ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഏതാണ്? ഒന്ന് പുഞ്ചിരിച്ച ശേഷം മഞ്ജുവിന്റെ ഉത്തരം, കയ്യടിച്ച് ആരാധകര്‍....
സിനിമാ പ്രേമികൾ ഒരുപക്ഷേ ഏറ്റവും കൂടുതൽ കാത്തിരുന്ന തിരിച്ചുവരവ് മഞ്ജു വാര്യരുടെതാവും, 14 വർഷത്തിന് ശേഷം മഞ്ജു മലയാള സിനിമയിലേക്ക് തിരിച്ച് വന്നപ്പോൾ അതുപോലെയുള്ള സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിലും തമിഴിലുമൊക്കെ തിരക്കുള്ള നായികയാണ് മഞ്ജു.
മലയാള സിനിമയിൽ മിന്നിത്തളങ്ങി നിൽക്കുന്ന സമയത്താണ് മഞ്ജു വാര്യരും ദിലീപും വിവാഹം കഴിക്കുന്നത്. ദീലീപുമായുള്ള വിവാഹത്തിന് ശേഷം മഞ്ജു വാര്യർ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു. ദിലീപുമായുള്ള വിവാഹ മോചനത്തിന് പിന്നാലെയാണ് മഞ്ജു വാര്യർ സിനിമയിലേക്ക് തിരിച്ചുവന്നത്. ഇന്ന് ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജുവിനെ ആരാധകർ വിളിക്കുന്നത്.

രണ്ടാം വരവിൽ പുതിയൊരു മഞ്ജുവിനെയാണ് ആരാധകർ കണ്ടത്. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് താരം. മാത്രമല്ല, അഭിമുഖങ്ങളിൽ മഞ്ജു വളരെ പക്വതയോടെയാണ് സംസാരിക്കാറുള്ളത്. വിവാഹ മോചനത്തെക്കുറിച്ചും ദിലീപിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങൾ മഞ്ജു നൽകിയ മറുപടിക്ക് കയ്യടി ലഭിച്ചിട്ടുണ്ട്.
വ്യക്തിപരമായ ഒരു ചോദ്യം അഭിമുഖത്തിനിടെ ചോദിച്ചപ്പോൾ ഒട്ടും ദേഷ്യപ്പെടാതെയായിരുന്നു മഞ്ജു മറുപടി പറഞ്ഞത്. കേൾക്കാനും പറയാനും ബുദ്ധിമുട്ടുള്ള മറുപടിയാണെങ്കിൽ ഞാൻ അത് എന്തിന് പറയണം, എന്നായിരുന്നു. അത് കേട്ടപ്പോൾ മഞ്ജു വാര്യർ എന്ന നടിയോടുള്ള ബഹുമാനം കൂടി എന്നായിരുന്നു ഇന്റർവ്യൂവർ പറഞ്ഞത്. ഒന്നിനും ഇല്ലാതെ മിണ്ടാതെ സമാധാനപരമായി ഇരിക്കുന്ന ആളാണ് ഞാൻ, അതാണ് എനിക്ക് ചെയ്യാൻ ഇഷ്ടമുള്ള കാര്യം, അപ്പോൾ അതാവും എന്റെ ഉത്തരങ്ങളിൽ പ്രതിഫലിക്കുന്നത് എന്നായിരുന്നു ചിരിയോടെ മഞ്ജു പറഞ്ഞത്.
ഇപ്പോൾ ലോകത്തിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഏതാണ് എന്ന ചോദ്യത്തിന് മഞ്ജു പറഞ്ഞ മറുപടിയാണ് വൈറൽ. ഒന്ന് ആലോചിച്ച ശേഷം ചെറിയൊരു പുഞ്ചിരിയോടെ ഞാൻ എവിടെയാണോ ഉള്ളത് അവിടെ എന്നാണ് താരം ഉത്തരം നൽകിയത്. മഞ്ജു വാര്യരുടെ മറുപടിയെ അഭിനന്ദിക്കുകയാണ് ആരാധകർ. ഈയൊരു പക്വത തന്നെയാണ് മഞ്ജുവിനെ വ്യത്യസ്തയാക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.
17ാം വയസ്സിലാണ് മഞ്ജു സിനിമയിലേക്ക് എത്തുന്നത്. 9995 ൽ റിലീസ് ചെയ്ത സാക്ഷ്യം എന്ന സിനിമയിലൂടെയായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം. ഈ ചിത്രത്തിന് ശേഷം ദിലീപ് നായകനായ സല്ലാപത്തിൽ നായികയായി. മലയാളികൾ മഞ്ജുവിനെ സ്വീകരിച്ചു. പിന്നീടങ്ങോട്ട് നായിക പദത്തിൽ മഞ്ജു തിളങ്ങി..












Click it and Unblock the Notifications