പേളി മാണിക്ക് എന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല; അതോടെ ഫോണ്‍ വെച്ചു; തുറന്ന് പറഞ്ഞ് മറീന
പേളി മാണിയുമായി ഉണ്ടായ വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി നടി മറീന മൈക്കിള്‍. ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയ താരത്തിനെതിരെ വലിയ രീതിയുള്ള സൈബർ ആക്രമണവും നടക്കുന്നുണ്ട്. ഏതാനും വർഷങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തിനായി വിളിച്ചപ്പോഴുണ്ടായ അനുഭവമായിരുന്ന മറീന തുറന്ന് പറഞ്ഞത്. താനാണ് അതിഥിയെന്ന അറിഞ്ഞ ഷോയുടെ അവതാരക പിന്‍വാങ്ങിയെന്നായിരുന്നു മറീനയുടെ വെളിപ്പെടുത്തല്‍.
'അഭിമുഖത്തിനായി വിളിച്ച് ഒരുപാട് തവണ ക്യാന്‍സല്‍ ചെയ്തു. ഒടുവില്‍ ഞാന്‍ അഭിമുഖത്തിനായി എത്തിയപ്പോള്‍ അന്നുവരെ ഉണ്ടായിരുന്ന ആ പരിപാടിയുടെ അവതാരക അവിടുന്ന് മാറുകയാണുണ്ടായത്. ഞാനാണ് അതിഥിയെന്ന് അറിഞ്ഞതുകൊണ്ടാണ് അവർ മാറിയതെന്ന് അവിടേയുള്ളവർ പറഞ്ഞ് അറിഞ്ഞു. എന്നേയും അവരേയും കാണാന്‍ ഒരു പോലെയാണ്. ആ പുള്ളിക്കാരി ഇപ്പോള്‍ മോട്ടിവേഷനൊക്കെ പറഞ്ഞ് നടക്കുന്നുണ്ട്. ഞങ്ങള്‍ പരസ്പരം കാണുകയും ഫ്രണ്ട്ലിയായി സംസാരിക്കുകയും ചെയ്യുന്നവരായിരുന്നു. എന്നിട്ടും എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല'- എന്നായിരുന്നു മറീനയുടെ വാക്കുകള്‍.

അവതാരകയുടെ പേര് പറയാതെയായിരുന്നു മറീനയുടെ വെളിപ്പെടുത്തലെങ്കിലും അവതാരകയും വ്ലോഗറുമായ പേളിയേയാണ് നടി ഉദ്ദേശിക്കുന്നുവെന്ന തരത്തിലുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായി. ഇതോടെ ആ അവതരാക താനാണെന്നും എന്താണ് നടന്നതെന്നും വ്യക്തമാക്കി പേളി മാണിയും രംഗത്ത് വന്നു. മറീനയോട് തനിക്ക് യാതൊരു പ്രശ്നവും ഇല്ലെന്നും അതിഥികളെ തീരുമാനിക്കുന്നത് ഞാനല്ലെന്നും ചാനലുമായുണ്ടായ ചില പ്രശ്നങ്ങളെ തുടർന്നായിരുന്നു പിന്മാറ്റമെന്നായിരുന്നു പേളിയുടെ വിശദീകരണം.
പേളി മാണിയുടെ വിശദീകരണം വന്നതിന് പിന്നാലെയാണ് മറീനയ്ക്കെതിരായ സൈബർ ആക്രമണം ശക്തമാകുന്നത്. തന്റെ ഭാഗം വിശദീകരിക്കാന്‍ പേളി മാണി മറീനയെ വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് കേള്‍ക്കാന്‍ അവർ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഇക്കാര്യം തുറന്ന് പറയേണ്ടി വന്നതെന്നും പേളി മാണി കൂട്ടിച്ചേർത്തു.
അതേസമയം കാര്യങ്ങള്‍ സത്യമാണെന്ന് പൂർണ്ണ ബോധ്യമുള്ളതുകൊണ്ടാണ് തുറന്ന് പറഞ്ഞതെന്നാണ് മറീന മൈക്കിള്‍ പറയുന്നത്. അവർ നേരിട്ട് അല്ല, വേറെ ഒരാളുടെ നമ്പറില്‍ നിന്നാണ് തന്നെ വിളിച്ചത്. അവർ അവരുടെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഞാന്‍ ചോദിച്ച ചില കാര്യങ്ങള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ലെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മറീന വ്യക്തമാക്കുന്നു.
എന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ വന്നതോടെയാണ് അവർ ഫോണ്‍ വെച്ചത്. എനിക്ക് നേരിടേണ്ടി വന്ന അനുഭവമാണ് ഞാന്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനും എനിക്ക് താല്‍പര്യമില്ല. തെറിവിളികള്‍ കേള്‍ക്കുന്നത് ആദ്യമായിട്ടൊന്നും അല്ല. കാര്യങ്ങള്‍ തുറന്ന് പറയുമ്പോള്‍ ഇത് സംഭവിക്കാറുണ്ട്. പറയുന്നത് സത്യസന്ധമായ കാര്യമായതുകൊണ്ട് എനിക്ക് പേടിയില്ലെന്നും മറീന കൂട്ടിച്ചേർത്തു.












Click it and Unblock the Notifications