Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് എല്ലാവരും പറയുന്ന കാരണം, ഇത് ഞങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങില്ല'; ആലീസിന്റെ വീഡിയോയ്ക്ക് വിമർശനം

കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് ആലീസ്. നിരവധി സീരിയലുകളിൽ ആലീസ് അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം യൂട്യൂബ് ചാനലിലൂടെ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരത്തിനോട് ആരാധകർ എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണ് എങ്ങനെയാണ് ഇത്ര പെട്ടെന്ന് നിറം വെച്ചതെന്ന്. ​ഗ്ലൂട്ടത്തയോൺ എടുത്തിട്ടാണോ എന്നാണ് സംശയം. ഇപ്പോൾ ഇതിനുള്ള മറുപടി നൽകിയിരിക്കുകയാണ് ആലീസ്.

കുറെ ആള്‍ക്കാര്‍ ചോദിക്കുന്നുണ്ട് ഞാന്‍ ഗ്ലൂട്ടത്തയോണ്‍ എടുത്തിട്ടുണ്ടോ, അത് എടുത്തിട്ടാണോ കളര്‍ വെച്ചത്, പണ്ട് ഇത്ര കളര്‍ ഇല്ലായിരുന്നു ഇപ്പോള്‍ നല്ല കളറുണ്ട്. എന്തായാലും ഗ്ലൂട്ടത്തയോണ്‍ എടുത്തിട്ട് തന്നെയാണ് കളര്‍ വെച്ചത് എന്നൊക്കെ കുറെ ആള്‍ക്കാര്‍ പറയുന്നുണ്ട്, ആലീസ് പറയുന്നു. അതിന് ശേഷം ​ഗ്ലൂട്ടത്തയോൺ എന്താണെന്നും ആർക്കൊക്കെ ഉപയോ​ഗിക്കാമെന്നും ഒക്കെ വ്യക്തമാക്കുന്നുണ്ട്.

aalice

പക്ഷേ, താന്‍ ഗ്ലൂട്ടത്തയോണ്‍ ഇഞ്ചക്ഷന്‍ എടുത്തിട്ടില്ല എന്നാണ് ആലീസ് പറയുന്നത്. തനിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കൊറോണ വന്നതിന് ശേഷം തനിക്ക് ശ്വാസം മുട്ടല്‍ ഉണ്ടെന്നും അത് കൊണ്ട് താന്‍ ഗ്ലൂട്ടോത്തയോണ്‍ എടുത്തിട്ടില്ല എന്നുമാണ് ആലീസ് പറയുന്നത്. പണ്ടത്തെ ഫോട്ടോ കാണുമ്പോള്‍ ഇത്ര നിറമില്ലായിരുന്നുവെന്ന് ഇപ്പോള്‍ എങ്ങനെയാണ് നിറം വെച്ചത് എന്ന് ചിലര്‍ ചോദിക്കുന്നുണ്ടുണ്ടെന്നും സത്യം പറഞ്ഞാല്‍ തനിക്ക് അത് അറിയില്ലെന്നും താരം പറയുന്നു.

' പണ്ട് ഞാന്‍ കുറച്ച് കൂടി മെലിഞ്ഞിരിക്കുകയായിരുന്നു. അപ്പോള്‍ ചര്‍മ്മം ചുരുങ്ങിയിരിക്കുകയായിരുന്നു. കല്യണത്തിന് ശേഷമാണ് വണ്ണം വെച്ചത്. വണ്ണം വെയ്ക്കുമ്പോള്‍ ചര്‍മ്മം കുറച്ച് കൂടി തിളങ്ങും, അതൊരു കാരണമാണെന്ന് തോന്നുന്നു. പണ്ടത്തെ ഫോട്ടോസ് ആയാലും വീഡിയോസ് ആയാലും ഇന്നെടുക്കുന്ന ക്യാമറയിലോ ലൈറ്റ് അപ്പിലോ ഒന്നുമല്ല. പണ്ടത്തെ ഫോട്ടോസിനും വീഡിയോസിനും ഇപ്പഴത്തേതിനും തമ്മില്‍ വ്യത്യാസം ഉണ്ടാവും, പണ്ട് ഞാന്‍ ഒരു സ്‌കിന്‍ കെയറും ചെയ്തിരുന്നില്ല.

പിന്നീട് കല്യാണമൊക്കെ കഴിഞ്ഞ് വീഡിയോ ഒക്കെ ചെയ്ത് തുടങ്ങിയപ്പോഴാണ് സണ്‍സ്‌ക്രീനൊക്കെ ഉപയോഗിച്ച് തുടങ്ങിയത്. സ്‌കിന്‍ കെയര്‍ ചെയ്യാറുണ്ട്. നമ്മള്‍ കഴിക്കുന്ന ഫുഡ് ഐറ്റംസ്. പണ്ട് ജങ്ക് ഫുഡ് കഴിച്ചുകൊണ്ടിരുന്ന ഞാന്‍ ഇപ്പോള്‍ ജങ്ക് ഫുഡ് കഴിച്ചുകൊണ്ടിരുന്നാല്‍ അത്ര ശരിയാവില്ല എന്ന ബോധം വന്നു. മുഖക്കുരു വന്നപ്പോള്‍ ഡോക്ടറെ കണ്ടപ്പോള്‍ മധുരം കുറയ്ക്കണം, ജങ്ക് ഫുഡ് കുറയ്ക്കണം, ഓയിലി ഫുഡ് കഴിക്കണം എന്നൊക്കെ പറഞ്ഞു.

ഈയൊരു മൂന്ന് വര്‍ഷമായി അതെല്ലാം മനസ്സില്‍ വെച്ചുള്ള ഫുഡ് ഹാബിറ്റാണ്. ജങ്ക് ഫുഡ് ഒരിക്കലും കഴിക്കില്ലെന്നല്ല, കഴിച്ചുകൊണ്ടിരുന്നതിന്റെ അളവ് വളരെ കുറഞ്ഞു, ഹെല്‍ത്തി ഫുഡിന്റെ അളവ് കൂടി, ആലീസ് പറയുന്നു. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മാറ്റങ്ങള്‍ വരുമെന്നും താരം പറഞ്ഞു. പല കാരണങ്ങൾ കൊണ്ടാണ് കളർ മാറുന്നത്. ആര് വെളുത്ത് കഴിഞ്ഞാലും ഇഞ്ചക്ഷൻ വെച്ചിട്ടാണ് എന്ന് പറയുന്ന ആളുകൾ അതിനെക്കുറിച്ച് പറയാത്തതാണ് നല്ലതെന്ന് ആലീസ് പറയുന്നു.

നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇത് എല്ലാവരും പറയുന്ന കാരണമാണെന്നും പണ്ട് ആലീസിന്റെ സീരിയലുകളൊക്കെ കണ്ടിട്ടുള്ളവർക്ക് അറിയാം അന്നത്തെ സ്കിന്നും ഇപ്പോഴത്തെ സ്കിന്നും തമ്മിൽ നല്ല മാറ്റമുണ്ടെന്ന്, മറ്റാരും വെളുക്കരുത്. അതുകൊണ്ടല്ലേ പറയാത്തത്, നിങ്ങൾ പറഞ്ഞത് തൊണ്ടതൊടാതെ വിഴുങ്ങില്ല ആരും. വെളുക്കണം എന്നുള്ളവർ അറിവുള്ളവരോട് ചോദിച്ച് വേണ്ടത് ചെയ്യും എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+