'മഞ്ജു വാര്യരുടെ ലക്ഷ്യം പണം മാത്രം,അതിന് വേണ്ടി രക്തബന്ധം പോലും വേണ്ടെന്ന് വെച്ചു'; വിടാതെ കമന്റുകൾ
തിരിച്ചുവരവിൽ പ്രേക്ഷകരെ ഞെട്ടിച്ച നടി ആരാണെന്ന് ചോദിച്ചാൽ അതിന് മലയാളികൾക്ക് ഒറ്റ ഉത്തരമേയുള്ളൂ, മഞ്ജു വാര്യർ. 2015 ൽ റോഷൻ ആൻഡ്രൂസ് സംവിധാനത്തിലൊരുങ്ങിയ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയായിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. സാധാരണ നടിമാർ തിരിച്ചുവന്നാലും പഴയ താരതിളക്കം അവർക്ക് ലഭിക്കാറില്ല. എന്നാൽ അങ്ങനെയായിരുന്നില്ല മഞ്ജു. നഷ്ടംപ്പെടുത്തിയ തന്റെ കരിയർ തിരിച്ചുപിടിക്കുകയായിരുന്നു അവർ. ഒന്നിന് പുറകെ ഒന്നായി സിനിമകൾ ഉദ്ഘാടനങ്ങൾ, പരസ്യ ചിത്രങ്ങൾ അങ്ങനെ കൈനിറയെ അവസരങ്ങൾ.
ഏറ്റവും ഒടുവിലായി മഞ്ജുവിന്റേതായി പുറത്തിറങ്ങിയത് തമിഴ് ചിത്രമായ വേട്ടയാനാണ്. അതും സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ നായികയായി. ഇനിയും തമിഴിൽ മഞ്ജുവിന്റേതായി നിരവധി പ്രൊജക്ടുകൾ തമിഴിൽ വരാനുണ്ട്. മലയാളത്തിൽ പ്രൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാനും. ചിത്രത്തിൽ മോഹൻലാലിനൊപ്പം സുപ്രധാന വേഷത്തിൽ മഞ്ജുവും ഉണ്ടാകുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

സിനിമകളിൽ മാത്രമല്ല, നിരവധി ഉദ്ഘാട പരിപാടികളിലും മഞ്ജു ഓടി നടന്ന് പങ്കെടുക്കുന്നുണ്ട്. മഞ്ജുവിന്റെ ഈ ഉദ്ഘാടന വീഡിയോകൾ എല്ലാം പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരിപാടിക്കെത്തിയതാണ് മഞ്ജു.
ആരാധകരെല്ലാം മഞ്ജുവിന്റെ ലുക്കിനെയാണ് പ്രശംസിക്കുന്നത്. 40 ലും എങ്ങനെയാണ് ഇത്ര ചെറുപ്പം നിലനിർത്താൻ കഴിയുന്നതെന്നാണ് ആരാധകർക്ക് അറിയേണ്ടത്. മഞ്ജു മമ്മൂട്ടിയെ പോലെയാണെന്ന സംസാരം ആരാധകർക്കിടയിൽ ഉണ്ട്. 40 വയസാണ് മഞ്ജുവിന്. എന്നാൽ അതൊരു വയസാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് മഞ്ജു തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ചെറുപ്പം നിലനിർത്താൻ മഞ്ജു എന്താണ് ചെയ്യുന്നതെന്ന ചോദ്യം പലപ്പോഴും ആരാധകർ പങ്കിടാറുണ്ട്. നർത്തകിയാണ് മഞ്ജു. എല്ലാ ഭക്ഷണങ്ങളും കഴിക്കുമെങ്കിലും കൃത്യമായ ജീവിതചര്യയാണ് താരം പിന്തുടരുന്നത്. മാത്രമല്ല ജിമ്മിലുള്ള വർക്ക് ഔട്ടും താരം മുടക്കാറില്ല. കഴിഞ്ഞ ദിവസം താരം ജിമ്മിൽ നിന്നുള്ള ഒരു വീഡിയോയും പങ്കിട്ടിരുന്നു.
അതേസമയം മഞ്ജുവന്റെ വൈറൽ വീഡിയോയിൽ താരത്തെ ആരാധകർ പുകഴ്ത്തുമ്പോഴും വിമർശന കമന്റുകൾക്ക് യാതൊരു കുറവുമല്ല. തിരിച്ചുവരവിൽ പത്ത് വർഷത്തിനിടയിൽ ചെയ്ത രണ്ട് സിനിമ മാത്രമാണ് മഞ്ജുവിന്റെ വിജയിച്ച സിനിമകളെന്നും എന്നിട്ടും എന്തിനാണ് അവരെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നാണ് ഒരാൾ വിമർശിച്ച് കമന്റ് ചെയ്തത്. 'അഭിനേത്രി എന്ന നിലയിൽ സമാനതകളില്ലാത്ത പ്രതിഭ. പക്ഷേ നിലാടുകളുടെ കാര്യത്തിലെ വ്യതിചലനം അത് മാറ്റിയെടുത്താൽ , കേരള സമൂഹത്തിലെ വിവിധ മേഖലകളിൽ സംഭാവന നൽകാൻ കഴിയുന്ന ഉജ്വല വ്യക്തിത്വം', എന്നാണ് മറ്റൊരു കമന്റ്.
'ഒട്ടും യോജിക്കാത്ത വേഷവും സ്റ്റൈലും.പക്ഷെ മാന്യമായ വസ്ത്രധാരണം. മഞ്ജു എത്രശ്രമിച്ചാലും മോഡേൺ ലുക്ക് ഇല്ല. ഇപ്പോൾ അഭിനയവും വട്ടപ്പൂജ്യം. പക്ഷെ അവഗണിക്കപ്പെട്ട, ചതിക്കപ്പെട്ട ഒരു സ്ത്രീയുടെ വിജയമെന്ന നിലക്ക് അഭിനന്ദനം', മറ്റൊരു കമന്റിൽ പറയുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ മറ്റ് നടിമാരെ പിന്തുണച്ചില്ലെന്നാണ് ചിലർ കുറിക്കുന്നത്. പണം മാത്രമാണ് അവരുടെ ലക്ഷ്യമെന്നും അതിന് വേണ്ടി രക്തബന്ധം പോലും വേണ്ടെന്ന് വെച്ചയാളാണെന്നുള്ള കമന്റും ഉണ്ട്. അതേസമയം ഇത്തരം കമന്റുകളെയെല്ലാം നടിയുടെ ആരാധകർ കൈകാര്യം ചെയ്യുന്നുണ്ട്. മഞ്ജു ശരിക്കും ഒരു പ്രചോദനം തന്നെയാണെന്നാണ് അവരെ പിന്തുണച്ച് പലരും കുറിച്ചത്.












Click it and Unblock the Notifications