Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജു നേർച്ചക്കോഴി ആണെന്ന് പറഞ്ഞു; പിന്നീടാണ് അത് എനിക്ക് മനസിലായത്'; മഞ്ജു വാര്യർ പറയുന്നു

മഞ്ജുവാര്യരുടെ ആദ്യ സിനിമ സല്ലാപമല്ല, സാക്ഷ്യം എന്ന ചിത്രമാണ്, എന്നാൽ മഞ്ജു ആദ്യമായി നായിക കഥാപാത്രം ചെയ്ത സിനിമ സല്ലാപമാണ്. ലോഹിതദാസിൻറെ തിരക്കഥയിൽ സുന്ദർദാസായിരുന്നു ചിത്രം സംവിധാനം ചെയ്തത്. മഞ്ജുവിന്റെ കരിയറിലും ജീവിത്തതിലും വഴിത്തിരിവുണ്ടാക്കിയ സിനിമ കൂടിയായിരുന്നു സല്ലാപം. സല്ലാപത്തിൽ മഞ്ജുവിന്റെ നായകമായി അഭിനയിച്ചതായിരുന്നു ദിലീപ്. ഈ സൗഹൃദമാണ് പിന്നീട് പ്രണയമാകുന്നതും ഇരുവരുടേയും വിവാഹത്തിലേക്ക് നയിക്കുന്നതും.

ലോഹിതദാസിന്റെ സല്ലാപം മാത്രമല്ല, കന്മദത്തിലേയും തൂവൽക്കൊട്ടാരത്തിലേയും മികച്ച സ്ത്രീകഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരം ലഭിച്ചത് തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് പലപ്പോഴായി മഞ്ജു തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം എന്ന് പറയുകയാണ് ഇപ്പോൾ മഞ്ജു. അമൃത ചാനലിലെ രമേഷ് പിഷാരടി എന്റർടെയിൻമെന്റ്സ് എന്ന പരിപാടിയിലെ 'ഓർമയിൽ എന്നും ലോഹിതദാസ്' എന്ന സെഗ്മെന്റിലാണ് മഞ്ജു ലോഹിതാദാസിനെ കുറിച്ച് സംസാരിച്ചത്. അവരുടെ വാക്കുകളിലൂടെ

manju1-

'എന്റെ സിനിമ ജീവിത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ ആൾ ആരാണെന്ന് ചോദിച്ചാൽ വിരലിൽ എണ്ണാവുന്ന കുറച്ച് പേരിൽ ഒരാൾ ലോഹിതാദാസ് സാർ ആണ്. അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നത് സല്ലാപത്തിന്റെ ഓഡിഷന് വേണ്ടി അദ്ദേഹം എന്നെ നേരിട്ട് വിളിപ്പിച്ചിരുന്നു. എനിക്ക് അദ്ദേഹം കഥാപാത്രത്തെ വിവരിച്ചു തന്നപ്പോൾ വലിയ അത്ഭുതമാണ് തോന്നിയത്. കാരണം ആ കഥാപാത്രം സിനിമയിൽ എന്താണെന്നല്ല, മറിച്ച ആ കഥാപാത്രം ജനിച്ചത് തൊട്ട് ഇങ്ങോട്ടുള്ള ഓരോ ഘട്ടവും പറയും.

സല്ലാപത്തിലെ കാര്യം പറയുകയാണെങ്കിൽ ഞാൻ ചെയ്ത രാധ എന്ന കഥാപാത്രം ജനിച്ചത് എവിടെയാണ് രാധയുടെ കുട്ടിക്കാലം എങ്ങനെയാണ് കുട്ടിക്കാലത്ത് ഉണ്ടായിരുന്ന ഇഷ്ടങ്ങളും ദേഷ്യങ്ങളും വാശികളും എന്തായിരുന്നു എന്ന് വരെ ലോഹിസാറിന് കൃത്യമായ ധാരണയുണ്ടായിരുന്നു. അപ്പോൾ എന്നെപ്പോലൊരു പുതുമുഖ നടിക്ക് അതൊരുപക്ഷെ അറിഞ്ഞോ അറിയാതെയോ ഒരുപാട് സഹായിച്ചിട്ടുണ്ട്. ലോഹി സാറിന്റെ മൂന്ന് കഥാപാത്രങ്ങളാണ് എനിക്ക് ചെയ്യാൻ ഭാഗ്യം ലഭിച്ചത്. തൂവൽക്കൊട്ടാരം, കന്മദം, സല്ലാപം എന്നീ സിനിമകൾ. ഇന്നും ഞാൻ ചെയ്തിട്ടുള്ള സിനിമകളെ കുറിച്ച് സ്നേഹത്തോടെ സംസാരിക്കുന്ന പ്രേക്ഷകരിൽ എല്ലാവരും ഒരുപോലെ പറയുന്ന കഥാപാത്രം കന്മദത്തിലെ ഭാനുവാണ്. അത്തരത്തിലൊരു കഥാപാത്രം എന്നെ പോലെ വളരെ എക്സ്പീരിയൻസ് കുറഞ്ഞൊര് നടിക്ക് ,വിശ്വാസത്തോടെ നൽകിയ ലോഹിസാറിനോടുള്ള നന്ദി എത്രപറഞ്ഞാലും മതിയാവില്ല.

സല്ലാപത്തിന്റെ ഷൂട്ടിങ്ങിന്റെ ഇടയ്ക്ക്, ഏതോ ഷോട്ടിന്റെ ഇടവേളയിൽ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു, മഞ്ജു ഒരു നേർച്ചക്കോഴിയാണെന്ന്, അത്രമാത്രേ പറഞ്ഞുള്ളൂ. എന്നാൽ അന്ന് അതിന്റെ അർത്ഥമൊന്നും എനിക്ക് മനസിലായേ ഇല്ല. എന്നെ കളിയാക്കിയതാണോയെന്നൊക്കെ ഞാൻ കരുതിയിരുന്നു. പിന്നീട് കുറച്ച് വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം പറഞ്ഞതിന്റെ അർത്ഥവും ആഴവും വ്യപ്തിയുമൊക്കെ എന്താണെന്ന് ഞാൻ മനസിലാക്കിയത്. എന്നെ സംബന്ധിച്ച് എന്റെ സിനിമ ജീവിതത്തിൽ നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ഇന്നും അറിഞ്ഞോ അറിയാതെയും മനസിൽ പ്രാർത്ഥിക്കുകയും സ്നേഹത്തോടെയും നന്ദിയോടെയും ഓർക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം', മഞ്ജു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+