Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോക്സ് ഓഫീസ് മാർക്കോ ഭരിക്കുമോ? പവർഫുള്ളായി ഉണ്ണി; ബുക്ക് മൈ ഷോയിൽ വിറ്റ ടിക്കറ്റുകളുടെ എണ്ണം

തിയറ്ററുകളിൽ മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുകയാണ് മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയർ തന്നെ മാറ്റിമറിക്കുന്ന ചിത്രമായിരിക്കും മാ‌ർക്കോ എന്നാണ് ആരാധകർ പറയുന്നത്. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് ആക്ഷൻ ചെയ്ത് വെച്ചിരിക്കുന്നത് എന്നാണ് സിനിമ കണ്ട ഭൂരിഭാ​ഗവും അഭിപ്രായപ്പെടുന്നത്. ദ മോസ്റ്റ് വയലന്റ് ഫിലം എന്ന ടാ​ഗോടെ എത്തിയ സിനിമ ആദ്യ ദിനം തൊട്ട് മികച്ച അഭിപ്രായം നേടിക്കൊണ്ടാണ് പ്രദർശനം തുടരുന്നത്.

ഹനീഫ് അദേനിയാണ് തിരക്കഥയും സംവിധാനവും. കേരളത്തിൽ ആദ്യ ദിവസം നാലര കോടിക്ക് മുകളിലാണ് ചിത്രം നേ‍ടിയത്. ആ​ഗോള ഓപ്പണിം​ഗ് 10. 8 കോടിയായിരുന്നു. ഉണ്ണിയുടെ കരിയറിലെ മികച്ച ഓപ്പണിം​ഗ് ആണിത്. മലയാള സിനിമ ഇന്നുവരെ കാണാത്ത വൈയലൻസ് രം​ഗങ്ങളാണ് മാർക്കോയിൽ ഉള്ളത്. വരുംദിവസങ്ങളിൽ ആദ്യ ദിവസം ലഭിച്ചതിനെക്കാൾ‌ കളക്ഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

unnni

ബുക്ക് മൈ ഷോയിൽ മികച്ച പ്രതികരണമാണ് മാർക്കോക്ക് ലഭിക്കുന്നത്. ബുക്ക് മൈ ഷോയിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ വിറ്റ ടിക്കറ്റുകളുടെ എണ്ണം പുറത്തുവിട്ടിരിക്കുകയാണ്. റിലീസ് ദിവസം രാത്രി മണിക്കൂറുകൾക്കുള്ളിൽ 14000 ടിക്കറ്റുകൾ വരെയായിരുന്നു മാർക്കോയുടേത് വിറ്റത്. ഇപ്പോൾ പുറത്തു വന്ന പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ 1. 95 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ വിറ്റിരിക്കുന്നത്.

ടിക്കറ്റ് വിറ്റുപോകുന്നത് മാത്രമല്ല, ബുക്ക് മൈ ഷോ റേറ്റിം​​ഗലും ചിത്രം മുന്നിലാണ്. 10 ൽ 9.1 ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന റേറ്റിം​ഗ്. 15000 ൽ അധികം വോട്ടുകൾ ലഭിച്ചതിൽ നിന്നുള്ള ശരാശരി റേറ്റിം​ഗാണിത്. എ സർട്ടിഫിക്കറ്റ് ആണ് മാർ‌ക്കോയ്ക്ക് ലഭിച്ചിരിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ആക്ഷൻ രം​ഗങ്ങളാണ്. രണ്ട് മണിക്കൂർ 25 മിനിറ്റാണ് സിനിമയുടെ ദൈർ‌ഘ്യം. ഞായറാഴ്ച കഴിയുമ്പോൾ ചിത്രം എത്ര നേടും എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ സം​ഗീതം ഒരുക്കിയത് കെ ജി എഫ്, സലാർ എന്നീ സിനിമകളുട സം​ഗീത സംവിധായകനായ രവി ബ്രൂസറാണ്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിലെ സം​​ഘട്ടനം ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയരക്ടർ കലൈ കിങ്സാണ്. ചിത്രത്തിലെ ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്സർ ഒരുക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+