'ദിലീപ് നിങ്ങൾ തോറ്റുപോയി,മഞ്ജു വാര്യർ ഇങ്ങനെ പറഞ്ഞെങ്കിൽ എന്തോരം അവർ നിങ്ങളെ സ്നേഹിച്ചുകാണും';ആരാധകർ പറയുന്നു
കൊച്ചി: മലയാളത്തിലെ എക്കാലത്തേയും മികച്ച ജോഡികൾ ആരെന്ന ചോദ്യത്തിന് ആദ്യം വരുന്ന ഉത്തരങ്ങളിലൊന്ന് മഞ്ജു വാര്യരും ദിലീപും എന്നായിരിക്കും. വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് അവർ ഒരുമിച്ച് എത്തിയതെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ ഈ ജോഡിക്ക് എളുപ്പം സാധിച്ചു. അതുകൊണ്ട് കൂടിയാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചത്, വേർപിരിഞ്ഞപ്പോൾ അത്രതന്നെ വേദനിച്ചതും.
അപ്രതീക്ഷിതമായിരുന്നു മഞ്ജുവിന്റേയും ദിലീപിന്റേയും വേർപിരിയൽ. 2015 ലാണ് ഇരുവരും വിവാഹമോചനം നേടിയത്. വേർപിരിഞ്ഞ് ഏകദേശം 10 വർഷം കഴിഞ്ഞെങ്കിലും ഇരുവരുടേയും വീഡിയോയും വിവാഹമോചനവുമെല്ലാം ഇപ്പോഴും ചില ആരാധകർ സോഷ്യൽ മീഡിയയിൽ കുത്തിപ്പൊക്കുന്നുണ്ട്. അത്തരത്തിൽ വേർപിരിയലിനെ കുറിച്ചുള്ള ചോദ്യത്തിന് മുൻപ് മഞ്ജു വാര്യർ നൽകിയ മറുപടിയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. നിരവധി ആരാധകരാണ് ഈ വീഡിയോക്ക് താഴെ കമന്റുമായി എത്തിയത്.

മനോരമ ന്യൂസ് അഭിമുഖത്തിനിടെ എന്തിനാണ് വേർപിരിഞ്ഞതെന്ന ചോദ്യത്തിന് പറയാനും അറിയാനുമൊക്കെ വേദനിപ്പിക്കുന്ന മറുപടിയാണെങ്കിൽ അത് പറയാതിരിക്കുന്നതായിരിക്കും നല്ലതെന്നാണ് മഞ്ജു നൽകിയ മറുപടി. 'അത് തികച്ചും സ്വകാര്യതയാണ്, ആ സ്വകാര്യത ബഹുമാനിക്കുന്നു, എന്റേത് മാത്രമല്ല, അദ്ദേഹത്തിന്റേതും. അതുകൊണ്ട് അതിന് മാനിച്ചുകൊണ്ട് ഞാൻ മറുപടി നൽകുന്നില്ല. നടനെന്ന നിലയ്ക്ക് ദിലീപിന്റെ സിനിമകൾ കാണാറുണ്ട്, ആസ്വദിക്കാറുമുണ്ട്', മഞ്ജു വാര്യർ പറഞ്ഞു.
