'മഞ്ജു വാര്യർ എന്ന കൂട്ടുകാരിയെ നഷ്ടപ്പെട്ടതിൽ സങ്കടം, കാവ്യയെ വെള്ളപ്പൂശുകയല്ല'; ദിലീപ് പറഞ്ഞത്
വിവാഹം പോലെ തന്നെ മഞ്ജു വാര്യർ-ദിലീപ് വിവാഹമോചനവും വളരെ ഞെട്ടലോടെയായിരുന്നു ആരാധകർ കേട്ടത്. പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു 1998 ജനവരി 31 ന് ഇരുവരുടേയും വിവാഹ വാർത്ത പുറംലോകം അറിയുന്നത്. സിനിമയിലെ വളരെ ചുരുക്കം പേർ മാത്രമായിരുന്നു ഈ വിവാഹക്കാര്യം അറിഞ്ഞിരുന്നത്. പിന്നീടാണ് എല്ലാവരേയും വിളിച്ചുകൂട്ടിയുള്ള ആഘോഷപൂർവമായ ചടങ്ങുകൾ നടന്നത്. 2000 ത്തിലാണ് ഇരുവർക്കും മീനാക്ഷിയെന്ന മകൾ ഉണ്ടാകുന്നത്.
2012 ഓടെയൊക്കെ മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹമോചന അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ രണ്ട് കൂട്ടരും ഇതിനോട് പ്രതികരിച്ചിരുന്നില്ല. പിന്നീട് 2014 നാണ് മ്യൂചൽ ഡിവോഴ്സിന് ഇവർ ഹർജി നൽകിയത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട ജോഡികൾ വേർപിരിയുന്നുവെന്ന വാർത്ത ഏറെ വിഷമത്തോടെയായിരുന്നു ഇരുവരുടേയും ആരാധകർ കേട്ടത്. അങ്ങനെ 2015 ജനവരി 31 ന് ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞു.

എന്താണ് ഇരുവരുടേയും വിവാഹജീവിതത്തിൽ ഉണ്ടായ പ്രശ്നമെന്ന് മഞ്ജുവോ ദിലീപോ ഇതുവരെ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നപറഞ്ഞിട്ടില്ല. ഒരിക്കൽ മഞ്ജുവിനോട് ഇത് സംബന്ധിച്ച ചോദ്യം ഉയർന്നർപ്പോൾ അത് ഞങ്ങളുടെ തീർത്തും വ്യക്തിപരമായ കാര്യമാണെന്നും അത് അങ്ങനെ തന്നെ തുടരട്ടെയെന്നുമായിരുന്നു മഞ്ജു നൽകിയ മറുപടി. അതേസമയം മഞ്ജുവുമായി വേർപിരിഞ്ഞതിന് പിന്നാലെ ദിലീപ് നടി കാവ്യ മാധവനെ വിവാഹം ചെയ്തു. ഈ വിവാഹവും മലയാള സിനിമ ആരാധകർക്കിടയൽ വലിയ ചർച്ചയായിരുന്നു.
മഞ്ജു-ദിലീപ് വിവാഹമോചനം കഴിഞ്ഞ് ഏകദേശം 10 വർഷമാകുന്നു. എന്നാൽ ഇപ്പോഴും ഇരുവരും പിരിയാനുണ്ടായ കാരണം തേടുകയാണ് ആരാധകർ. ഇരുവരുടേയും പഴയ വീഡിയോകൾ വീണ്ടും വീണ്ടും കുത്തിപ്പൊക്കി അതിന് താഴെ ഇത്തരം ചർച്ചകൾ പതിവാണ്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുന്നത്. മഞ്ജു വാര്യർ തനിക്ക് നല്ലൊരു സുഹൃത്തായിരുന്നുവെന്നും ഞങ്ങൾ പിരിയാനുണ്ടായ കാവ്യ അല്ലെന്നും പറയുന്ന ദിലീപിന്റെ വീഡിയോ ആണ് ചർച്ചയാകുന്നത്. ഈ വീഡിയോക്ക് താഴെ ദിലീപിനെ രൂക്ഷമായി വിമർശിച്ചും അനുകൂലിച്ചുമുള്ള കമന്റുകൾ നിറയുന്നുണ്ട്.
