'ഇപ്പോഴും തെറ്റുകൾ വരുത്തുകയും അതിൽ നിന്ന് പഠിക്കുകയും ചെയ്യുന്നു'; വീഡിയോയുമായി മഞ്ജു വാര്യർ
എന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. കഴിഞ്ഞ ദിവസം നടി മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോ വൈറൽ ആയിരുന്നു. നീലനിറത്തിലുള്ള കുർത്തയും പാന്റുമായിരുന്നു വേഷം. കൈനിറയെ ആന്റിക് വളകളും ഉണ്ടായിരുന്നു. ഇപ്പോൾ ഇതാ മഞ്ജു വാര്യർ പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറൽ ആയിരിക്കുന്നു.
നടി എന്നതിന് അപ്പുറത്തേക്ക് നല്ലൊരു നർത്തകി കൂടിയാണ്. ഇപ്പോൾ നൃത്തം ചെയ്യുന്ന ഒരു വീഡിയോ ആണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴും തെറ്റുകൾ വരുത്തുകയും അതിൽ നിന്ന് പഠിക്കുകയും ചെയ്യുന്നു എന്ന കുറിപ്പോടെയാണ് നൃത്ത ദിനത്തിൽ മഞ്ജു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീട്ടിൽ നിന്ന് തന്നെയാണ് മഞ്ജു നൃത്തം ചെയ്യുന്നത്. മഞ്ജുവിൻറെ ഗുരു ഗീതാ പദ്മകുമാർ ആണ് പാടുന്നത്.

മുൻപൊരിക്കൽ ഗീതാ പദ്മകുമാറിനെക്കുറിച്ച് മഞ്ജു പറഞ്ഞിരുന്നു. എന്റെ ആദ്യത്തെ ഗുരു സെലിൻ കുമാരി ടീച്ചർ മുതൽ ഇപ്പോഴത്തെ ഗുകു ഗീത പദ്മകുമാർ വരെ എല്ലാവരും എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. എന്റെ നേട്ടങ്ങളിൽ അവരുടെയെല്ലാം സംഭാവനകൾ ഉണ്ട്. ഇപ്പോൾ ഗീത ടീച്ചറുടെ അടുത്ത് പഠനം തുടരുന്നു. നാവ് കൊണ്ട് ടീച്ചർ എന്ന് ഞാൻ പറയുന്നുണ്ടെങ്കിലും ഹൃദയം കൊണ്ട് ചേച്ചി എന്നാണ് വിളിക്കുന്നത്. ടീച്ചർ പറയും സിനിമ താരമായത് കൊണ്ടല്ല, മഞ്ജു നല്ല നർത്തകി ആയത് കൊണ്ടാണ് ആളുകൾ പ്രോഗ്രാം കാണാൻ വരേണ്ടത്. അതനുസരിച്ചുള്ള പെർഫോമൻസ് തിരികെ കൊടുക്കണമെന്ന്, എന്നാണ് മഞ്ജു പറഞ്ഞു.. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
ദാ ഇതുപോലെ ചെയ്യാൻ.... ഈ ലേഡ് സൂപ്പർ സ്റ്റാറായ മഞ്ജു ചേച്ചിക്കേ കഴിയൂ, ഓരോ ദിവസവും തുടങ്ങുന്നത് മഞ്ജുവിന്റെ ഏതെങ്കിലും വീഡിയോ കണ്ടുകൊണ്ടാണ്. ആ ദിവസം മുഴുവൻ എന്താ ഒരു എനർജി !! നൃത്തവും, ആ ചമ്മിയ ചിരിയും കലക്കി , നിങ്ങൾ 40+ കാരുടെ ഐക്കൺ ആണ്... പോസിറ്റീവ് എനർജി... ലവ്യൂ, ഞാൻ കണ്ട ഏറ്റവും ക്യൂട്ടസ്റ്റായ മിസ്റ്റേക്കാണ്. ഈ വീഡിയോയ്ക്ക് നന്ദി മഞ്ജു ചേച്ചി,കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഓർമ്മപ്പെടുത്തലാണ്. വിയർപ്പിന് ശേഷം വരുന്ന തിളക്കം മഹത്തരമാണ്.
ഈ ലാളിത്യം നിലനിർത്തുക എന്നിങ്ങനെ പോകുന്നു കമന്റുകൾ.
രണ്ടാം വരവിൽ പുതിയാരു മഞ്ജു വാര്യരെയാണ് ആരാധകർ കണ്ടത്. വളരെ പക്വതയോടെ സംസാരിക്കുന്ന, ഡ്രസ്സിംഗിലും ഫിറ്റ്നസിലും ശ്രദ്ധിക്കുന്ന മഞ്ജു, സോഷ്യൽ മീഡിയയിൽ ആക്ടീവായ മഞ്ജു. 14 വർഷത്തിന് ശേഷം സിനിമയിലേക്ക് മഞ്ജു തിരിച്ചുവന്നപ്പോൾ ആരാധകർ വൻ സ്വീകരണമാണ് നൽകിയത്. ഇന്ന് മലയാളത്തിലും തമിഴിലും തിരക്കുള്ള താരമാണ് മഞ്ജു.
ദിലീപുമായുള്ള വിവാഹത്തിന് പിന്നാലെയാണ് മഞ്ജു വാര്യർ സിനിമയിൽ നിന്ന് വിട്ടുനിന്നത്. ദിലീപുമായി വിവാഹം ബന്ധം വേർപെടുത്തിയതിന് പിന്നാലെയാണ് വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. അഭിനയത്തിലേക്ക് മടങ്ങിയപ്പോഴും മഞ്ജു നൃത്തത്തേയും ചേർത്തുപിടിച്ചു.
കല്യാണത്തിന് ശേഷം ഡാൻസിലും മഞ്ജുവിന് വലിയ ഗ്യാപ്പ് വന്നിരുന്നു.
പിന്നീട് മകൾ മീനാക്ഷിയെ ഡാൻസ് പഠിപ്പിക്കാൻ ഗീതാ പദ്മ കുമാർ ടീച്ചർ വീട്ടിൽ വന്നപ്പോഴാണ് മഞ്ജു ഒരു കൗതുകത്തിന് വേണ്ടി മകൾക്കൊപ്പം വീണ്ടും ചുവട് വെച്ചത്. ആ സമയത്ത് താൻ ആദ്യമെ ടീച്ചറോട് ഡാൻസ് ചെയ്തിട്ട് വർഷങ്ങളായില്ലേ, അറിയാമായിരുന്നതെല്ലാം കയ്യിൽ നിന്ന് പോയിട്ടുണ്ടാകും എന്നാലും ശ്രമിക്കുകയാണ് എന്നാണ് പറഞ്ഞതെന്ന് മഞ്ജു വാര്യർ പറഞ്ഞിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications