Get Updates
Get notified of breaking news, exclusive insights, and must-see stories!

‍'മഞ്ജു വാര്യർക്ക് ആ പരിപാടിയിൽ 10 ലക്ഷം വരെയാണ് പ്രതിഫലം, പക്ഷെ അവർ വന്നത്'; രമേശ് പിഷാരടി പറയുന്നു

രണ്ടാം വരവ് ഗംഭീരമാക്കിയ നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. നടൻ ദിലീപുമായുള്ള വിവാഹമോചനത്തിന് പിന്നാലെയാണ് അവർ 15 വർഷത്തെ കരിയർ ബ്രേക്ക് അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചുവന്നത്. ഹൗ ഓൾഡ് ആർയു എന്ന ചിത്രത്തിലൂടെയായിരുന്നു രണ്ടാം വരവ്. പിന്നീട് മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലും തമിഴിലുമെല്ലാമായി അവർ ഇപ്പോൾ നിറഞ്ഞ് നിൽക്കുകയാണ്. എമ്പുരാനായിരുന്നു മഞ്ജുവിന്റേതായി ഏറ്റവും അവസാനമായി ഇറങ്ങിയ ചിത്രം. മഞ്ജു എന്തുകൊണ്ടാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കപ്പെടുന്നുവെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ചിത്രത്തിലെ താരത്തിന്റെ പ്രകടനം എന്നാണ് മലയാളികൾ ഒരേ സ്വരത്തിൽ പറയുന്നത്.

അതേസമയം തിരിച്ചുവരവിൽ അഭിനയം മഞ്ജു ഞെട്ടിച്ചത് തന്റെ അഭിനയം കൊണ്ട് മാത്രമല്ല ലുക്ക് കൊണ്ടുകൂടിയാണ്. ഓരോ വർഷം കഴിയുന്തോറും മഞ്ജുവിന്റെ പ്രായം റിവേഴ്സ് ഗീയറിലാണോ എന്ന് സംശയിച്ചുപോകുമെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അതുമാത്രമല്ല പൊതുപരിപാടികളിൽ മഞ്ജു ധരിക്കുന്ന വേഷങ്ങളും ഇതിനൊപ്പം ചർച്ചയാകാറുണ്ട്. സഹതാരങ്ങൾ ആഡംബരത്തിൽ മുങ്ങുമ്പോൾ തന്റെ സിമ്പിൾ ലുക്ക് കൊണ്ടാണ് മഞ്ജു ഞെട്ടിക്കാറുള്ളത്. ഇപ്പോഴിതാ മഞ്ജുവിന്റെ ഈ സിമ്പിൾ ലുക്കിനെ കുറിച്ചുളള സുഹൃത്തും നടനുമായ രമേഷ് പിഷാരടിയുടെ വാക്കുകളാണ് ചർച്ചയാകുന്നത്. അമൃത ടിവിയിലെ വിഷു പരിപാടിക്കിടെ മഞ്ജുവിനെ വേദിയിൽ ഇരുത്തിക്കൊണ്ടാണ് പിഷാരടിയുടെ വാക്കുകൾ.

'മഞ്ജു വാര്യർ ഇടക്ക് സിനിമക്ക് വരും. മാസ്കും ഇട്ട് ചുമ്മാ ഒരു ബനിയനുമിട്ടായിരിക്കും വരിക. തിരക്കിനിടയിൽ പെട്ടാൽ മഞ്ജുവിനെ ചിലപ്പോൾ കണ്ണിൽ പെടില്ല. നൂണ്ട് നൂണ്ട് കയറി പോകും. ഡൽഹിയിൽ വന്നപ്പോൾ അവിടെയുള്ള സരോജനി മാർക്കറ്റ് എന്ന സ്ഥലത്ത് പോയി.അവിടെ പോയി 400 രൂപയുള്ള ഒരു ടോപ്പ് മഞ്ജു വാങ്ങിച്ചു. ഒരെണ്ണം ഫ്രീയും കിട്ടിയെന്നാണ് തോന്നുന്നത്. എന്നാൽ ഇതൊക്കെ നമ്മൾ രണ്ട് മൂന്ന് മാസം കഴിയുമ്പോൾ മറക്കുമല്ലോ, എന്നിട്ട് എന്റെയൊരു പരിപാടിക്ക് കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും പ്രതിഫലമുള്ള പരിപാടിയാണത് ആ 400 രൂപയുടെ ടോപ്പും ഇട്ട് വന്ന് ഒന്നും അറിയാത്ത പോലെ ഇരിക്കുകയാണ്', ചിരിച്ചുകൊണ്ട് പിഷാരടി പറഞ്ഞു.

manjuramesh-1

എന്നാൽ അതിനെന്താണെന്നായിരുന്നു മഞ്ജു വാര്യരുടെ ചോദ്യം. ഇടുമ്പോൾ നന്നായാൽ പോരെ വിലയൊക്കെ ആരാണ് നോക്കുന്നത് എന്നും മഞ്ജു പറഞ്ഞു. ഇതോടെ അതാണ് നമ്മുടെ മഞ്ജു ചേച്ചിയെന്ന് പരിപാടിയുടെ അവതാരകയായ ഗായിക റിമി ടോമിയും പറഞ്ഞു. അതേസമയം വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. പരിപാടിയുടെ അണിയറ പ്രവർത്തകർ ടോപ്പിനല്ല അതിനുള്ളിലെ മഞ്ജുവിനല്ലേ പ്രതിഫലം കൊടുത്തത് എന്നായിരുന്നു ഒരാളുടെ കമന്റ്. പണത്തിന്റെ വലിപ്പത്തിന്റെ ചിന്താഗതി മാറ്റു സുഹൃത്തേ എന്നാണ് വേറൊരാളുടെ കമന്റ്. അതിനെന്താണ് അവർ എത്ര സിമ്പിളാണ് എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+