'മഞ്ജു വാര്യർ അത്രയും അഗ്രസീവല്ലായിരുന്നു, ഇറങ്ങിപുറപ്പെട്ടെന്ന് അതോടെ മനസിലായി'; ബൈജു എം നായർ
കൊച്ചി: രണ്ടാം വരവിൽ രൂപത്തിലും ഭാവത്തിലും മാത്രമല്ല പല കാര്യങ്ങളിലും പുതിയൊരു മഞ്ജു വാര്യറെ ആയിരുന്നു പ്രേക്ഷകർ കണ്ടത്. അക്കൂട്ടത്തിൽ ഒന്നായിരുന്നു മഞ്ജുവിന്റ വാഹന പ്രേമവും. വണ്ടിയോടിച്ച് സിനിമ ലൊക്കേഷനുകളിലും പൊതുപരിപാടികളിലും മഞ്ജു പറന്നെത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ആരാധ ഗ്രൂപ്പുകൾ ആഘോഷമാക്കാറുണ്ട്. അടുത്തിടെ മഞ്ജു ലഡാക്കിലേക്ക് നടത്തിയ ബൈക്ക് യാത്രയും അതിന് ശേഷം ബി എം ഡബ്ല്യു ബൈക്ക് സ്വന്തമാക്കിയതുമെല്ലാം വാർത്തയായിരുന്നു.
ഇപ്പോഴിതാ മഞ്ജുവിന്റെ ഡ്രൈവിങ്ങിനെ കുറിച്ചും അവരുടെ വണ്ടികളുടെ തിരഞ്ഞെടുപ്പുകളെ കുറിച്ചെല്ലാം സംസാരിക്കുകയാണ്
ട്രാവൽ ആന്റ് ഓട്ടോ മൊബൈൽ ജേർണലിസ്റ്റായ ബൈജു എം നായർ. മഞ്ജുവിന്റെ മാത്രമല്ല ദിലീപ്, മോഹൻലാൽ, മമ്മൂട്ടി , പൃഥ്വിരാജ് അടക്കമുള്ള താരങ്ങളുടെ വാഹനപ്രേമത്തെ കുറിച്ചും അവരുടെ ഡ്രൈവിങ് താത്പര്യത്തെ കുറിച്ചുമെല്ലാം മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വായിക്കാം

'മഞ്ജു വാര്യർ ഞെട്ടിച്ചൊരു യുവതിയാണ്. അവർ അടുത്ത കാലത്താണ് ലഡാക്കിലേക്ക് ബൈക്ക് ഓടിച്ച് പോയത്. ശരിക്കും സെലിബ്രിറ്റിയാകുന്നതോടെ കംഫർട്ട് ലെവലിൽ നിൽക്കാനാണ് ആഗ്രഹിക്കുക. എന്നാൽ ലേയിലേക്കൊക്കെ പോകുകയെന്നത് അത്ര കംഫേർട്ട് ഉള്ള സ്ഥലമല്ല. താമസത്തിന് നല്ല ഹോട്ടൽ പോലും കിട്ടില്ല. അങ്ങനെയൊരു സ്ഥലത്തേക്ക് ബൈക്ക് ഓടിച്ച് പോയി എന്നത് തീർച്ചയായും അംഗീകരിക്കേണ്ട കാര്യമാണ്. പ്രത്യേകിച്ച് ഈ പ്രായത്തിൽ.
മഞ്ജു അത്ര അഗ്രസീവായ ആളല്ല. പക്ഷേ ആ യാത്ര കഴിഞ്ഞ് തിരിച്ചുവന്ന അവർ ബി എം ഡബ്ല്യു ബൈക്ക് വാങ്ങിച്ചു. എന്ന് പറയുമ്പോൾ അവർ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണെന്ന് മനസിലായി. ബൈക്കേഴ്സിന്റെ ലൈഫ് വേറൊരു ലൈഫ് തന്നെയാണ്.
ദിലീപിന് മിക്കവാറും എല്ലാ വണ്ടികളും ഉണ്ട്. പോർഷ പനമേരെയൊക്കെ ഇവിടെ ആദ്യമായി വാങ്ങിയത് ദിലീപാണ്. ദിലീപിനൊരു സൗമ്യതയുണ്ട്. അങ്ങനെയുള്ള വണ്ടികളാണ് അദ്ദേഹം കൂടുതലായി വാങ്ങിക്കണ്ടിട്ടുള്ളത്. സിംപിളായും ലക്ഷ്വറിയായും വരും.
നമ്മളൊക്കെ ഒരു വണ്ടി ശ്രദ്ധിച്ച് തുടങ്ങും മുൻപ് അത് സ്വതന്തമാക്കുന്ന ആളാണ് മമ്മൂക്ക. ഏത് പുതിയ വണ്ടിവന്നാലും വാങ്ങുന്നയാളാണ്. മമ്മൂക്കയ്ക്ക് വണ്ടിയുടെ കാര്യത്തിൽ വലിയ അവഗാഹമുള്ളയാണ്.
ലംബോർഗിനി പോലുള്ള വാഹനങ്ങൾ കേരളത്തിൽ നടൻമാരിൽ ആദ്യമായി അവതരിപ്പിച്ചയാൾ പൃഥ്വിരാജാണ്. അതുകഴിഞ്ഞാണ് സ്പോർട് കാറുകളിലേക്ക് മറ്റ് താരങ്ങൾ തിരിഞ്ഞത്. കാലാകാലങ്ങളിൽ വരുന്ന വണ്ടികളെല്ലാം മാറ്റി വാങ്ങുന്ന, വളരെ അപ്ഡേറ്റഡാണ് പൃഥ്വിരാജ്. പക്ഷേ ഇത്രയും വലിയ വാഹനങ്ങളൊക്കെ സ്വന്തമാക്കി ഇതൊക്കെ ഓടിച്ച് പോകാൻ ഇവർക്കൊക്കെ എവിടെ നിന്ന് സമയം കിട്ടുന്നുവെന്നതാണ്. പ്രത്യേകിച്ച് പൃഥ്വിരാജൊക്കെ പാൻ ഇന്ത്യൻ താരമാണ്.
മോഹൻലാലുമായി നേരിട്ട് സംസാരിച്ചിട്ടില്ല. അദ്ദേഹം കംഫേര്ട്ടിന് പ്രാധാന്യം കൊടുക്കുന്നയാളാണ് അദ്ദേഹം. ലാലേട്ടൻ വാഹനം ഓടിച്ച് വരുന്ന വീഡിയോകളൊന്നും നമ്മൾ കണ്ടിട്ടില്ല'.












Click it and Unblock the Notifications