Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യർ എന്ന അമ്മയുടെ നോവ് നിന്റെ കൂടെ എന്നും ഉണ്ടാകും'; കാവ്യ മാധവനെ വിടാതെ നെഗറ്റീവ് കമന്റുകൾ

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും പൂർണമായി വിട്ടുനിൽക്കുകയാണ് നടി കാവ്യ മാധവൻ. മകൾ മഹാലക്ഷ്മിയ്ക്കൊപ്പം നിലവിൽ ചെന്നൈയിലാണ് കാവ്യയെന്ന് ഭർത്താവ് കൂടിയായ ദിലീപ് പറഞ്ഞിരുന്നു. 2016 ൽ ദിലീപുമായുള്ള വിവാഹശേഷം കാവ്യയെ സിനിമയിൽ എന്നു മാത്രമല്ല പൊതുപരിപാടികളിലും ആരും തന്നെ കണ്ടിരുന്നില്ല. അവർ സോഷ്യൽ മീഡിയയിലും സജീവമായിരുന്നില്ല.

പിന്നീട് മകൾ മഹാലക്ഷ്മി ഉണ്ടായതിന് ശേഷമാണ് ഇടക്കെങ്കിലും കാവ്യയെ പ്രേക്ഷകർ കണ്ടത്. സിനിമ പ്രമോഷനുകളുമായി ദിലീപ് ഓടി നടക്കുമ്പോഴും പ്രേക്ഷകർക്കെല്ലാം നടനോട് ചോദിക്കാനുണ്ടായിരുന്നത് കാവ്യയെ കുറിച്ചായിരുന്നു. കാവ്യ എന്ന് സിനിമയിലേക്ക് മടങ്ങിയെത്തും എന്നതാണ് പ്രേക്ഷകർക്ക് അറിയേണ്ടത്.

dileepkavyamain2-

സിനിമയിലേക്ക് കാവ്യ മടങ്ങി വരില്ലെന്ന് ദിലീപ് പറഞ്ഞിട്ടില്ല. ഇപ്പോൾ മകൾ മഹാലക്ഷ്മിയെ നോക്കുന്ന തിരക്കിലാണ് കാവ്യ എന്നാണ് ദിലീപ് വ്യക്തമാക്കിയത്. ദിലീപും കാവ്യയും ഒരുമിച്ചൊരു സിനിമയിൽ എത്തുമോയെന്ന പ്രേക്ഷകരുടെ ചോദ്യത്തിന് അത്തരമൊരു കഥയും കഥാപാത്രവുമൊക്കെ ഒത്തുവന്നാൽ ആലോചിക്കും എന്നും ദിലീപ് മറുപടി നൽകിയിരുന്നു.

എന്തായാലും മുൻപത്തെ പോലെയല്ല, കാവ്യ ഇപ്പോൾ സജീവമാണ്. ദിലീപിനൊപ്പം പൊതുവേദികളിലെല്ലാം താരം പ്രത്യക്ഷപ്പെടാറുണ്ട്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനടക്കം താരം ഉടനീളം പങ്കെടുത്തിരുന്നു. അടുത്തിടെ കല്ല്യാണിന്റെ നവരാത്രി ആഘോഷങ്ങൾക്ക് ദിലീപിനൊപ്പം കാവ്യ എത്തി. ഇതിന്റെ വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം സോഷ്യൽ മീഡിയയിലും ഇപ്പോൾ വളരെ സജീവമാണ് കാവ്യ. തന്റെ വസ്ത്ര ബ്രാൻഡായ ലക്ഷ്യയുടെ പ്രമോഷനുമായി ബന്ധപ്പെട്ട നിരവധി ഫോട്ടോകൾ കാവ്യ പങ്കിടാറുണ്ട്. ലക്ഷ്യയുടെ വസ്ത്രങ്ങളിൽ അതീവ സുന്ദരിയായാണ് കാവ്യ പ്രത്യക്ഷപ്പെടാറുള്ളത്.ഇതെല്ലാം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ കാവ്യ പങ്കിട്ട ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇളം നീല സാരിയാണ് ഫോട്ടോയിൽ കാവ്യ ധരിച്ചിരിക്കുന്നത്. മിനിമൽ മേക്കപ്പും ആഭരണവുമാണ് ധരിച്ചിട്ടുള്ളത്.

പതിവ് പോലെ തന്നെ കമന്റുകൾ കൊണ്ട് നിറയ്ക്കുകയാണ് ആരാധകർ. ഇപ്പോൾ പഴയ കാവ്യയെ തിരിച്ചുകിട്ടിയെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഒരിടയ്ക്ക് കാവ്യയ്ക്ക് ശരീരഭാരം നന്നായി കൂടിയിരുന്നു. ഇതിന്റെ പേരിൽ താരം കടുത്ത ബോഡി ഷെയ്മിങ്ങും നേരിട്ടിരുന്നു. ഇപ്പോൾ താരം മെലിഞ്ഞ് കൂടുതൽ സുന്ദരിയായെന്ന കമന്റുകൾ ആരാധകർ പങ്കിടാറുണ്ട്. പുതിയ ഫോട്ടോയിൽ കാണുമ്പോൾ ക്രിസ്ത്യൻ ബ്രദേഴ്സ് ചിത്രത്തിലെ കാവ്യയെ പോലുണ്ടെന്നായിരുന്നു ചിലരുടെ കമന്റുകൾ.

കാവ്യ ഭംഗിയെന്നും ഓൾടൈം ഫാവ്റൈറ്റ് എന്നുമൊക്കെയുള്ള കമന്റുകളും ഉണ്ട്. അതേസമയം ഇടയ്ക്ക് ചില നെഗറ്റീവ് കമന്റുകളും കാണാം. ഇവൾക്കൊക്കെ എന്തിന് ലൈക്ക് കൊടുക്കണമെന്നും ഒരു കുടുംബം കലക്കിയവളല്ലേയെന്നുമാണ് ഒരാൾ കുറിച്ചിരിക്കുന്നത്. മറ്റൊരാളുടെ കമന്റ് മഞ്ജു വാര്യർ എന്ന അമ്മയുടെ നോവ് എന്നും നിങ്ങളുടെ കൂടെയുണ്ടാകുമെന്നാണ്. മഞ്ജു ഒന്നും മിണ്ടുന്നില്ലെങ്കിലും അവരുടെ മനസിൽ അതുണ്ടാകുമെന്നും എത്രയൊക്കെ പ്രാർത്ഥിച്ച് നടന്നിട്ടും കാര്യമില്ലെന്നും കമന്റിൽ പറയുന്നു. എന്നാൽ ഈ കമന്റുകളോടൊന്നും കാവ്യ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+