Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യർ പറയുന്നു, ഇതാണ് 'വലിയ സമ്പത്ത്'; മറുപടിയുമായി എത്തി ആരാധകർ..എല്ലാവർക്കും പറയാനുള്ളത് ഇക്കാര്യം

മഞ്ജു വാര്യർ എന്നാൽ മലയാളിക്ക് എത്രത്തോളം പ്രീയപ്പെട്ടതാണെന്ന് രണ്ടാം വരവിൽ താരത്തിന് ലഭിച്ച സ്വീകാര്യത തെളിയിച്ചതാണ്. ദിലീപുമായുള്ള വിവാഹമോചനത്തിന് പിന്നാലെ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയായിരുന്നു താരം തിരിച്ചുവന്നത്. മലയാളത്തിന്റെ ഒരേയൊരു 'ലേഡി സൂപ്പർ സ്റ്റാർ'എന്ന പദവിയായിരുന്നു തിരിച്ചുവരവിൽ താരത്തിന് പ്രേക്ഷകർ നൽകിയത്.

സിനിമയിലേക്കുള്ള വെറുമൊരു തിരിച്ചുവരവായിരുന്നില്ല മഞ്ജു നടത്തിയത്. ദിലീപുമായി വിവാഹിതയായ ശേഷം തനിക്ക് നഷ്ടപ്പെട്ട് പോയ കരിയർ സർവ്വശക്തിയുമെടുത്ത് തിരിച്ചുപിടിക്കുകയായിരുന്നു മഞ്ജു വാര്യർ. ഹൗ ഓൾഡ് ആർ യുവിന് ശേഷം തുടരെ തുടരെ സിനിമകൾ അവർക്ക് ലഭിച്ചു. പരസ്യ ചിത്രങ്ങളിൽ സജീവമായി, പിന്നീട് തമിഴിലേക്കും മഞ്ജു ചേക്കേറി. ഏറ്റവും ഒടുവിൽ രജനീകാന്തിനൊപ്പം വേട്ടയാനിൽ നായികയായും മഞ്ജു എത്തി. തമിഴിൽ മാത്രം ഇനിയും നിരവധി ബ്രഹ്നമാണ്ഡ പ്രൊജക്ടുകൾ മഞ്ജുവിന്റാതായി വരാനുണ്ടെന്നാണ് റിപ്പോർട്ടുകൾ.

manju2-

രണ്ടാം വരവിൽ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് മഞ്ജു വാര്യർ. ഇടയ്ക്കിടെ രസകരമായ പോസ്റ്റുകൾ മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ മഞ്ജു പങ്കുവെച്ചൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്. 'നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത് മനസമാധാനമാണ്' എന്ന വരികളോടെ തന്റെ കുറച്ച് ചിത്രങ്ങളാണ് മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഒരു കുർത്ത ധരിച്ച് ചെടികൾക്ക് നടുവിൽ നിൽക്കുന്നതാണ് ഫോട്ടോ. മഞ്ജുവിന്റെ മാനേജരായ ബിനീഷ് ചന്ദ്രയാണ് ഫോട്ടോ പകർത്തിയിരിക്കുന്നത്. ഫോട്ടോയിൽ അതീവ സുന്ദരിയാണ് മഞ്ജു. പുതിയ ഫോട്ടോയ്ക്ക് കീഴെ സ്നേഹം കൊണ്ട് നിറയ്ക്കുകയാണ് ആരാധകർ. മൊഞ്ച് കൂടികൂടി വരുന്നുണ്ടല്ലോയെന്നാണ് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്. പ്രായം റിവേഴ്സ് ഗീയറിലാണോയെന്നുള്ള ചോദ്യങ്ങളും ധാരാളം ഉണ്ട്. 40 ലും ഇരുപതിന്റെ ചെറുപ്പമാണ് മഞ്ജുവിനെന്നാണ് ആരാധകർ പറയാറുള്ളത്. നർത്തകി കൂടിയായ മഞ്ജു തന്റെ ശരീര സൗന്ദര്യത്തിൽ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ടത്രേ. യോഗയും നൃത്തവുമെല്ലാം മഞ്ജു പിന്തുടരാറുണ്ട്.

ഫോട്ടോയ്ക്ക് കീഴെ വന്ന ചില കമന്റുകൾ ഇങ്ങനെ-' കൃത്യമായി പറഞ്ഞു. നിങ്ങളുടെ സമാധാനം നിങ്ങളുടെ ഈ സുന്ദരമായ മുഖത്ത് തെളിഞ്ഞ് കാണാം. പൂന്തോട്ടത്തിനെക്കാൾ മനോഹരമാണത്', കുറിച്ചു. 'മഞ്ജു ഭാവം,കൂടുതൽ പ്രസരിപ്പും ഊർജ്ജവമുള്ള അതിമനോഹരിയായിരിക്കുന്നു. ഉപബോധ മനസിനോട് ബോധ മനസ് ചേർന്ന് നിൽക്കുന്ന ഭാവം. മനസമാധാനം സൃഷ്ടിച്ചാൽ ഹൃദയത്തിന്റെ ഭാഷയും പ്രസരിപ്പും ഊർജ്ജവും ലഭ്യമാകുന്ന സംശുദ്ധമായ സ്നേഹം ഉള്ള വ്യക്തിയായി മാറുന്നു. ശരിയാണ് മനസമാധാനം സമ്പത്താണ്. എല്ലാവരും മനസമാധാനം ഉണ്ടാക്കാൻ ശ്രമിക്കണം. കാരണം മനസമാധാനം നഷ്ടപ്പെട്ടാൽ എല്ലാം നഷ്ടപ്പെടും. സ്നേഹം, ഊർജം, ആത്മിശ്വാസം എല്ലാം ഇല്ലാതാകും',മറ്റൊരാൾ കമന്റ് ചെയ്തു. പതിവ് പോലെ തന്നെ കമന്റുകളോടൊന്നും മഞ്ജു പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+