വീഡിയോയിൽ ദിലീപ് പറയുന്നത് ഇങ്ങനെയാണ്- 'ഞാനും എന്റെ ആദ്യ ഭാര്യയും തമ്മിലുള്ള സൗഹൃദം എന്ന് പറയുന്നത് അതൊരു ഭാര്യഭർതൃ ബന്ധം മാത്രമായിരുന്നില്ല, ശക്തരായ കൂട്ടുകാരായിരുന്നു. എന്തും സംസാരിക്കാൻ പറ്റുന്ന ആൾക്കാരായിരുന്നു. അതുപോലൊരു സൗഹൃദത്തിലാണ് ഇങ്ങനെയൊരു സങ്കടകരമായ അവസ്ഥ ഉണ്ടായത്. അതിൽ വിഷമം ഉണ്ട്, ഇല്ലെന്ന് പറയുന്നില്ല. പക്ഷെ അത് കഴിഞ്ഞ വിഷയമാണ്. അതിലേക്ക് കാവ്യയെ പിടിച്ചിട്ടാണ് പലരും പല വർത്താനങ്ങളും പറയുന്നത്. ഞാൻ ന്യായീകരിക്കുകയല്ല, ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്. കാവ്യയെ വെള്ളപൂശി റെഡിയാക്കി വെക്കാനൊന്നുമല്ല ഇതൊന്നും പറയുന്നത്. സന്ധ്യസന്ധമായ കാര്യം കാവ്യയല്ല ഇതിന് കാരണം', എന്നാണ് ദിലീപിന്റെ വാക്കുകൾ. വീഡിയോക്ക് താഴെ കമന്റുകളുടെ പെരുമഴയാണ്.
നല്ല സുഹൃത്തായിട്ടാണോ മഞ്ജുവിനെ ഉപേക്ഷിച്ച് കാവ്യയെ വിവാഹം കഴിച്ചതെന്നാണ് ചിലരുടെ ചോദ്യം. കുറച്ച് പേർക്കെങ്കിലും സത്യമറിയാം, ഇനിയും ഇങ്ങനെ കളവ് പറയരുത്, കാവ്യയെ വിവാഹം കഴിച്ചപ്പോൾ തന്നെ മനസിലായി നിങ്ങൾ തമ്മിൽ ഒന്നും ഉണ്ടായിരുന്നില്ലെന്ന് എന്നൊക്കെയാണ് നടനെ വിമർശിച്ച് ചിലർ കുറിച്ചത്. ചില കമന്റുകൾ ഇങ്ങനെ
'ഇത്രയും നല്ല സുഹൃത്ത് ആയതുകൊണ്ടായിരിക്കാം വേറൊരു കല്യാണം കഴിച്ചത്. പിണക്കത്തിന് ഒരു ഇണക്കം ഉണ്ടാകുമായിരുന്നു. ഒരു പക്ഷെ ദിലീപ് കല്യാണം കഴിച്ചില്ലായിരുന്നുവെങ്കിൽ, നിങ്ങളുടെ ഇഷ്ട്ടം വെറും ഇഷ്ട്ടമായിരുന്നു. മഞ്ജു ചേച്ചി വേറെ കല്യാണം കഴിക്കാതെ, നിങ്ങളെ കുറിച്ച് ഒന്നും പറയാതെ പോയത് അത് നിങ്ങളോട് വലിയ ഇഷ്ട്ടം ഉണ്ടായിരുന്നത് കൊണ്ടാണ്. ഏതായാലും മഞ്ജു ചേച്ചി സ്ത്രീകൾക്ക് ഒരു മാതൃക തന്നെയാണ്'
'കോടതിയിൽ നിന്നും തേങ്ങലടക്കാൻ, പടുപെട്ട് കണ്ണീർ തുടച്ച്ആർക്കും മുഖം തരാതെ ഇറങ്ങി വരുന്ന മഞ്ജുവിന്റെ രൂപം മനസ്സിൽ നിന്നും ഒരിക്കലും മായില്ല, ദിലീപോ എന്തോ നേടിയെടുത്ത സന്തോഷവും അഹങ്കാരമായിരുന്നു ആമുഖത്ത് '
'കാവ്യ പല ഇന്റർവ്യൂലും പറഞ്ഞിട്ടുണ്ട് ദിലീപേട്ടനും ഞാനും സഹോദര ബന്ധം പോലെയാണെന്ന്. അവൾ പറഞ്ഞത് പച്ചക്കള്ളം, ഇയാള് പറയുന്നതും പച്ചക്കള്ളം . ഒരു സഹോദരിയും സഹോദരനും ഒരിക്കലും വിവാഹം കഴിക്കില്ല. നിങ്ങൾ രണ്ടാളും വേറെ ഒരാളെയാണ് വിവാഹം കഴിച്ചത് എങ്കിൽ ഞങ്ങൾ വിശ്വസിച്ചേനെ. കാവ്യയെ പിടിച്ചിട്ടതല്ല കാവ്യ തന്നെയാണ് കാരണം',
'ഭയങ്കര ശക്താരായ കൂട്ടുകാർ എന്ന് പറയാൻ ഇങ്ങേർക്ക് നാണമില്ലേ. .അത്ര ആത്മാർത്ഥത ആയിരുന്നേൽ മഞ്ജുനെ ഉപേക്ഷിക്കില്ലായിരുന്നു'
'ദിലീപേട്ടൻ രണ്ടാം കല്യാണം കഴിച്ചു, കാവ്യ ചേച്ചിയും, മഞ്ജു ചേച്ചി പൊളി ജീവിച്ചു കാണിക്കുന്നത് കണ്ടില്ലേ'
'ദിലീപിനെ എല്ലാ മലയാളികൾക്കും ഇഷ്ടമായിരുന്നു. പക്ഷെ കാവ്യയെ കല്യാണം കഴിച്ചപ്പോൾ അത് പോയി. അത് മഞ്ജുവിനോട് ഉള്ള ഇഷ്ടം ആണ്'
'എന്തായാലും ദിലീപ് ഉദേശിച്ചത് അയാൾ നേടി എടുത്തു എന്ത് തറ കളി കളിച്ചും. പക്ഷെ മഞ്ജു വാരിയർ അത് അതിജീവിച്ചു. ആ സിറ്റുവേഷൻ അതിജീവിക്കണം എങ്കിൽ മഞ്ജുവിന്റെ സഫറിങ്സ് വളരെ ഉണ്ട്. സ്വന്തം മകളെപ്പോലും അകറ്റി. പക്ഷെ അതുകൊണ്ടൊന്നും മഞ്ജുവിന് ഒന്നും സംഭവിച്ചില്ല. മഞ്ജുവിനെ തകർക്കാൻ കാവ്യയും പുതിയ ഭർത്താവും ഒത്തിരി കളിച്ചു', ദിലീപിനെ വിമർശിച്ചുള്ള കമന്റുകളിൽ പറയുന്നു.
എന്നാൽ തന്റെ കുഞ്ഞിനെ കൂടി ഉപേക്ഷിച്ചയാളാണ് മഞ്ജു വാര്യർ എന്നും അതുകൊണ്ട് തന്നെ ഒരിക്കലും മഞ്ജുവിനെ ന്യായീകരിക്കാൻ ആകില്ലെന്നുമാണ് ദിലീപിനെ അനുകൂലിക്കുന്നവർ കമന്റ് ചെയ്യുന്നത്. 'മഞ്ജു അവളുടെ കുഞ്ഞിനെ എന്ന് ഉപേക്ഷിച്ചോ അന്ന് മുതൽ അവരെ ശക്തമായി എതിർക്കുന്നു. ഒരു അമ്മയ്ക്കും കഴിയാത്ത കാര്യം. എന്നിട്ടും ദിലീപ് ആ കുട്ടിയെ ഡീസന്റ് ആയി വളർത്തി, കാവ്യയും', കമന്റിൽ പറയുന്നു.
മഞ്ജുവിന് കുടുംബ ജീവിതമേ ഇഷ്ടമല്ലെന്നാണ് മറ്റൊരാളുടെ ആക്ഷേപം. 'മഞ്ജുവിന് കുടുംബജീവിതം ഇഷ്ടമില്ല. ആടിയും പാടിയും നടക്കണം കുറേ, പണമുണ്ടാക്കണം. ജനങ്ങളുടെ കയ്യടി കിട്ടണം. ഭർത്താവും വേണ്ട മകളും വേണ്ട.. ഏതു വിധത്തിലും അഭിനയിച്ചു കാണിക്കാൻ മിടുക്കിയാണല്ലോ', വേറൊരാൾ കമന്റിൽ പറഞ്ഞു.
എന്നാൽ ഇരുവരുടേയും ജീവിതത്തിൽ എന്താണ് യഥാർത്ഥത്തിൽ നടന്നത് എന്ന് അറിയാതെ എന്തിനാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ പറയുന്നതെന്ന് ചോദിക്കുകയാണ് ചിലർ .'ആരും ആരെയും കുറ്റം പറയേണ്ടതില്ല, നമുക്കാർക്കും അവർക്കിടയിൽ ഉള്ളത് അറിയില്ലല്ലോ .അവർക്ക് പരസ്പരം ബഹുമാനം ഉണ്ട്, നമ്മൾക്കെന്താ പ്രശ്നം' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'അതൊക്കെ പോട്ടെ ദിലീപ്,,കാവ്യയെ സ്നേഹിച്ചു ഇനി മുന്നോട്ട് പോകുക', എന്ന് കമന്റ് ചെയ്യുന്നവരും ഉണ്ട്.
എന്തായാലും ഇത്തരം അധിക്ഷേപങ്ങളും വിമർശനങ്ങളും കാര്യമാക്കാതെ ദിലീപും മഞ്ജു വാര്യരും തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകുകയാണ്. ഇരുവരും സിനിമകളിലും സജീവമാണ്. എമ്പുരാനായിരുന്നു മഞ്ജുവിന്റെ ഏറ്റവും ഒടുവിലായി റിലീസായ ചിത്രം. മെയിൽ റിലീസാവുന്ന ദി പ്രിൻസ് ആണ് ദീലീപിന്റെ ഏറ്റവും പുതിയ ചിത്രം.












Click it and Unblock the Notifications