Marco Box Office Collection: 80 കോടി കടക്കാനൊരുങ്ങി മാർക്കോ? 100 കോടിയിലേക്ക് ഇനി ചെറിയ ദൂരം
മാർക്കോ തിയറ്ററുകളിൽ വിജയകുതിപ്പ് തുടരുകയാണ്. പതിനാലാം ദിവസത്തെ ഇതുവരെയുള്ള ബോക്സ് ഓഫീസ് കളക്ഷനുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേരളത്തിൽ നിന്ന് പതിനാലാം ദിവസം ഇതുവരെ 75 ലക്ഷം സിനിമ നേടിയതായാണ് വിവരം. തെലുങ്കുവിൽ 84 ലക്ഷവും ഹിന്ദിയിൽ 72 ലക്ഷവും നേടിയതായാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ 14 ലക്ഷം നേടിയതായണ് ( മലയാളം) പുറത്തുവന്നിരിക്കുന്ന വിവരം. ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം പതിനാലാം ദിവസം മാർക്കോ 2.4 45 കോടിയാണ് നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 78 - 79 കോടി റേഞ്ചിൽ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. മാർക്കോ ഇതുപോലെ കുതിപ്പ് തുടർന്നാൽ അടുത്ത ആഴ്ചയോടെ ആഗോളതലത്തിൽ 100 കോടി നേടാനാണ് സാധ്യത. ഡിസംബർ 20 നാണ് മാർക്കോ റിലീസ് ചെയ്തത്.

മാർക്കോയുടെ ഹിന്ദി പതിപ്പിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതേ സമയം തമിഴിൽ ജനുവരി മൂന്നിന് മാർക്കോ റിലീസ് ചെയ്യും. പതിമൂന്നാം ദിവസം മാർക്കോ ഇന്ത്യ നെറ്റ് കളക്ഷൻ 42.05 കോടിയാണ്. ഇന്ത്യ ഗ്രോസ് 48. 65 കോടിയായിരുന്നു, മൊത്തം 76. 75 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ.
ഉണ്ണി മുകുന്ദനെ നായകനായിക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിന് തുടക്കം മുതൽക്ക് തന്നെ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഉണ്ണി മുകന്ദനെ കൂടാതെ ജഗദീഷ്, സിദ്ദിഖ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാള സിനിമ ഇതുവരെ കാണാത്ത രീതിയിലാണ് മാർക്കോയിൽ വൈലൻസ് അവതരിപ്പിച്ചിരിക്കുന്നത്. റിലീസിന് എത്തിയ ദിവസം തൊട്ട് തന്നെ മികച്ച അഭിപ്രായം നേടിയാണ് മാർക്കോ പ്രദർശനം തുടരന്നത്. റിലീസ് ചെയ്ത ഭാഷകളിൽ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അതേ സമയം ടൊവിനോ തോമസിന്റെ ഐഡന്റിറ്റി ഇന്ത്യയിൽ നിന്ന് ആദ്യ ദിനം ബോക്സ് ഓഫീസിൽ നിന്ന് 1. 8 കോടി രൂപ കളക്ഷൻ നേടി. പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം ലഭിക്കുകയാണെങ്കിൽ മാർക്കോയ്ക്ക് ഐഡന്റിറ്റി ചെറിയ മത്സരം നൽകുമോ എന്ന് സംശയം ഉണ്ട്.
മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് മാർക്കോയ്ക്ക് ഒരു തരത്തിലും വെല്ലുവിളി ഉയർത്തിയില്ല.












Click it and Unblock the Notifications