Get Updates
Get notified of breaking news, exclusive insights, and must-see stories!

മീനാക്ഷിക്ക് പിന്നാല മഞ്ജു വാര്യരും; ആ ചെയ്തത് ശരിയായലില്ലെന്ന് ആരാധകർ

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ, അതാണ് നടി മഞ്ജു വാര്യർ. നടൻ ദിലീപുമായുള്ള വിവാഹമോചനത്തിന് പിന്നാലെ സിനിമയിൽ വീണ്ടും സജീവമായി തുടങ്ങിയ മഞ്ജുവിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. സിനിമയിലെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് മഞ്ജു. തന്‌റെ സിനിമയുടെ പ്രമോഷനുകളും ഏറ്റവും പുതിയ ഫോട്ടോകളുമൊക്കെയാണ് മഞ്ജു സോഷ്യൽ ലോകത്ത് പങ്കിടാറുള്ളത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. ഇതിനൊപ്പം ചില ബ്ലേർ ഇമേജുകളും നടി പങ്കുവെച്ചിട്ടുണ്ട്. പതിവ് പോലെ തന്നെ പോസ്റ്റിന് താഴെ കമന്റുകൾ നിറയുകയാണ്.

മമ്മൂട്ടിയുടെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥ എന്താണ്?,ഉടൻ തിരിച്ച് വരുമോ? മരുമകൻ നടൻ അഷ്കർ പറയുന്നു

നടിയുടെ പ്രായം തന്നെയാണ് ആരാധകർ ചർച്ചയാക്കുന്നത്. 40 കഴിഞ്ഞിട്ടും എങ്ങനയാണ് ഇത്രയും ചുറുചുറുക്കോടെ 20 കാരിയെ പോലെ ഇരിക്കാൻ മഞ്ജുവിന് സാധിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. ലുക്ക് കൊണ്ട് ഓരോ ദിവസവും മഞ്ജു വാര്യർ ഞെട്ടിക്കുകയാണെന്ന് ആരാധകർ പറയുന്നു. മലയാള സിനിമയിലെ ലേഡി മമ്മൂട്ടിയാണ് മഞ്ജു എന്നിങ്ങനെ പോകുന്നു കമന്റുകൾ.

meenak-1

ചിലർ ദിലീപ്-മഞ്ജു വിവാഹമോചനത്തെ കുറിച്ചാണ് കമന്റിൽ പറയുന്നത്. വിവാഹമോചനത്തിന് ശേഷം എങ്ങനെയായിരിക്കണം സ്ത്രീകൾ ജീവിക്കേണ്ടത് എന്ന് ജീവിതത്തിലൂടെ കാണിച്ച് തന്നതിന്, സ്ത്രീകൾക്ക് പ്രചോദനമായതിന് നന്ദി എന്നാണ് മറ്റ് ചില കമന്റുകൾ. 'ഡിവോഴ്സ് ആയിട്ടും ഒരുനാൾ തന്റെ ജീവിതപങ്കാളിയായിരുന്നു ആളെ ഒരു വേദിയിൽ പോലും മോശമായ ഒരു വാക്കുപോലും പറയാതെ വളരെ അപൂർവമായ വ്യക്തിത്വമാണ് മഞ്ജു, അതുകൊണ്ട് തന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു നടിയും വ്യക്തിയും ക കൂടിയാണ് മഞ്ജു', എന്നായിരുന്നു മറ്റൊരു കമന്റ്.

ശരിയാണ് വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും ദിലീപിനെതിരെ മഞ്ജു സംസാരിച്ചിട്ടില്ല. വിവാഹമോചനത്തിന്റെ കാരണങ്ങൾ തേടിയപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാൻ താത്പര്യം ഇല്ലെന്നായിരുന്നു മഞ്ജു വ്യക്തമാക്കിയത്. തന്റെ ഏറ്റവും സ്വകാര്യമായ വിഷയമാണതെന്നും അതിനെ കുറിച്ച് ചോദ്യം വേണ്ടെന്നും മഞ്ജു മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയട്ടുണ്ട്. മാത്രമല്ല പൊതുവേദിയിൽ ദിലീപിന്റെ കൂടെ അഭിനയിച്ച സമയത്തെ കാര്യങ്ങൾ പറയാൻ മഞ്ജു മടിക്കാറില്ല.

മഞ്ജുവിന്റെ കൂടെ ഒരു സിനിമ ചെയ്യുമോയെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ചോദ്യം ഉയർന്നിരുന്നു. സാഹചര്യം വരികയാണെങ്കിൽ എന്നായിരുന്നു ദിലീപിന്റെ അന്നത്തെ മറുപടി. ഇത് സംബന്ധിച്ച് ഒരിക്കൽ ഒരു മാധ്യമപ്രവർത്തകൻ മഞ്ജുവിനോട് ചോദ്യം ഉയർത്തിയിരുന്നു. അതിന് ചിരിച്ചുകൊണ്ട് തന്നെ മറ്റ് ചോദ്യങ്ങളിലേക്ക് പോകാം എന്നായിരുന്നു മഞ്ജു നൽകിയ മറുപടി.

അതേസമയം മഞ്ജുവിന്റെ പുതിയ ഫോട്ടോയ്ക്ക് താഴെ അമ്മ തിരഞ്ഞെടുപ്പിനെ കുറിച്ചും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് അമ്മയിൽ വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നതെന്നും പോകാതിരുന്നത് മോശമായി പോയെന്നും ഒരാൾ കന്റിൽ പറഞ്ഞു. ഇതിനോട് മഞ്ജു പക്ഷെ പ്രതികരിച്ചിട്ടൊന്നുമില്ല. മഞ്ജു ഉടൻ താരസംഘടനയുമായി അടുക്കുമെന്നും ആക്രമിക്കപ്പെട്ട നടി അമ്മയിൽ എത്തുമെന്നൊക്കെയുള്ള കമന്റുകൾ നിറയുന്നുണ്ട്. എന്നാൽ ഇതിനോടൊന്നും പതിവ് പോലെ തന്നെ മഞ്ജു വാര്യർ മറുപടി നൽകിയിട്ടില്ല.

അതിനിടെ മഞ്ജു വാര്യർ ചെയ്ത മറ്റൊരു കാര്യമാണ് ഇന്ന് അവരുടെ ആരാധകർ ആഘോഷമാക്കുന്നത്. കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായിക്കൊണ്ട് മീനാക്ഷി ദിലീപ് ചില പോസ്റ്റുകൾ പങ്കിട്ടിരുന്നു. ഇതിന് താഴെ സ്നേഹം പങ്കുവെച്ച് കൊണ്ട് മഞ്ജു വാര്യർ എത്തി. ഇതിന് കൈയ്യടിക്കുകയാണ് ആരാധകർ. മകൾ ഉപേക്ഷിച്ചിട്ടും ഇത്രയും സ്നേഹത്തോടെ ഇടപെടാൻ മഞ്ജുവിനെ മാത്രമേ സാധിക്കൂവെന്നാണ് ആരാധകർ കുറിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+