Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനപ്രീതിയില്‍ മഞ്ജു വാര്യറുടെ അടുത്തെങ്ങുമില്ലാതെ കാവ്യാ മാധവന്‍: ഞെട്ടിച്ച് നിഖില, ആദ്യ 5 നടിമാർ ഇവർ

അഭിനയത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള നടിമാരുള്ള നാടാണ് നമ്മുടെ കൊച്ചു കേരളം. തമിഴും തെലുങ്കും കന്നഡയും ഉള്‍പ്പെടുന്ന തെന്നിന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല, ബോളിവുഡില്‍ പോലും കഴിവ് തെളിയിച്ച മലയാളി നടിമാരുണ്ട്. എന്നാല്‍ ഏത് മലയാളി നടിയായിരിക്കും ജനപ്രീതിയില്‍ ഏറ്റവും മുന്നിലെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം നല്‍കുക വലിയ പ്രയാസമുള്ള കാര്യമായിരിക്കും.

സിനിമയില്‍ നിന്നും വർഷങ്ങളായി വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്ക് പോലും ഇന്ന് സജീവമായി നില്‍ക്കുന്ന പല നടിമാരേക്കാള്‍ ജനപ്രീതിയുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് പുറത്തുവിട്ട മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നടിമാരുടെ പട്ടിക ശ്രദ്ധേയമാകുന്നത്. ഒക്ടോബർ മാസത്തില്‍ നടത്തിയ പഠനത്തിലെ റിപ്പോർട്ടാണ് ഇത്.

kavya-manju

മഞ്ജു വാര്യർ, ശോഭന, കാവ്യാ മാധവന്‍, ഐശ്വര്യ ലക്ഷ്മി, നിഖില വിമല്‍ എന്നിവരാണ് മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇതില്‍ തന്നെ ഒന്നാമത് എത്തി നില്‍ക്കുന്നത് മഞ്ജു വാര്യറാണ്. ഓർമാക്സിന്റെ ഇതുവരേയുള്ള പട്ടികയിലെല്ലാം മഞ്ജു വാര്യർ തന്നെയായിരുന്നു ഒന്നാമത്.

ഒരു ഇടവേളക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ച് വന്ന താരം ഇതിനോടകം തമിഴില്‍ ധനുഷ്, അജിത് ചിത്രങ്ങളിലടക്കം അഭിനയിച്ച് കഴിഞ്ഞു. മലയാളത്തിലും ശ്രദ്ധേയമായ ഒരുപിടി ചിത്രങ്ങള്‍ ചെയ്ത മഞ്ചു വാര്യറുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം വെള്ളരി പട്ടണമാണ്. മിസ്റ്റർ എക്സ്, വിടുതലൈ പാർട് -2, എമ്പുരാന്‍ തുടങ്ങിയവയാണ് മഞ്ജു വാര്യരുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

ഐശ്വര്യ ലക്ഷ്മിയാണ് പട്ടികയില്‍ രണ്ടാമതുള്ളത്. പൊന്നിയന്‍ സെല്‍വന്‍ എന്ന മണിരത്നം ചിത്രത്തിലുള്‍പ്പെടെ വേഷമിട്ട ഐശ്വര്യ ലക്ഷ്മിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം കിങ് ഓഫ് കൊത്തയാണ്. പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ശോഭനയും നാലാമത് നിഖില വിമലുമാണ്.

ഇത് ആദ്യമായാണ് നിഖില വിമല്‍ ജനപ്രിയ നടിമാരുടെ പട്ടികയില്‍ ഇടം പിടിക്കുന്നത്. പട്ടികയിലെ ഏറ്റവും ജൂനിയറും നിഖില തന്നെ. 2020 പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ശോഭനയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 2000വരെ സിനിമകളില്‍ സജീവമായിരുന്ന ശോഭന അതിന് ശേഷം ചെയ്തത് കേവലം അഞ്ച് സിനിമകള്‍ മാത്രമാണ്.

നിഖില നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ കഴിഞ്ഞ തവണ നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന കാവ്യാ മാധവന്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം കഴിഞ്ഞ തവണ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്നു കല്യാണി പ്രിയദർശന്‍ ഇത്തവണ പട്ടികയില്‍ ഇടംപിടിച്ചില്ല.

കാവ്യയും ശോഭനയും പട്ടികയില്‍ ഇടം പിടിച്ചു എന്നുള്ളതാണ് ശ്രദ്ധേയം. അഭിനയ രംഗത്ത് ഇപ്പോള്‍ സജീവമല്ലാത്ത താരങ്ങളാണ് ശോഭനയും കാവ്യാമാധവനും. ഇപ്പോഴും അവർ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി നില്‍ക്കുന്നുണ്ടെങ്കില്‍ അവർ ചെയ്തുവെച്ച മികച്ച വേഷങ്ങള്‍ തന്നെയാണ് അതിന് കാരണം. കല്യാണി പ്രിയദർശനാണ് പട്ടികയില്‍ അഞ്ചാമതായിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+