Get Updates
Get notified of breaking news, exclusive insights, and must-see stories!

'മണിച്ചേട്ടാ അത് എനിക്ക് കണ്ട് നില്‍ക്കാനായില്ല, അത്ര വിഷമമായി': മഞ്ജു വാര്യർ അന്ന് സങ്കടത്തോടെ പറഞ്ഞത്

അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ് പോയ അതുല്യ പ്രതിഭയാണ് കലാഭവന്‍ മണി. സോഷ്യല്‍ മീഡിയയില്‍ ഇന്നും അദ്ദേഹത്തിന് ലഭിക്കുന്ന അംഗീകാരം പ്രേക്ഷകരില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനം എത്രത്തോളം എന്ന് കൃത്യമായി അടയാളപ്പെടുത്തുന്നു. താരത്തിന്റെ മരണത്തിന് പിന്നാലെ ഒട്ടനവധി അഭ്യൂഹങ്ങളും ഉയർന്ന് വന്നു.

പലനടന്മാർക്കെതിരെ അടക്കം ആരോപണങ്ങള്‍ ഉയർന്ന് വന്നതോടെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ഒടുവില്‍ കരൾ സംബന്ധമായ അസുഖമാണ് കലാഭവൻ മണിയുടെ മരണകാരണമെന്ന നിഗമനത്തിൽ സി ബി ഐ കേസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. മരണം മണിയെ തട്ടിയെടുത്തില്ലായിരുന്നെങ്കില്‍ ഇന്നത്തെ തലമുറ ഏറ്റവും അധികം ആഘോഷിക്കുന്ന താരങ്ങളില്‍ ഒരാള്‍ അദ്ദേഹമായിരിക്കുമെന്നാണ് വലിയൊരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

manju-warrier-kalabavan-mani-

ഇപ്പോഴിതാ കലാഭവന്‍ മണിയുടെ പഴയ ഒരു അഭിമുഖത്തിന്റെ ഭാഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. താന്‍ അഭിനയിച്ച ഏതാനും ചില കഥാപാത്രങ്ങളെക്കുറിച്ചാണ് കൈരളി ടിവിക്ക് മുന്‍പ് എങ്ങോ നല്‍കിയ അഭിമുഖത്തില്‍ കലാഭവന്‍ മണി സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

'ബുദ്ധിക്ക് കുറച്ച് കുറവുള്ള ഏതാനും കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. മീനത്തില്‍താലക്കെട്ട്, അച്ചാമകുട്ടിയുടെ അച്ചായന്‍, കണ്ണെഴുതി പൊട്ടും തൊട്ട്, കരുമാടിക്കുട്ടന്‍ തുടങ്ങിയ ചിത്രങ്ങളിലേയെല്ലാം വേഷങ്ങള്‍ ഉദാഹരണങ്ങളാണ്. കരുമാടിക്കുട്ടന്‍ തീർത്തും അങ്ങനെയെന്ന് പറയാനാകില്ല, അത് നല്ല ആരോഗ്യമുള്ള കഥാപാത്രമായിരുന്നു' കലാഭവന്‍ മണി പറയുന്നു.

മീനത്തില്‍ താലിക്കെട്ടിലെ കഥാപാത്രം ഭയങ്കര രസമാണ്. അച്ഛനായ ജനാർദ്ദന്‍ ചേട്ടനോട് പറയുന്ന ഡയലോഗൊക്കെ ഹിറ്റാണ്. അച്ചാമകുട്ടിയുടെ അച്ചായനിലും അതുപോലെ തന്നെ. പപ്പുവേട്ടന് ഞാന്‍ ഒരു സിഗരറ്റില്‍ പടക്കം വെച്ചുകൊടുക്കുന്നു. അത് വലിച്ചിട്ട് പപ്പുവേട്ടന്‍ വരുന്ന വരവുണ്ട്. അത് ഏറെ രസകരമായ ഒരു സീനായിരുന്നു.

അതേ ചിത്രത്തില്‍ തന്നെ മറ്റൊരു സീനുണ്ട്. മോർച്ചറിയില്‍ നിന്നും ഒരു മൃതദേഹം ദഹിപ്പിക്കാന്‍ കൊണ്ടുപോകുകയാണ്. മോർച്ചറിയില്‍ നിന്നും ആളുമാറി മൃതദേഹത്തിന് പകരം ഞാന്‍ കയറികിടക്കും. അടിയില്‍ തീ ഇടുന്നത് കൊണ്ട് നീ കിടക്കേണ്ട എന്ന് രാജന്‍ പി ദേവ് ചേട്ടന്‍ പറയുന്നുണ്ട്. ഒരു പ്രശ്നവും ഇല്ല തീ ഇട്ടോ എന്നും പറഞ്ഞ് ഞാന്‍ കിടന്നു. തീ വെക്കുമ്പോള്‍ എഴുന്നേറ്റ് ഓടുന്ന ഒരു സീനുണ്ട്.

മീനത്തില്‍ താലികെട്ടിലെ ആദ്യ സീന്‍ തന്നെ നന്നായി ആസ്വദിച്ചാണ് ചെയ്തത്. ഭക്ഷണം കഴിക്കാനായി വീട് മൊത്തം തപ്പുകയാണ്. അവസാനം തലയുടെ മുകളിലൂടെ അരിപ്പൊടിയും പാട്ടയും തുടങ്ങിയ എല്ലാ സാധനങ്ങളും കൂടി വീണിട്ട് പ്രത്യേക തരത്തില്‍ ചിരിച്ച് നില്‍ക്കുന്ന ഒരു രംഗമാണ് അതെന്നും കലാഭവന്‍ മണി പറയുന്നു.

കണ്ണെഴുതി പൊട്ടും തൊട്ടിലെ എന്റെ കഥാപാത്രത്തിന്റെ ഒരു കൈ തളർന്നതാണ്. ഒരു പാട്ടു രംഗത്തില്‍ മണിയന്‍പിള്ള ചേട്ടനൊക്കെ വന്ന് എന്നെ അടിക്കുന്ന സീനാണ്. ശരിക്കും ചങ്ക്പൊട്ടി അഭിനയിച്ച രംഗമായിരുന്നു അത്. 'ആ സീന്‍ കണ്ടപ്പോള്‍ മണിച്ചേട്ടാ ഭയങ്കര വിഷമം തോന്നി. മണിച്ചേട്ടന്റെ അഭിനയം കണ്ട് നില്‍ക്കാന്‍ വലിയ പ്രയാസമായിരുന്നു' എന്ന് മഞ്ജുവാര്യർ പറഞ്ഞു. ശരിക്കും അന്ന് മുതലൊക്കെയാണ് കുറച്ച് സീരിയസ് ആയിട്ടുള്ള വേഷമൊക്കെ എന്നെ തേടിയെത്താന്‍ തുടങ്ങിയത്. ആ കാഥാപാത്രമൊക്കൊ ശരിക്കും മനസ്സില്‍ തട്ടിയാണ് അഭിനയിച്ചതെന്നും ആരാധകരുടെ പ്രിയപ്പെട്ട മണിച്ചേട്ടന്‍ കൂട്ടിച്ചേർക്കുന്നു.

കലാഭവന്‍ മണി തങ്ങള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നു എന്നത് യൂട്യൂബിലെ വീഡിയോയുടെ കമന്റ് ബോക്സില്‍ ആരാധകർ വ്യക്തമാക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+