മഞ്ജുവിന്റെ ഈ വാക്കുകൾ സങ്കടപ്പെടുത്തിയെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ദിലീപിന് ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ നഷ്ടം കൂടിയാണ് മഞ്ജു വാര്യർ എന്ന കമന്റുകളും ധാരാളം ഉണ്ട്. മഞ്ജുവിന്റെ ആരാധകരുടെ ചില കമന്റുകൾ നോക്കാം
'മഞ്ജുവിന്റെ വാക്കുകൾ കേട്ടപ്പോൾ സങ്കടം വന്നു. വേറെ ഏത് ഒരു പെണ്ണ് ആയാലും ഭർത്താവിനെ കുറ്റം ആണ് പറയുക. ഇതാണ് പെണ്ണ് നല്ലത് വരുത്തട്ടെ'
'ഗോപാലകൃഷ്ണൻ എന്ന ദിലീപിനെ ഈ നിലയിൽ എത്തിച്ചത് മഞ്ജു വാര്യർ തന്നെയാണ്. അതിന് ഒരു സംശയവുമില്ല. പിന്നെ വന്ന വഴി മറന്നവനെ കുറിച്ച് എന്ത് പറയാൻ'
'നല്ല ഒരു ഫാമിലി ആയിരുന്നു, മഞ്ജു വിൻെറ പക്വത , ദിലീപിന് ഇത്ര വിവരം ഇല്ല ചതി ആയിപ്പോയി'
'എന്നും ദിലീപും മഞ്ജു വാര്യരുമാണ് ജനങ്ങൾക്ക് ഇഷ്ടം. അവരുടെ ആ കാലഘട്ടം, രണ്ടാം വിവാഹം കഴിച്ചത് മുതൽ ദിലീപിന് പ്രശ്നങ്ങൾ തുടങ്ങി'
'പാവം ഇന്നും അയാളെ മാനിക്കുന്നു എങ്കിൽ എന്തോരം സ്നേഹിച്ചിട്ടുണ്ടാരുന്നു അയാളെ. മഞ്ജുചേച്ചി ഇഷ്ടം'
'മഞ്ജുവിനോട്,ദിലീപിന് മാപ്പ് കൊടുക്കുക എല്ലാ തെറ്റിനും.വിധി വരാൻ പോകുകയാണ്.ചിലപ്പോൾ അയാൾക്ക് ജീവപര്യന്തം, 8വർഷം ഇതായലുമുറപ്പാണ്. ഇനി ഗ്രീഷ്മവിധി അവാനും സാദ്ധ്യത കാണുന്നു'
'അർഹിക്കുന്നവർക്ക് ഇങ്ങനെയുള്ള ഹൃദയമുള്ള പെണ്ണിനെ കിട്ടില്ല.
നിഗൂഢതകളുടെ ഹൃദയമുള്ള പെണ്ണായിരിക്കും', കമന്റിൽ പറയുന്നു. അതേസമയം മഞ്ജുവിനെ വിമർശിച്ചും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ഒരാൾ കുറിച്ചത് ഇങ്ങനെ
'എസ്കേപ്പിംഗ് ഫ്രം റിയാലിറ്റി.. എന്തിനാണ് വലിയ മാന്യത ചമയുന്നത്? തെറ്റ് രണ്ടുപേരുടെയും ഭാഗത്തുണ്ട്. സ്വന്തം മകളെ സ്വന്തം താല്പര്യത്തിന് വേണ്ടി ഒറ്റയ്ക്ക് ആക്കി പോയ നിങ്ങളെ ഒരിക്കലും ന്യായീകരിക്കാൻ ആവില്ല. നിങ്ങളുടെ ഭാനു കൾ നിങ്ങളെ ഒരുപാട് പുകഴ്ത്തി സംസാരിക്കും. നിങ്ങളുടെ പേഴ്സണൽ life നിങ്ങൾ സ്വന്തമായി വിലയിരുത്തുക. വിജയിച്ചതും തോറ്റതും ആരാണെന്ന് മനസ്സിലാവും. എന്റെ ചെറിയ പ്രായത്തിൽ എനിക്ക് നിങ്ങളെ രണ്ടുപേരെയും വലിയ ഇഷ്ടമായിരുന്നു. അയാൾ തെറ്റ് ചെയ്തു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആരൊക്കെയോ മനപ്പൂർവ്വം അദ്ദേഹത്തെ ചതിച്ചു അതിൽ നിങ്ങളുടെ സാന്നിധ്യം ഇല്ലാതിരിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. കാലം കഴിയുമ്പോൾ സത്യം മറനീക്കി പുറത്തുവരിക തന്നെ ചെയ്യും. ഇറ്റ് വിൽ ടേക്ക് ടൈം', കമന്റിൽ പറഞ്ഞു.












Click it and Unblock the Notifications