'പുള്ളി നല്ലൊരു ഭർത്താവാണോ ക്യാമറമാനാണോ എന്ന് ചോദിച്ചാൽ..'; മഞ്ജു പിള്ള പറയുന്നു
മലയാളികളുടെ ഇഷ്ട താരമാണ് മഞ്ജുപിള്ള. സിനിമയിൽ നിന്ന് കുറച്ച് കാലം വിട്ടുനിന്നുവെങ്കിലും മിനിസ്ക്രീനിൽ മഞ്ജു സജീവമായിരുന്നു. പിന്നീട് സിനിമയിലേക്ക് മികച്ച വേഷങ്ങളുമായി മഞ്ജുപിള്ള തിരിച്ചുവന്നു. അടുത്തിടെയാണ് മഞ്ജുപിള്ളയും ഭർത്താവ് സുജിത് വാസുദേവും വേർപിരിഞ്ഞത്.
അടുത്തിടെ വിവാഹ മോചനത്തെരക്കുറിച്ച് സുജിത്ത് സംസാരിച്ചിരുന്നു. ഇപ്പോൾ മഞ്ജുപിള്ളയും വിവാഹമോചനത്തെക്കുറിച്ചും
മുൻഭർത്താവിനെക്കുറിച്ചും സംസാരിക്കുകയാണ് മൂവിവേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
d

സുജിത്ത് അടിപൊളി കലാകാരനാണെന്ന് മഞ്ജു പിള്ള പറയുന്നു. സുജിത്ത് വലിയൊരു കലാകാരനാണെന്നും സുജിത് ജീവിതത്തിൽ എന്തെങ്കിലും ആകണം ഉയരങ്ങളിലെത്തണം എന്ന് ഒരു ഭാര്യ എന്നതിലുപരി കലാകാരി എന്ന നിലിൽ ആഗ്രഹിച്ച ആളാണ് താനെന്നും മഞ്ജുപിള്ള പറഞ്ഞു. സുജിത്ത് ആദ്യം ഒരു നല്ല ക്യാമറമാനാണ് എന്നിട്ടേ ഭർത്താവും അച്ഛനും ഒക്കെ അവുകയുള്ളൂവെന്ന് അന്നും താൻ പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.
'' സുജിത് വലിയൊരു കലാകാരനാണ്. സുജിത് ജീവിതത്തിൽ എന്തെങ്കിലും ആകണം ഉയരങ്ങളിലെത്തണം എന്ന് ഒരു ഭാര്യ എന്നതിലുപരി കലാകാരി എന്ന നിലിൽ ആഗ്രഹിച്ച ആളാണ് ഞാൻ. കാരണം സുജിത്തിന്റെ കയ്യിൽ അത്രമാത്രം സ്‌കിൽ ഉണ്ട്. തുടക്കത്തിൽ സുജിത് തന്നെ പല ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്. സുജിത്തിനെ സിനിമകളിലേക്ക് തള്ളിവിട്ടത് ഞാൻ തന്നെയാണ്.. സിനിമ ചെയ്യൂ ചെയ്യൂ എന്ന് പറഞ്ഞിട്ട്.
അങ്ങനെ വലിയൊരു കലാകാരനായിട്ടാണ് ഞാൻ സുജിത്തിനെ കാണുന്നത്. ഞാൻ പണ്ടും പറയുമായിരുന്നു. സുജിത്ത് ആദ്യം ഒരു നല്ല ക്യാമറമാനാണ് എന്നിട്ടേ ഭർത്താവും അച്ഛനും ഒക്കെ ആവുകയുള്ളൂവെന്ന് അന്നും ഞാൻ പറഞ്ഞിട്ടുണ്ട്. പുള്ളി നല്ലൊരു ഭർത്താവാണോ ക്യാമറമാനാണോ എന്ന് ചോദിച്ചാൽ പുള്ളി നല്ലൊരു ക്യാമറാമാനാണ്. ഇപ്പോഴും ഞാൻ പറയുന്നു പുള്ളി അടിപൊളി കലാകാരനാണ്. ഇന്ത്യയിലെ തന്നെ ലോകത്തിൽ തന്നെ ഏറ്റവും നല്ല ക്യാമറമാന്മാരിലൊരാള്, മഞ്ജു പിള്ള പറഞ്ഞു.
പലരും താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കും എന്നത് കൊണ്ടാണ് വിവാഹമോചനത്തെക്കുറിച്ച് ഇതുവകെ പറയാതിരുന്നതെന്നും താരം പറയുന്നു. '' അഭിമുഖങ്ങൾ കുറച്ച് നാളത്തേക്ക് വേണ്ടാ എന്ന് വെച്ചിരിക്കുകയായിരുന്നു. സത്യം പറയാൻ മടിയായത് കൊണ്ടല്ല. സത്യങ്ങൾ ആരും അത് പോലെ എടുക്കാത്തത് കൊണ്ടാണ്. വിവാദങ്ങൾ മാത്രമെ ചില ആളുകൾ ആഗ്രഹിക്കുന്നുള്ളൂ. ഈയടുത്ത് ഇതേക്കുറിച്ച് സുജിത്തിനോട് ഒരു അഭിമുഖത്തിൽ ചോദിച്ച ചോദ്യം ബാലിശമായി തോന്നി. ഇത്തരം കാര്യം ചോദിക്കുമ്പോൾ അവരും മനുഷ്യരാണെന്ന്
ഓർക്കണം, അവർക്കും വേദനകളും പ്രയാസങ്ങളും ഉണ്ടെന്ന് മനസ്സിലാക്കണം, മഞ്ജു പിള്ള പറഞ്ഞു.
ഇപ്പോഴും തങ്ങൾ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുവെന്നും കുടുംബങ്ങൾ തമ്മിലുള്ള ബന്ദം അങ്ങന്നെ തന്നെ തോന്നുന്നുവെന്നും മഞ്ജു പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും എന്റെ കുഞ്ഞിന്റെ അച്ഛൻ അല്ലേ അദ്ദേഹം, അതെനിക്ക് മറക്കാൻ പറ്റുമോ,എനിക്കും സുജിത്തിനും മനസമാധാനം തരുന്ന തീരുമാനമായിരുന്നു അത്. നാളെ ഒരിടത്ത് വെച്ച് കാണുമ്പോൾ ചിരിച്ച് ഷേയ്ക്ക് ഹാൻഡ് കൊടുത്തിട്ട് കെട്ടിപ്പിടിക്കാൻ പറ്റണം എന്നതായിരുന്നു എന്റെ ആഗ്രഹം, അതിന് പറ്റുന്നുണ്ട്, മഞ്ജുപിള്ള പറഞ്ഞു.












Click it and Unblock the Notifications