Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞുമ്മല്‍ ബോയ്‌സ് ചരിത്രമാകുന്നു, 12 ദിവസം കൊണ്ട് 100 കോടി ക്ലബില്‍; തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ലഭിച്ചത്!

ബോക്‌സോഫീസ് കളക്ഷന്‍ റെക്കോഡുകളെല്ലാം തിരുത്തിയെഴുതി കൊണ്ട് വമ്പന്‍ കുതിപ്പ് തുടരുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കേരളത്തില്‍ എന്നല്ല തമിഴ്‌നാട്ടിലും തരംഗമായിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത ചിത്രം. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം തമിഴ്‌നാട്ടിലെ തിയേറ്റര്‍ ബിസിനസിനെ തന്നെ ആകെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചിരിക്കുകാണ്.

ഇതിന് പിന്നാലെ ബോക്‌സോഫീസില്‍ പുത്തന്‍ റെക്കോഡും കുറിച്ചിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ആഗോളതലത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കളക്ഷന്‍ 100 കോടി എന്ന മാന്ത്രികസംഖ്യ പിന്നിട്ടിരിക്കുകയാണ്. റിലീസ് ചെയ്ത് വെറും 12 ദിവസം കൊണ്ടാണ് നൂറ് കോടി ക്ലബില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ഇടം നേടിയിരിക്കുന്നത്. 100 കോടി ക്ലബില്‍ ഇടം നേടുന്ന നാലാമത്തെ മലയാള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

Manjummal Boys

പുലിമുരുകന്‍ ആണ് ആദ്യമായി മലയാളത്തില്‍ 100 കോടി പിന്നിട്ട ചിത്രം. പിന്നീട് ലൂസിഫര്‍, 2018 എന്നീ ചിത്രങ്ങളും നൂറ് കോടി ക്ലബില്‍ ഇടംനേടി. തിയേറ്റര്‍ കളക്ഷനിലൂടെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഈ നേട്ടം സ്വന്തമാക്കിയത് എന്നതാണ് ശ്രദ്ധേയം. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 15 കോടിയിലേറെ കളക്ഷന്‍ സ്വന്തമാക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ് ഇന്ത്യയിലാകെ 56 കോടി രൂപയാണ് നേടിയത്.

വിദേശത്ത് നിന്ന് 40 കോടിക്ക് മേലും ചിത്രം സ്വന്തമാക്കി. തമിഴ്‌നാട്ടില്‍ ഒരു മലയാളം ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിച്ചത്. നിലവിലെ ട്രെന്‍ഡ് അനുസരിച്ച് തമിഴ്‌നാട്ടില്‍ മാത്രം ചിത്രം മുപ്പത് കോടിക്കുമേല്‍ കളക്ഷന്‍ സ്വന്തമാക്കിയേക്കും എന്നാണ് വിലയിരുത്തല്‍. സൈറണ്‍, പോര്‍, ജോഷ്വ എന്നിവയെ മലര്‍ത്തിയടിച്ചാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ തമിഴ്‌നാട്ടിലെ കുതിപ്പ്.

ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണിത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്‌മാന്‍, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, വിഷ്ണു രഘു, അരുണ്‍ കുര്യന്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

കമല്‍ഹാസന്റെ ഗുണ സിനിമയുടെ പശ്ചാത്തലമായ ഗുണ കേവില്‍ അകപ്പെടുന്ന യുവാവിനെ രക്ഷിക്കാനുള്ള സുഹൃത്തുക്കളുടെ ശ്രമമാണ് ചിത്രം പറയുന്നത്. 2006 ല്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+