'സ്നേഹിച്ചവന് വേണ്ടി സ്വന്തം തൊഴിൽ തന്നെ നഷ്ടപ്പെടുത്തിയപ്പോൾ സ്നേഹിച്ചവർ തന്നെ വഞ്ചിച്ചു, പക്ഷേ..'
അന്നും ഇന്നും ആരാധകർ ഏറെയുള്ള താരമാണ് മഞ്ജു വാര്യർ. 14 വർഷം മലയാള സിനിമയിൽ നിന്ന് വിട്ടുനിന്ന ശേഷം മഞ്ജു തിരിച്ചുവന്നപ്പോൾ സിനിമാ ലോകം കയ്യടിച്ച് മഞ്ജുവിനെ സ്വീകരിച്ചു. ഇന്ന് മലയാളത്തിലും തമിഴിലും തിരിക്കുള്ള നായികയാണ് മഞ്‍ജു വാര്യർ. മഞ്ജു വാര്യരിന്റെ തിരിച്ചുവരവിനെ അത്ഭുതത്തോടെയാണ് എല്ലാവരും നോക്കുന്നത്. മഞ്ജു വാര്യരുടെ വീഡിയോയ്ക്ക് താഴെ ആരാധകരിടുന്ന കമന്റുകൾ നോക്കിയാൽ അത് വ്യക്തമാകും.
സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് മഞ്ജു വാര്യരും ദിലീപും വിവാഹിതരാകുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. മഞ്ജു - ദിലീപ് കോമ്പോ സ്ക്രീൻ കണ്ട് ആരാധിച്ചിരുന്നവർക്കും ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ സന്തോഷമായി. എന്നാൽ അപ്രതീക്ഷിതമായിരുന്നു ഇരുവരുടെയും വിവാഹ മോചനം. ദിലീപും മഞ്ജുവും വേർപിരിഞ്ഞപ്പോൾ മകൾ മീനാക്ഷി ദിലീപിനൊപ്പമാണ് നിന്നത്. പിന്നീട് ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്തു.

14 വർഷത്തിന് ശേഷം മഞ്ജു നടത്തിയ തിരിച്ചുവരവ് ആരാധകർക്കും ആവേശമായി. മഞ്ജുവിന്റെ പുതിയൊരു മുഖമാണ് പിന്നീട് കണ്ടത്. സൗന്ദര്യത്തിലും ഡ്രസ്സിംഗിലും ഫിറ്റനസിലും ശ്രദ്ധിക്കുന്ന മഞ്ജു. ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന മഞ്ജു.
എമ്പുരാൻ സിനിമയാണ് താരത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ പ്രൊമോഷന് മഞ്ജു വാര്യർ എത്തുന്ന വീഡിയോകൾ വൈറലായിരുന്നു. ഇപ്പോൾ മഞ്ജുവിന്റെ ഒരു വീഡിയോയും അതിന് താഴെ വരുന്ന കമന്റുകളുമാണ് ചർച്ചയാകുന്നത്. മഞ്ജുവിനെയും മകൾ മീനാക്ഷിയെയും കണക്ട് ചെയ്തുള്ള കമന്റുകളുമുണ്ട്....
' മീനാക്ഷി യുടെ പേര് എന്തിന് ? മഞ്ജു അങ്ങനെ ഒരു പേര് എവിടെയും പറയാറില്ല.. ദിലീപിന്റെ മോളുടെ പേര് ചേർത്ത് പറയുന്നത് മഞ്ജുവിന് ഒരു കുറവ് ആയിരിക്കും..... മഞ്ജു ഒറ്റക്ക് വഴി വെട്ടി വന്നവൾ, ഇത് കാണുമ്പോൾ തീ പാറണം സദസ്സിലും പിന്നേ കയ്യിന്നു പോയതോർത്തു ചിലരുടെ ചങ്കിലും. ദിലീപിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട നടി അതുകൊണ്ട് ഉയരങ്ങളിൽ എത്തി മഞ്ജു.
ദിലീപ് ഒരു ഇന്റർവ്യൂ പറഞ്ഞത് കേട്ടിട്ടുണ്ട്. മഞ്ജു അവൾ ഹാപ്പി ആണ് ഫുൾ കണക്ക് ഒക്കെ നോക്കുന്നത് അവളാണ് ആളു ബിസി ആണ് എന്ന്
കേരളത്തിൽ ഡിവോഴ്സ് ആയി ഇത്രക്കും സെൽഫ് ആയി ഉയർന്ന് വന്നു വലിയൊരു പൊസിഷൻ കീപ് ചെയ്ത് ഏക വ്യക്തി സിനിമയിൽ മഞ്ജു ആയിരിക്കും, ഡോക്ടർ മീനാക്ഷിയുടെ അമ്മ. എം ബി ബി എസ് കഴിഞ്ഞ ഒരു പെൺകുട്ടിയുടെ അമ്മ ആണിത്!!! എന്തൊരു നടി ആണ് നിങ്ങൾ മഞ്ജു ചേച്ചി.
ഇതിനെക്കാൾ ഒരുപാട് സൗന്ദര്യമുള്ള മധ്യവയസ്കരായ തൻറെ മക്കളെ നോക്കാൻ വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട് പണിയെടുക്കുന്നുണ്ട് പണിയെടുത്ത് വളർത്തി ഡോക്ടർ എൻജിനീയറോ ഒക്കെ ആക്കി മാറ്റുന്നുണ്ട് ഇതിനേക്കാൾ സൗന്ദര്യമുള്ള ഡിവോഴ്സ് ആയ നടികൾ ഉണ്ടെങ്കിലും അവരിൽ പലരും കഴിവില്ലാത്തവരൊന്നും ആയിട്ടല്ല അവർക്ക് സിനിമയിൽ ഗോഡ് ഫാദർ ഇല്ല. ചില നടന്മാരൊപ്പം ചില നടിമാർ അഭിനയിച്ചാൽ സിനിമ ഹിറ്റാവും എന്നൊരു പ്രവചനത്തിൽ വിശ്വസിച്ചു നായികയെ തിരഞ്ഞെടുക്കുന്ന നാട്ടിൽ ആണ് നമ്മൾ ഉള്ളത്.
അവരെ സംബന്ധിച്ചിടത്തോളം അവർക്കത് നേടാൻ പറ്റി എന്നുള്ളതാണ് മഞ്ജു ചേച്ചിയുടെ വിജയം . എല്ലാത്തിനും ഉപരി അവരൊരു ജീവിതത്തിൽ വിശ്വസിച്ച സിനിമ നഷ്ടപ്പെടുത്തിയതാണ് അതിനൊരു സത്യം ഉണ്ടായിരുന്നു സ്നേഹിച്ചവന് വേണ്ടി സ്വന്തം തൊഴിൽ തന്നെ നഷ്ടപ്പെടുത്തിയപ്പോൾ സ്നേഹിച്ചവർ തന്നെ വഞ്ചിച്ചാൽ അതിലൊരു വിജയം ഉറപ്പാണ്, എന്നിങ്ങനെ പോകുന്നു കമന്റുകൾ












Click it and Unblock the Notifications