അപര്‍ണ നായരുടെ മകള്‍ക്ക് അമ്മായാകാന്‍ അവന്തിക മോഹന്‍ തയ്യാര്‍, പക്ഷെ...!
കൊച്ചി: മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന അപര്‍ണ നായര്‍ അടുത്തിടെയാണ് ആത്മഹത്യ ചെയ്തത്. സീരിയല്‍ ലോകമാകെ അപര്‍ണയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലായിരുന്നു. മേഘതീര്‍ഥം, മുദ്ദുഗൗ, അച്ചായന്‍സ്, കോടതിസമക്ഷം ബാലന് വക്കീല്‍, കല്‍ക്കി തുടങ്ങി ഒട്ടേറെ സിനിമകളിലും അപര്‍ണ വേഷമിട്ടിരുന്നു. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു അപര്‍ണ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്.
രണ്ട് മക്കളായിരുന്നു അപര്‍ണയ്ക്കുള്ളത്. ഇതില്‍ മൂത്തകുട്ടി ആദ്യ വിവാഹത്തിലുള്ളതാണ്. ഈ പെണ്‍കുട്ടിക്ക് 18 വയസുണ്ട്. രണ്ടാമത്തെ കുട്ടി അപര്‍ണയുടെ മരണത്തിന് ശേഷം ഇപ്പോഴത്തെ ഭര്‍ത്താവിനൊപ്പമാണ് കഴിയുന്നത്. മൂത്ത കുട്ടി ഒന്നാമത്തെ വയസ് മുതല്‍ അമ്മൂമ്മയോടൊപ്പമാണ് താമസിക്കുന്നത്. അപര്‍ണയുടെ മരണത്തോടെ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഈ കുട്ടി.

ഈ സാഹചര്യത്തില്‍ ഈ കുട്ടിയെ നടി അവന്തിക മോഹന്‍ ദത്തെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്ന് പറയുകയാണ് താരദമ്പതികളായ മനോജും ബീന ആന്റണിയും. തങ്ങളുടെ യൂട്യൂബ് വീഡിയോയിലൂടെയാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്. ചെറിയ കുഞ്ഞായിരുന്നപ്പോള്‍ തന്നെ അപര്‍ണ മൂത്ത കുട്ടിയെ ലൊക്കേഷനില്‍ കൊണ്ടുവരുമായിരുന്നു. അന്ന് മുതല്‍ അവന്തികയ്ക്ക് ആ കുട്ടിയോട് വലിയ വാത്സല്യമായിരുന്നു.
അപര്‍ണയുടെ മരണത്തിന് ശേഷം അനാഥയായ കുട്ടിയെ ദത്തെടുക്കാന്‍ താന്‍ തയ്യാറാണെന്നും തന്റെ മകന്റെ ചേച്ചിയെ പോലെ അവള് വളരട്ടെ എന്നും അവന്തിക തന്നോട് പറഞ്ഞതായി ബീന ആന്റണി പറയുന്നു. എന്നാല്‍ അവന്തിക ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ ഇത് അസാധ്യമാണ് എന്ന് താന്‍ താന്‍ പറഞ്ഞതായും ബീന ആന്റണി പറഞ്ഞു. എന്നാലും അവന്തികയുടെ നിര്‍ബന്ധപ്രകാരം അപര്‍ണയെ അമ്മയെ പോയി ഇരുവരും കണ്ടു.
അവന്തികയുടെ ആവശ്യത്തിവന് അപര്‍ണയുടെ അമ്മതയാറായില്ലെന്നും താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം മകളെ നോക്കും എന്നുമാണ് അവര്‍ പറഞ്ഞത് എന്നും ബീന ആന്റണി കൂട്ടിച്ചേര്‍ത്തു. വലിയ കഷ്ടത്തിലാണ് അവര്‍ കഴിയുന്നത് എന്നും അവരെ സഹായിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും മനോജും കൂട്ടിച്ചേര്‍ത്തു. അവന്തികയുടെ നല്ല മനസിന് ബിഗ് സല്യൂട്ട് എന്നും മനോജും ബീനയും പറഞ്ഞു.
അപര്ണയ്ക്ക് കുട്ടിയെ ഡോക്ടറാക്കണമെന്നായിരുന്ന ആഗ്രഹം എന്നും അതിന് വേണ്ടിയുള്ള സഹായങ്ങള്‍ ചെയ്യാന്‍ തങ്ങള്‍ തീരുമാനിച്ചതായും ഇരുവരും പറഞ്ഞു. അതിന് വേണ്ടി എല്ലാവരുടെ സഹായവും പ്രതീക്ഷിക്കുന്നു എന്നും മനോജും ബീന ആന്റണിയും യൂട്യൂബ് വീഡിയോയില്‍ വ്യക്തമാക്കി.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications