ഇതിനൊന്നും വംശനാശമില്ലേ? മഞ്ജു വാര്യർക്ക് പട്ടിയുടേയും കുട്ടിയുടേയും പേരില്‍ വിമർശനം: ഉടന്‍ മറുപടി
സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി മലയാളികളുടെ പ്രിയപ്പെട്ട താരം മഞ്ജു വാര്യർ പങ്കുവെച്ച വിഷു ചിത്രങ്ങള്‍. കുടുംബാംഗങ്ങളോടൊപ്പം വീട്ടില്‍ വിഷും ആഘോഷിക്കുന്നതിന്റെ വിവിധ ചിത്രങ്ങളാണ് താരം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. മഞ്ജുവിന്റെ അമ്മ, മധു വാരിയരുടെ ഭാര്യ അനു, മകൾ ആവണി എന്നിവർക്കൊപ്പം അവരുടെ പ്രിയപ്പെട്ട വളർത്തുനായയും ചിത്രങ്ങളില്‍ ഇടംപിടിച്ചു.
പതിവ് പോലെ സാരിയില്‍ അതീവ സുന്ദരിയായി കാണപ്പെട്ട മഞ്ജു വാര്യറുടെ ചിത്രങ്ങള്‍ നിമിശ നേരം കൊണ്ട് വൈറലായി മാറുകയായിരുന്നു. ചെറിയ രീതിയില്‍ മിറർ വർക്ക് ചെയ്ത സോഫ്റ്റ് കോട്ടന്‍ സാരിയും കറുപ്പ് നിറത്തിലുള്ള ബ്ലൗസുമായിരുന്നു മഞ്ജു വാര്യറുടെ വേഷം. എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകളും താരം നേരുന്നു.

ചിത്രങ്ങള്‍ക്കെല്ലാം തന്നെ ആളുകളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫേസ്ബുക്കില്‍ അഞ്ച് ലക്ഷത്തിന് മുകളിലും ഇന്‍സ്റ്റഗ്രാമില്‍ 3 ലക്ഷത്തിന് മുകളിലും പ്രതികരണം ഇതിനോടകം ലഭിച്ചു കഴിഞ്ഞു. മികച്ച രീതിയിലുള്ള നിരവധി കമന്റുകളും ചിത്രങ്ങള്‍ക്ക് താഴെ കാണാന്‍ സാധിക്കുന്നതാണ്.
'എത്ര ഒരുങ്ങിനില്ക്കുന്നവരുടെ കൂടെ നിന്നാലും മഞ്ജു എന്താ ലുക്ക്. ഉറങ്ങി എണീറ്റു വന്നു നിന്നാലും മതി,എന്തോ സ്വന്തം ചേച്ചിയെ പോലെ ഫീലാണ് ഓരോതവണയും മഞ്ജു ചേച്ചിയെ കാണുമ്പോൾ , സന്തോഷമായിരിക്കൂ.. ആരൊക്കെ ഒഴിവാക്കിയാലും മലയാളികൾ എന്നും കൂടെയുണ്ട്. ഹാപ്പി വിഷു ചേച്ചി' എന്നിങ്ങനെ പോകുന്നു ചില കമന്റുകള്‍.
മഞ്ജു ചേച്ചി ഒരായിരം ആയുസ്സോടെയും സന്തോഷത്തോടെയും ആരോഗ്യത്തോടെയും എൻ്റെ ചേച്ചിക്കുട്ടിക്ക് ഇരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരായിരം നല്ല കഥാപാത്രങ്ങളെ ഇനിയും ഞങ്ങൾക്ക് സിനിമയിലൂടെ കാണിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു, മഞ്ജു ചേച്ചിയുടെ വീടിന്റെ അടുത്തുള്ള ക്ഷേത്രത്തിൽ ഞാൻ വന്നിരുന്നു. പുള്ള് കാണാൻ വന്നപ്പോൾ ദീപാരാധന സമയമായി അപ്പോൾ കയറിയതാണ്. അമ്പലത്തിൽ ഉള്ള ചേച്ചിമാരുടെ കൂടെ ഞാൻ ചേച്ചിയുണ്ടോ എന്ന് അന്വേഷിച്ചിരുന്നു. എന്നും ഇഷ്ടം മഞ്ജു ചേച്ചി - എന്നായിരുന്നു മറ്റു രണ്ടു പേരുടെ കമന്റുകള്‍.
നമുക്ക് ഒരു ജീവിതമേ ഈ ലോകത്ത് ഉള്ളൂ..നമ്മൾ ആണ് അത് തീരുമാനിക്കുന്നത് അത് ഏത് രീതിയിൽ ആകണം എന്നുള്ളത്. പക്ഷെ പലപ്പോളും നമ്മൾ ആഗ്രഹിച്ചമാതിരി ആവണം എന്നില്ല. നമ്മുടെ ചെറിയ സന്തോഷങ്ങൾ വിലപ്പെട്ടതാണ്.. ജീവിതത്തിൽ മറ്റുള്ളവർക്ക് ഒരു മാതൃക ആവുന്ന ഈ വ്യക്തിയെ എന്നും ഇഷ്ടമാണ്. നിങ്ങൾ യഥാർത്ഥത്തിൽ നിരവധി ആളുകൾക്ക് പ്രചോദനമാണ്- എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.
അതേസമയം തന്നെ വളരെ കുറവാണെങ്കിലും ഒന്ന് രണ്ട് ആളുകള്‍ നെഗറ്റീവ് കമന്റുമായി എത്തിയിട്ടുണ്ട്. 'പാവം പട്ടിയെ കൊഞ്ചിച്ചും സഹോദരന്റെ മകളെ കണ്ടും ജീവിച്ചു തീർക്കുന്നു' എന്നാണ് ജാസ്മിന്‍ മുഹമ്മദ് എന്നയാള്‍ കുറിച്ചത്. എന്നാല്‍ ഇദ്ദേഹത്തിനുള്ള ശക്തമായ മറുപടിയും ഉടന്‍ തന്നെ ആളുകള്‍ നല്‍കുന്നുണ്ട്. 'നിനക്കൊന്നും വംശനാശം ഇല്ലേടെ' എന്നാണ് ഒരാള്‍ ഇദ്ദേഹത്തോട് ചോദിക്കുന്നത്.












Click it and Unblock the Notifications