'എനിക്ക് അവരെ അറിയില്ലായിരുന്നു'; സോഷ്യൽ മീഡിയ താരം നാഗ പെയർ ആയതിനെക്കുറിച്ച് സുരേഷ് കൃഷ്ണ
സോഷ്യൽമീഡിയയിൽ സജീവമാണ് നാഗ സൈരന്ത്രി. ഇവർക്ക് ധാരാളം ഫോളോവേഴ്സും ഉണ്ട്. മരണ മാസ് സിനിമയിൽ സുരേഷ് കൃഷ്ണയ്ക്കൊപ്പം വിവാഹ വേഷത്തിൽ നാഗയെ കണ്ടപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ആരംഭിച്ചിരുന്നു. ഇപ്പോൾ നാഗയെക്കുറിച്ച് പറയുകയാണ് സുരേഷ് കൃഷ്ണ.
താൻ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തത് കൊണ്ട് നാഗയുടെ വീഡിയോ അത്ര പരിചയം ഉണ്ടായിരുന്നില്ലെന്നും ഈ കഥാപാത്രത്തിന് വേണ്ടി വേറെ ഏതെങ്കിലും നടിയെ ഉപയോഗിച്ചാൽ പോരെ എന്ന് താൻ സിജുവിനോട് ചോദിച്ചിരുന്നുവെന്നും എന്നാൽ നാഗ സോഷ്യൽ മീഡിയയിൽ വളരെ വൈറലാണ് അവരുടെ ശബ്ദം കേട്ടാൽ തന്നെ ആളുകൾ തിരിച്ചറിയുമെന്ന് സിജു പറഞ്ഞുവെന്നും സുരേഷ് കൃഷ്ണ പറയുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സിജു സണ്ണി സിനിമയിൽ വരുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട കണ്ടന്റ് ക്രിയേറ്റർ ആയിരുന്നു. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയുടെ വൈബ് നന്നായി അറിയാം. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഞാൻ വിളിച്ചുചോദിക്കുന്നത് സിജുവിനെയാണ്. ഏത് ടൈപ്പ് ഓഡിയൻസിന് എന്ത് കൊടുക്കണമെന്ന് സിജുവിന് നന്നായി അറിയാം. ഏത് കണ്ടന്റ് ഇട്ടുകഴിഞ്ഞാൽ എത്ര ലൈക്ക് കിട്ടും, എത്രമാത്രം ഷെയർ ചെയ്യപ്പെടും എന്ന് കൃത്യമായി അറിയാം.
അത് കൊണ്ട് അത്തരം ഒരുപാട് കാര്യങ്ങൾ സിജു ഈ തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്റെ പെയർ ആയി വരുന്ന വ്യക്തിയെയും അങ്ങനെ ഉൾപ്പെടുത്തിയതാണ്. ഞാൻ ചോദിച്ചു സിജു ഈ ക്യാരക്ടറിന് ഏതെങ്കിലും നടിയെ ഉപയോഗിച്ചാൽ പോരെ, എന്ന് അപ്പോ സിജു പറഞ്ഞു, അല്ല ചേട്ടാ, നാഗ സോഷ്യൽമീഡിയയിൽ വളരെ വൈറലാണ് ഇവരുടെ ശബ്ദം കേട്ടാൽ തന്നെ ആൾക്കാർ തിരിച്ചറിയും.
ഞാൻ സോഷ്യൽ മീഡിയ അധികം ഫോളോ ചെയ്യാത്തത് കൊണ്ട് എനിക്ക് അവരുടെ വീഡിയോകൾ ഒന്നും കണ്ടുപരിചയമില്ല. സിജു കാണിച്ചപ്പോഴാണ് കുറച്ച് വീഡിയോകൾ ഞാൻ കണ്ടത്. പ്രേക്ഷകർ സ്വീകരിക്കുമോ ഇല്ലോയോ എന്ന് അറിയല്ലായിരുന്നുവെന്നും പക്ഷേ കഥാപാത്രത്തിന് നല്ല പ്രതികരണമാണ് കിട്ടുന്നതെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. ട്രെയിലറിൽ നാഗയുടെ ഫോട്ടോ കാണിച്ചിരുന്നു, കഥാപാത്രത്തിന് വേണ്ടി അവർ തന്നെയാണ് ഡബ് ചെയ്തത്.
സിജുവും ടീമും അവരുടെ വീട്ടിൽ പോയി പറഞ്ഞു ഡബ് ചെയ്യിച്ച് എടുത്തുകൊണ്ടുവന്നതാണ്. അവർക്ക് നല്ല റീച്ചും ഫോളോവേഴ്സപം ഉള്ള ആളാണ് എന്ന് ഞാൻ ഇപ്പോഴാ അറിയുന്നത്. എനിക്ക് അവരെ അറിയില്ലായിരുന്നു. ഇപ്പോഴത്തെ കാലഘട്ടത്തിന്റെ മാറ്റങ്ങളാണ് ഇതൊക്കെ പണ്ടാണെങ്കിൽ ഇങ്ങനെയൊന്നും ആരും ചിന്തിക്കില്ല. ന്യൂ ജനറേഷൻ കുട്ടികളുടെ ചിന്തകളും വിജയവും ഇതൊക്കെയാണ്. ഇന്നലെ ഞാനും നാഗയും ഒരുമിച്ചുള്ള ഒരു ഫോട്ടോ റീൽ ആക്കി ഇൻസ്റ്റഗ്രാമിൽ ഇട്ടിട്ടുണ്ട്.. ഇപ്പോൾ തന്നെ 60 ലക്ഷത്തിലധികം ആളുകൾ അത് കണ്ടു കഴിഞ്ഞു., സുരേഷ് കൃഷ്ണ പറഞ്ഞു.












Click it and Unblock the Notifications