'അതയും താണ്ടി പുനിതമാനത്...'; റെക്കോഡിട്ട് മഞ്ഞുമ്മലിലെ പിള്ളേര്‍, മലയാളത്തിലെ ആദ്യ 200 കോടി ചിത്രം!
മലയാള സിനിമയിലെ ബോക്‌സോഫീസ് കളക്ഷനില്‍ റെക്കോഡിട്ട് ചിദംബരം സംവിധാം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ്. ഇതാദ്യമായി 200 കോടി ക്ലബില്‍ കയറുന്ന മലയാള സിനിമയായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഒട്ടും ഹൈപ്പില്ലാതെ വന്ന ചിത്രമാണ് റിലീസ് ചെയ്ത് വെറും 25 ദിവസം കൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഫെബ്രുവരി 22 നായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസ് ചെയ്തത്.
തമിഴ്‌നാട്ടിലും റെക്കോഡ് കുതിപ്പാണ് ചിത്രം നടത്തുന്നത്. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്‌നാട്ടില്‍ 50 കോടി നേടുന്ന ആദ്യ അന്യഭാഷ ചിത്രം എന്ന റെക്കോഡാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് മാത്രം 60 കോടി കളക്ട് ചെയ്ത ചിത്രം കര്‍ണാടകയില്‍ നിന്ന് 11 കോടിയാണ് നേടിയിരിക്കുന്നത്. റെസ്റ്റ് ഓഫ് ഇന്ത്യ 68 കോടി കളക്ഷനും ചിത്രം നേടി.

കൂടാതെ അമേരിക്കയില്‍ 8 കോടി രൂപ സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോര്‍ഡും മഞ്ഞുമ്മലിനാണ്. ആഗോളതലത്തിലെ കളക്ഷന്‍ കൂടി ചേര്‍ത്ത് വെക്കുമ്പോഴാണ് 200 കോടി എന്ന മാന്ത്രികസംഖ്യ ചിത്രം പിന്നിട്ടിരിക്കുന്നത്. അതേസമയം 200 കോടിയിലും ചിത്രം നില്‍ക്കില്ല എന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള പ്രതികരണം സൂചിപ്പിക്കുന്നത്. പരീക്ഷക്കാലം കഴിയുന്നതോടെ ഇനിയും ആളുകള്‍ തിയേറ്ററിലെത്തും എന്നാണ് പ്രതീക്ഷ.
സിനിമയുടെ മൊഴിമാറ്റ പതിപ്പുകളും എത്തുന്നതോടെ കലളക്ഷന്‍ ഇനിയും കുതിക്കും. പലരും ഒന്നിലേറെ തവണ ചിത്രം കണ്ടതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നുണ്ട്. ഇതിന് മുന്‍പ് 2018 എന്ന പ്രളയകാല സംഭവങ്ങള്‍ ആവിഷ്‌കരിച്ച ജൂഡ് ആന്തണി ജോസഫിന്റെ ചിത്രമായിരുന്നു കളക്ഷനില്‍ മുന്നില്‍. ആഗോളതലത്തില്‍ 175 കോടിയോളമാണ് 2018 ന് ലഭിച്ചത്. ഈ റെക്കോഡ് ദിവസങ്ങള്‍ക്ക് മുന്‍പ് മഞ്ഞുമ്മല്‍ ബോയ്‌സ് മറികടന്നിരുന്നു.
പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു എന്നീ ചിത്രങ്ങളാണ് മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടങ്ങളില്‍ ആദ്യ അഞ്ചിലുള്ളത്. ഇതില്‍ പ്രേമലുവും മികച്ച അഭിപ്രായം നേടി അന്യഭാഷകളിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്. 2006 ല്‍ സംഭവിച്ച യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എത്തിയത്. എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന പ്രദേശത്ത് നിന്നും 11 യുവാക്കള്‍ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും അതിലൊരാള്‍ ഗുണ കേവ്‌സില്‍ കുടുങ്ങുന്നതും തുടര്‍ന്നുള്ള സംഭവവികാസവുമാണ് സിനിമയില്‍ പറയുന്നത്.
മലയാളത്തില്‍ ഇതുവരെയിറങ്ങിയ സര്‍വൈവല്‍- ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് ചിത്രത്തിന് കൈയടി നേടി കൊടുത്തത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തത്.
പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മിച്ചത്. ചിത്രത്തിലെ കാസ്റ്റിംഗ് നടത്തിയിരിക്കുന്നത് നടന്‍ ഗണപതിയാണ്. സുഷിന്‍ ശ്യാമാണ് സംഗീതം.












Click it and Unblock the Notifications