മഞ്ജു വാര്യരെ പോലും ആരാധികയാക്കി മാറ്റി ലക്ഷ്മിയും സഞ്ജുവും; പുതിയ വീഡിയോ ശരിക്കും പൊളിച്ചു!
ഏറെ ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. മലയാളത്തിൽ മാത്രമല്ല തമിഴിലും തിളങ്ങിനിൽക്കുകയാണ് മഞ്ജു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മഞ്ജു. സോഷ്യൽ മീഡിയയിൽ കാണുന്ന മികച്ച റീലുകൾക്കും വീഡിയോകൾക്കും ഒക്കെ ചിലപ്പോൾ മഞ്ജു വാര്യർ ലൈക്കും കമന്റുമൊക്കെ ഇടാറുണ്ട്. തന്റെ ഇൻസ്റ്റാ സ്റ്റോറിയായി പങ്കുവെയ്ക്കാറുമുണ്ട്.
കോമഡി റീലുകളും സ്കിറ്റുകളും വളരെയധികം ആസ്വദിക്കുന്ന ആളാണ് താൻ എന്നും ചിരിക്കാൻ കിട്ടുന്ന ഒരവസരവും മിസ് ചെയ്യാറില്ലെന്നും മഞ്ജു നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു കോമഡി റീലാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി സഞ്ജുവിന്റെ വീഡിയോയാണ് താരം പങ്കുവെച്ചത്.

സഞ്ജുവിനെയും ലക്ഷ്മിയേയും താരം അഭിനന്ദിച്ചിട്ടുമുണ്ട്. സഞ്ജു ലക്ഷ്മി ടീം ചെയ്ത ക്രിസ്മസുമായ ബന്ധപ്പെട്ട വീഡിയോയാണ് മഞ്ജു സ്റ്റോറിയായി പങ്കുവെച്ചത്. ഞാൻ നിങ്ങളുടെയും നിങ്ങളുടെ ടീമിന്റെയും കടുത്ത ആരാധികയാണ് എന്നും മഞ്ജു പറയുന്നു. രജനികാന്തും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വേട്ടയ്യൻ എന്ന ചിത്രത്തിലെ മനസിലായോ എന്ന പാട്ടിന് ഒരു ക്രിസ്മസ് പാരഡിയാണ് സഞ്ജു ലക്ഷ്മി ടീം ചെയ്തത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീൽ വൈറലായിരുന്നു. ഈ റീലാണ് മഞ്ജു കണ്ടതും പങ്കുവെച്ചതും. ഇത് ഭയങ്ക ലൗലിയാണ്. ലക്ഷ്മി സഞ്ജു, ഞാൻ നിങ്ങളുടെയും നിങ്ങളുടെ അപാര ടീമിന്റെയും കടുത്ത ആരാധികയാണ്, എന്നാണ് മഞ്ജു കുറിച്ചത്.
എന്റെ ദിവസം ധന്യമായി എന്നാണ് അതിന് ലക്ഷ്മി സഞ്ജു നൽകിയ മറുപടി. ലക്ഷ്മിക്കും സഞ്ജുവിനും സോഷ്യൽ മീഡയിയിൽ ധാരാളം ഫോളോവേഴ്സുണ്ട്. തമാശ കണ്ടന്റുകളാണ് ഇവർ ചെയ്യാറുള്ളത്. കരോൾ പാരഡി യൂട്യൂബിൽ ട്രെന്റിംഗാണ്.
നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. കരോൾ പോണ പിള്ളേർക്ക് ഈ പാട്ടുകൾ ഹെല്പ് ചെയ്യും . പിന്നെ എല്ലാരും അടിപൊളി ആയിരുന്നു. സൂരജിന്റെയും പപ്പാ ഞ്ഞിയുടെയും ഡാൻസ് പൊളിച്ചു ഡാ മോനെ, എവിടുന്നാ കണ്ടന്റ് കിട്ടുന്നത്. നല്ല അവതരണം. ഈ ടീമിൽ ഉള്ള എല്ലാർക്കും നല്ല കഴിവുണ്ട്. ഉയരങ്ങളിൽ എത്തട്ടെ . എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ എന്നിങ്ങനെ പോകുന്നു അഭിപ്രായം.












Click it and Unblock the Notifications