അത് പണ്ട് മുതലുള്ള ആഗ്രഹം: ആരോടും പറഞ്ഞില്ല, ഇപ്പോള്‍ സാധ്യമായെന്നും മഞ്ജു വാര്യർ, മറ്റൊന്നില്‍ ഇപ്പോഴും ഭയം
സിനിമ അഭിനയ രംഗത്ത് വർഷങ്ങളുടെ പ്രവർത്തി പരിചയമുണ്ടെങ്കിലും ക്യാമറയ്ക്ക് മുന്‍പില്‍ എത്തുമ്പോള്‍ തനിക്ക് ഇന്നും ഭയമാണെന്ന് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. ഇത്ര സിനിമയായിട്ടും ഈ ടെൻഷൻ എന്താണ് മാറാത്തത് എന്ന് എനിക്കും അറിഞ്ഞുകൂടാ. ഓരോ ടേക്കിന് മുമ്പും അത് അങ്ങനെയാണ്. ഓക്കെ, റോള്‍ എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടുമെന്നും മഞ്ജു വാര്യർ പറയുന്നു. ഫൂട്ടേജ് എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാതൃഭൂമി ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
രണ്ടാം വരവില്‍ മികച്ച സ്വീകാര്യത ലഭിച്ചുവെങ്കിലും അങ്ങനെ എന്തെങ്കിലും പ്രതീക്ഷിച്ച് ഞാന്‍ ഒന്നും ചെയ്തിട്ടില്ല. കിട്ടുന്നതിനെയെല്ലാം ബോണസായിട്ടാണ് കണക്കാക്കുന്നത്. അല്ലെങ്കില്‍ അനുഗ്രഹം ആയിട്ട് അതിനെ നെഞ്ചോട് ചേർത്ത് പിടിക്കുകയാണ്. എന്നെ സ്നേഹിക്കുന്നവർ പറയുന്ന ഒരോ വാക്കും ഞാന്‍ ഉള്ളിലങ്ങനെ വെക്കും. അതില്‍ നിന്നാണ് മുന്നോട്ട് പോകാനുള്ള ഊർജ്ജം ഞാന്‍ കണ്ടെത്തുന്നത്.

ബൈക്ക് ഓടിക്കണം എന്നുള്ളത് പണ്ട് മുതല്‍ തന്നേയുള്ള എന്റെ ആഗ്രഹമാണ്. ആരും എന്നോട് അതേക്കുറിച്ച് ചോദിക്കാത്തതിനാല്‍ ഞാന്‍ പറഞ്ഞില്ലെന്നേയുള്ളു. ഏതൊക്കെയോ സിനിമകള്‍ കണ്ടാണ് ആ മോഹം മനസ്സിനുള്ളിലേക്ക് വന്നത്. എന്നാലും രണ്ട് വർഷം മുമ്പാണ് ബൈക്ക് ഓടിക്കാന്‍ പഠിച്ച് തുടങ്ങുന്നത്. ബൈക്ക് ഓടിച്ച് യാത്ര പോകുന്നുണ്ടെങ്കിലും അത് ആസ്വദിച്ച് ചെയ്യാനുള്ള പരിചയമൊന്നും ആയിട്ടില്ല. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണെന്നും മഞ്ജു വാര്യർ അഭിമുഖത്തില്‍ പറയുന്നു.
തമിഴില്‍ നേരത്തേയും ചില സിനിമകളുടെ ചർച്ചകള്‍ നടന്നിരുന്നു. എന്നാല്‍ നടന്നത് ഇപ്പോള്‍ നടന്നത്. മൂന്ന് സിനിമകൾ അടുപ്പിച്ച് തമിഴിലാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്നത്. കുറച്ചുനാള്‍ അവിടെ ആയിരുന്നതിനാല്‍ മലയാളത്തെ മറക്കുകയോ മാറി നില്‍ക്കുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ ഭാഷകളുടെ അതിർവരുമ്പുകളില്ല, നല്ല സിനിമകളുടെ ഭാഗമാകുക എന്ന് മാത്രമേയുള്ളു.
സൗഹൃദങ്ങൾ എന്ന് പറയുന്നത് താനെ ഉണ്ടാവുന്നതാണ്. അത് എല്ലാ കാലത്തും തുടർന്നുകൊണ്ടിരിക്കണമെന്ന് നിർബന്ധവുമില്ല. അതുകൊണ്ടുതന്നെ അതിനൊരു നിർവചനം ആർക്കെങ്കിലും കൊടുക്കാൻ സാധിക്കുമെന്നും കരുതുന്നില്ല. നല്ല ബന്ധങ്ങള്‍ വന്നു ചേരുന്നു എന്നേ പറയാനുള്ളു. നമ്മളായിട്ട് എഫേർട്ട് ഇടുകയാണെങ്കില്‍ അതിനെ സൗഹൃദമെന്ന് വിളിക്കാന്‍ സാധിക്കില്ല.
വളരെ നാളുകള്‍ക്ക് ശേഷം കാണുമ്പോഴും ഇന്നലെ സംസാരിച്ചു നിർത്തി തുടങ്ങിയിടത്ത് നിന്ന് വീണ്ടും തുടങ്ങാൻ സാധിക്കുന്ന ബന്ധങ്ങളാണ് യഥാർഥ സൗഹൃദം. ഞാന്‍ ഈ പറയുന്നത് എന്റെ മാത്രം കാര്യമാണ്. എല്ലാവർക്കും അത് അങ്ങനെ ആയിരിക്കണമെന്നില്ല. ചിലർക്കൊക്കെ ഇതിനോട് യോജിക്കാന്‍ പറ്റിയെന്നും വരില്ല. ബന്ധങ്ങളില്‍ എല്ലാവർക്കും അവരുടേതായ നിർവചനങ്ങള്‍ ഉണ്ടാകുമെന്നും മഞ്ജു വാര്യർ അഭിപ്രായപ്പെടുന്നു.
എനിക്ക് ആ സിനിമ തിയേറ്ററിൽ ഇരുന്ന് കാണാൻ തോന്നുമോ ഇല്ലയോ എന്ന ലളിതമായ ലോജിക്ക് മാത്രമേ സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ നോക്കാറുള്ളു. എന്നാല്‍ എപ്പോഴും ആ കണക്ക് കൂട്ടലുകള്‍ ശരിയായി കൊള്ളണമെന്നില്ല. പലപ്പോഴും ആ രീതി തെറ്റിയിട്ടുമുണ്ട്. എന്നാല്‍ നിലവില്‍ എനിക്ക് പ്രയോഗിക്കാന്‍ അറിയാവുന്ന ഏക ലോജിക് അത് മാത്രമാണെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർക്കുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications