Get Updates
Get notified of breaking news, exclusive insights, and must-see stories!

ലണ്ടനിലെ കമ്പനിയിൽ ഉയർന്ന പദവി, മാസവരുമാനം ലക്ഷങ്ങള്‍; മനോജ് കെ ജയന്റെ ഭാര്യ ആശയുടെ ജോലി ഇതാണ്

മലയാള സിനിമയിലെ കുട്ടൻ തമ്പുരാനാണ് മനോജ് കെ ജയൻ. ചെയ്ത വേഷങ്ങളെല്ലാം മികച്ചതാക്കാനുള്ള കഴിവ് തന്നെയാണ് താരത്തിന്റെ പ്രത്യേകത. നായകനായും വില്ലനായുമൊക്കെ തിളങ്ങിയ താരമാണ് മനോജ് കെ ജയൻ. അഭിനയത്തിൽ ഇപ്പോഴും സജീവമാണ് അദ്ദേഹം. സിനിമാ ജീവിതത്തിൽ എത്ര തിരക്ക് ഉണ്ടെങ്കിലും ഫാമിലിയുടെ കാര്യത്തിൽ എന്നും പ്രത്യേക ശ്രദ്ധ കൊടുക്കുന്ന വ്യക്തിയാണ് മനോജ് കെ ജയൻ‌. ‌

നടി ഉർവശിയുമായുള്ള ആദ്യ വിവാഹം വിജയകമായില്ലെങ്കിലും ആശയുമായുള്ള രണ്ടാം വിവാഹത്തിൽ മനോജ് കെ ജയൻ‌ ഏറെ സന്തുഷ്ടനാണ്. ആശ തന്റെ ജീവിതത്തിൽ വന്ന ശേഷം ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കുടുംബ ജീവിതം എങ്ങനെയാവണമെന്നും, നമ്മൾ എങ്ങനെ ജീവിക്കണമെന്നും ഒരു ഭാര്യ എങ്ങനെയാണെന്നുമൊക്കെ പഠിപ്പിച്ചത് ആശയാണെന്നും സ്നേഹം എന്തെന്ന് അറിഞ്ഞത് ആശയുടെ വരവിന് ശേഷമാണെന്നും ദാമ്പത്യത്തിൽ ഒരാൾ ആ​ഗ്രഹിക്കുന്നതെല്ലാം തനിക്ക് ലഭിക്കുന്നുണ്ടെന്നും മനോജ് കെ ജയൻ പറഞ്ഞിരുന്നു.

manoj

200ൽ ഉർവശിയുമായുള്ള ബന്ദം പിരിഞ്ഞശേഷം 2011ലാണ് മനോജ് ആശയെ വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു മകൻ ജനിക്കുകയും ചെയ്തു. ആദ്യ വിവാഹ ബന്ധത്തിലെ മകൾ കുഞ്ഞാറ്റ മനോജ് കെ ജയമനൊപ്പമാണ് തന്നെയാണ്. എല്ലാവരും ചേർന്ന് വളരെ സന്തോഷത്തോടെയാണ് ഇവർ ജീവിക്കുന്നത്.

മനോജ് കെ ജയന്റെ ഭാര്യയുടെ ജോലി എന്താണെന്ന് പലപ്പോഴും ആരാധകർ ചോദിക്കാറുണ്ട്. ഒഴിവ് കിട്ടുമ്പോഴൊക്കെ മനോജ് ലണ്ടനിലുള്ള ആശയുടെ അടുത്തേക്ക് പോകാറുണ്ട്. മനോജിന്റെയും ആശയുടെയും മകൻ അവിടെയാണ് പഠിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം യു കെയിലെ ഒരു കമ്പനി ഡയറക്ടറാണ് ആശയ. 2021 ഓ​ഗസ്റ്റ് 18 നാണ് ഡയറക്ടറായി ആശ ചുമതല ഏറ്റത്. മാർക്കറ്റിം​ഗ് പ്രൊട്ടക്ഷൻ അഡ്വൈസർ എന്നാണ് സോഷ്യൽ മീഡിയ പ്രൊഫൈലിൽ ആശ രേഖപ്പെടുത്തിയിട്ടുള്ളത്. ലക്ഷങ്ങളാണ് ആശയുടെ മാസവരുമാനം എന്നാണ് റിപ്പോർട്ടുകൾ.

ലണ്ടനിലെ വലിയ സ്കൂളിലാണ് ആശയുടെയും മനോജിന്റെയു മകൻ പഠിക്കുന്നത്. സ്വയപ്രയത്നം കൊണ്ടാണ് മകൻ ആ സ്കൂളിൽ പ്രവേശനം നേടിയതെന്ന് മനോജ് കെ ജയൻ പറഞ്ഞിരുന്നു. ഒരു ​ഗ്രാമർ സ്കൂളിലാണ് മകന് പ്രവേശനം ലഭിച്ചത്. എത്ര തിരക്കുകൾ ഉണ്ടെങ്കിലും ആശയും മനോജും മക്കൾക്കായി സമയം കണ്ടെത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+