Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപുമായി വേർപിരിഞ്ഞ് ഇറങ്ങിയപ്പോൾ മഞ്ജു കണ്ണ് തുടച്ചു, ഉടൻ മധു വാര്യർക്ക് ഞാൻ മെസേജ് ഇട്ടു'; ശാന്തിവിള

സംവിധായകൻ സനൽ കുമാർ ശശിധരൻ നടി മഞ്ജു വാര്യരോട് പ്രണയാഭ്യർത്ഥന നടത്തിയതും തുടർ വിവാദങ്ങളും സംവിധായകന്റെ അറസ്റ്റുമെല്ലാം നേരത്തേ വലിയ ചർച്ചയായിരുന്നു.കയറ്റം എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് മഞ്ജുവിനോട് പ്രണയം തുറന്ന് പറഞ്ഞതെന്നും എന്നാൽ അവർ അത് നിരസിച്ചുവെന്നുമാണ് സനൽകുമാർ മുൻപ് വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് സംവിധായകൻ ഫേസ്ബുക്കിലൂടെ തുടരെ തുടരെ കുറിപ്പുകൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് മഞ്ജുവിന്റെ പരാതിയിൽ സനൽ കുമാർ ശശിധരൻ അറസ്റ്റിലാകുന്നത്. തന്നെ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് നടി നൽകിയ പരാതിയിലായിരുന്നു സനലിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ മഞ്ജു തനിക്കെതിരെ അങ്ങനെയൊരു പരാതി നൽകില്ലെന്നും ഭീഷണിപ്പെടുത്തിയോ അല്ലെങ്കിൽ പ്രലോഭിപ്പിച്ചോ അവരെക്കൊണ്ട് പരാതി നൽകിപ്പിച്ചതാണെന്നാണ് സനൽ ആരോപിച്ചത്. തന്റെ പോരാട്ടം തുടരുമെന്നും സനൽ പറഞ്ഞു.

manjudileep-

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകനായ ശാന്തിവിള ദിനേശ്. ഈ വിഷയത്തിലെ നിലപാട് എന്താണെന്ന് ചിലർ ചോദിച്ചെന്നും അതുകൊണ്ടാണ് താൻ ഇക്കാര്യം സംസാരിക്കുന്നതെന്നും ശാന്തിവിള പറഞ്ഞു. അതിരൂക്ഷമായ വിമർശനമാണ് ശാന്തിവിളി സനലിനെതിരെ ഉയർത്തിയത്. ബുദ്ധിയുള്ള സ്ത്രീയാണ് മഞ്ജുവെന്നും അതിനാലാണ് സനൽകുമാറിൽ നിന്നും അവർ അകന്ന് നടന്നതെന്നും ശാന്തിവിള പറഞ്ഞു. സംസാരത്തിനിടയിൽ തനിക്ക് മഞ്ജുവിനോടും കുടുംബത്തോടുമുള്ള സ്നേഹവും അടുപ്പവും അദ്ദേഹം പങ്കുവെച്ചു.

'എനിക്ക് മഞ്ജു വാര്യരുമായി യാതൊരു വിരോധവും ഇല്ല. മഞ്ജു ദിലീപുമായി വേർപിരിഞ്ഞിട്ട് കോടതിയിൽ നിന്ന് ഇറങ്ങി വന്ന് കാറിൽ കയറും മുൻപ് കണ്ണ് തുടച്ചു. എനിക്ക് അത് കണ്ടപ്പോൾ എന്റെ അനിയത്തി കരയുന്നത് പോലെ തോന്നി. ഞാൻ അപ്പോൾ തന്നെ മധു വാര്യർക്ക് മെസേജ് അയച്ചു. മധു അവൾ ഇറങ്ങി അവൾ നിങ്ങളുടെ വീട്ടിലേക്ക് വന്നു, ഇനി ഒരിക്കലും നിങ്ങൾ അമ്മയെ അച്ഛനോ സഹോദരനോ ഒന്നും ഞങ്ങളെ കരയിക്കരുത്. അപ്പോൾ തന്നെ മധു എന്നെ വിളിച്ചു. എന്ത് പറയാൻ ചേട്ടാ,എനിക്ക് ഇതിനൊന്നും മറുപടി പറയാൻ ഇല്ലെന്ന്. എനിക്ക് മഞ്ജുവിനെ വളരെ ഇഷ്ടമാണ്. മഞ്ജു വളരെ നല്ലൊരു നടിയല്ലേ.

ഒരിക്കൽ കലാകൗമുദിയിലെ ഡിസൈനറായിരുന്ന ഭട്ടതിരി എനിക്ക് ഒരു ഫോട്ടോ തന്നിട്ട് പറഞ്ഞു സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം വാങ്ങിയ കുട്ടിയാണ്, പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് എന്തെങ്കിലും അവസരം വാങ്ങി കൊടുക്കണേയെന്ന്. എന്റെ തിരക്ക് കൊണ്ട് അതൊന്നും നടന്നില്ല. എന്നാൽ മഞ്ജു അവരുടെ ഭാഗ്യം കൊണ്ട് സിനിമയിൽ പ്രശസ്തയായി. ഞാനാ ഫോട്ടോ ആസമയത്ത് തിരഞ്ഞു. പുസ്തകത്തിനിടയിൽ നിന്നും എനിക്ക് അത് കിട്ടി.പക്ഷെ അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ആ ഫോട്ടോ പിന്നെ എനിക്ക് കിട്ടിയില്ല. ആ മഞ്ജുവിനെ ഇനി വേദനിപ്പിക്കേണ്ട, അതിനെ അതിന്റെ വഴിക്ക് വിട് എന്നാണ് സനൽ കുമാർ ശശിധരനോട് പറയാനുളളത്. എങ്ങനെയെങ്കിലും അത് ജീവിച്ച് പോയിക്കോട്ടെ',ശാന്തിവിള ദിനേശ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് വേണ്ടി ഏറ്റവും കൂടുതൽ സംസാരിച്ചവരിൽ ഒരാളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ചാനൽ ചർച്ചകളിൽ എല്ലാം ഒരു സമയത്ത് അദ്ദേഹം നടന് വേണ്ടി വലിയ പ്രതിരോധം തീർത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+