Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞുമ്മല്‍ ബോയ്സ് നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു: പണം നല്‍കാതെ കബളപ്പിച്ചെന്ന്

കൊച്ചി: മലയാള സിനിമ ചരിത്രത്തില്‍ പുതിയ റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സംഭവകഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നെല്ലാം മികച്ച കളക്ഷനാണ് നേടിയെടുത്തത്. ഇതോടെ 200 ക്ലബ്ബില്‍ കടക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന റെക്കോർഡ് മഞ്ഞുമ്മല്‍ ബോയ്സ് സ്വന്തം പേരില്‍ കുറിച്ചു.

ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതുവരെ 230 കോടിയിലേറെ കളക്ട് ചെയ്തെന്നാണ് റിപ്പോർട്ട്. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടിൽ 50 കോടി നേടുന്ന ആദ്യ ഇതരഭാഷാ ചിത്രമായും മഞ്ഞുമ്മല്‍ ബോയ്സ് മാറി. തെലുങ്കില്‍ മൊഴി മാറ്റിയെത്തിയ ചിത്രം അവിടെ ദിവസവും ഒരു കോടിയിലേറെ കളക്ട് ചെയ്യുന്നുമുണ്ട്. ഇത്തരത്തില്‍ മലയാള സിനിമയുടെ അഭിമാനമായി നില്‍ക്കുമ്പോഴാണ് മഞ്ഞുമ്മലിന്റെ നിർമ്മാതാക്കളെ തേടി കോടതിയില്‍ നിന്നും ഒരു തിരിച്ചടിയുണ്ടായിരിക്കുന്നത്.

manjumal

സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജി പരിഗണിച്ച എറണാകുളം സബ് കോടതിയാണ് അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ നിർേദശം നല്‍കിയത്. സിനിമയ്ക്കായി താന്‍ 7 കോടി രുപ മുടക്കിയിട്ടുണ്ട്. എന്നാല്‍ ചിത്രം വലിയ മുന്നേറ്റം നടത്തിയിട്ടും ലാഭവിഹിതമോ മുടക്ക് മുതലോ നല്‍കിയില്ലെന്നാണ് സിറാജ് പരാതിയില്‍ പറയുന്നത്.

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനില്‍ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തു നിർമാതാക്കൾ പണം വാങ്ങിയത്. എന്നാല്‍ പിന്നീട് ലാഭമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചു. ആഗോള തലത്തില്‍ ഇതുവരെ 220 കോടിക്ക് മുകളില്‍ നേടിയ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകൾ മുഖേന 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും സിറാജ് ഹർജിയില്‍ ചൂണ്ടിക്കാണിച്ചു.

ഡിസ്‌നി ഹോട്ട്സ്റ്റാറാണ് സിനിമയുടെ ഒ ടി ടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. അക്കൌണ്ട് മരവിപ്പിക്കാന്‍ ഉത്തരവിട്ടതിനോടൊപ്പം തന്നെ ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. സൗബിൻ ഷാഹിറിന്റെ പിതാവ് കൂടിയാണ് ബാബു ഷാഹിർ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+