'ആ ഓർമ്മകളിൽ 26 വർഷം പിറകോട്ട് സഞ്ചരിക്കാൻ മഞ്ജുവിന് കഴിഞ്ഞിരിക്കും'; സിദ്ദു പനയ്ക്കൽ
മഞ്ജു വാര്യരുടെ സിനിമാ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് കന്മദത്തിലെ ഭാനുമതി. മോഹൻലാൽ നായകനായ കന്മദം ലോഹിതദാസ് ആണ് സംവിധാനം ചെയ്തത്. 1998 ൽ ആണ് കന്മദം പ്രദർശനത്തിന് എത്തിയത്. വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യർ കന്മദം സിനിമ ഷൂട്ട് ചെയ്ത ലൊക്കേഷനിൽ വീണ്ടും എത്തിയിരിക്കുകയാണ്. പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ പങ്കുവെച്ച ഒകു ഫേസ് ബുക്ക് പോസ്റ്റിന് പിന്നാലെയാണ് മഞ്ജു കന്മദത്തിന്റെ ലൊക്കേഷനിലേക്ക് വീണ്ടും എത്തിയത്.
പാലക്കാട് എമ്പുരാൻ" സിനിമയുടെ ഷൂട്ടിഗിന് വന്ന സിദ്ദു കന്മദം ഷൂട്ട് ചെയ്ത കവ എന്ന ലൊക്കേഷനിൽ പോയ അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. സിദ്ദുവിന്റെ പോസ്റ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ മഞ്ജുവിന് അയച്ചുകൊടുക്കുകയായിരുന്നു.

ഇതിന് പിന്നാലെ ആ ലൊക്കേഷൻ വീണ്ടും കാണണമെന്ന ആഗ്രഹവും മഞ്ജു വാര്യർ പ്രകടിപ്പിക്കുകയായിരുന്നു. മഞ്ജു വാര്യർ ആദ്യം നായികയായി അഭിനയിച്ച സല്ലാപം എന്ന പടത്തിന്റെ കൺട്രോളർ സിദ്ദു പനയ്ക്കൽ ആയിരുന്നു. മഞ്ജു വാര്യർക്കൊപ്പം കന്മദത്തിന്റെ ലൊക്കഷനിൽ പോയ ചിത്രങ്ങൾ സിദ്ദു പങ്കുവെച്ചിട്ടുണ്ട്.
സിദ്ദു പനയ്ക്കൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്:
പാലക്കാട് "എമ്പുരാൻ" സിനിമയുടെ ഷൂട്ടിഗിന് വന്ന ഞാൻ ആറു ദിവസം മുൻപ് കന്മദം ഷൂട്ട് ചെയ്ത കവ എന്ന ലൊക്കേഷനിൽ പോയ അനുഭവം എഫ് ബി യിൽ പങ്കുവെച്ചിരുന്നു. എന്റെ എഫ് ബി പോസ്റ്റ് മഞ്ജു കണ്ടിട്ടുണ്ടായിരുന്നില്ല. സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ അത് മഞ്ജുവിന് അയച്ചുകൊടുത്തു. മഞ്ജു അത് എനിക്ക് അയച്ചുതന്ന് ആ ലൊക്കേഷൻ വീണ്ടും കാണണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു.
മഞ്ജു ആദ്യം നായികയായി അഭിനയിച്ച സല്ലാപം എന്ന പടത്തിന്റെ കൺട്രോളർ ഞാനായിരുന്നു. അന്നുമുതൽ ഇന്നുവരെ മുറിഞ്ഞു പോകാത്ത ബന്ധമാണ് മഞ്ജുവും കുടുംബവുമായി. ഇന്ന് ഷൂട്ടിങ്ങിനു വരുന്ന വഴിക്ക് ഞാനും മഞ്ജുവും കൂടി ആ ലൊക്കേഷനിൽ പോയി. തന്റെ കരിയറിലെ ഒന്നാംതരം വേഷങ്ങളിൽ ഒന്നായ കന്മദത്തിലെ ഭാനുവിനെയും ലോഹി സാറിനെയും ലാലേട്ടനെയും കന്മദത്തിന്റെ നിർമ്മാതാവ് സുചിത്രചേച്ചിയെ പറ്റിയൊക്കെ ഓർക്കാനും ആ ഓർമ്മകളിൽ 26 വർഷം പിറകോട്ട് സഞ്ചരിക്കാനുമൊക്കെ മഞ്ജുവിന് കഴിഞ്ഞിരിക്കും. ആ ലൊക്കേഷനിലെ കുറച്ച് നിമിഷങ്ങളാണ് ഈ ഫോട്ടോകളിൽ..












Click it and Unblock the Notifications