'വയര്‍ കുറക്കാന്‍ ഒന്നും ചെയ്യുന്നില്ലേ..? ഭക്ഷണം കുറയ്ക്കണം'; പ്രസവശേഷം നേരിട്ട ചോദ്യങ്ങളെ കുറിച്ച് സ്നേഹ
ചുരുങ്ങിയ കാലം കൊണ്ട് മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സ്നേഹ ശ്രീകുമാര്‍. മറിമായത്തിലെ മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സ്നേഹ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നടന്‍ ശ്രീകുമാറിനെയാണ് സ്നേഹം വിവാഹം ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് താരദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്.
പ്രസവത്തിന് ശേഷവും കലാരംഗത്ത് സജീവമാണ് സ്നേഹ. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളെല്ലാം സ്നേഹ സോഷ്യല്‍ മീഡിയിയലൂടെ പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ ഗര്‍ഭകാലത്തെ കുറിച്ചും പ്രസവത്തിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള സ്നേഹയുടെ പുതിയ വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ താന്‍ ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട് എന്ന് സ്നേഹ പറയുന്നു.

'സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു. നൃത്തം, ഡ്രൈവ്, അഭിനയം തുടങ്ങി എല്ലാം ചെയ്ത് കൊണ്ടിരുന്നു. കാണുമ്പോള്‍ എല്ലാവരും ഞാന്‍ നൂറ് ശതമാനം സന്തോഷത്തിലായിരുന്നു എന്ന് കരുതും. എന്നാല്‍ അങ്ങനെയായിരുന്നില്ല. സങ്കടപ്പെട്ട സമയങ്ങളും ഉണ്ടായിട്ടുണ്ട്. ചില സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കും ശ്രീക്കും അറിയില്ലായിരുന്നു,' സ്നേഹ പറയുന്നു.
തുടക്കത്തില്‍ താന്‍ ചെറിയ കാര്യത്തിന് പോലും കരയുകയും വഴക്കിടുകയുമൊക്കെ ചെയ്തിട്ടുണ്ട് എന്നും ഭയങ്കരമായിട്ട് മൂഡ് സ്വിങ്സ് ഉണ്ടായിരുന്നു എന്നും താരം പറഞ്ഞു. ഒരു ഗുളിക വാങ്ങാന്‍ അഞ്ച് മിനിറ്റ് വൈകിയാല്‍ പോലും തനിക്ക് ശ്രീയോട് ദേഷ്യം വന്നിരുന്നു എന്ന് സ്നേഹ പറയുന്നു. പിന്നീടാണ് പ്രെഗ്നന്‍സിയിലെ മൂഡ് സ്വിങ്സാണ് കാരണമെന്ന് ശ്രീക്ക് മനസിലായതെന്നും സ്നേഹ കൂട്ടിച്ചേര്‍ത്തു.
ഗര്‍ഭിണികള്‍ക്ക് പെട്ടെന്ന് സങ്കടവും കരച്ചിലുമൊക്കെ വരുമെന്നും സാധാരണഗതിയില്‍ കേട്ടാല്‍ പ്രശ്നമില്ലാത്ത പല കാര്യങ്ങളും പ്രെഗ്നന്‍സി സമയത്ത് പ്രശ്നമാകും എന്നും സ്നേഹ പറയുന്നു. അതുകൊണ്ട് പ്രഗ്നന്റായവരെ കെയര്‍ ചെയ്യണമെന്നും താരം പറഞ്ഞു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ നമ്മളോട് ഒരാള്‍ എങ്ങനെ പെരുമാറിയെന്ന കാര്യം മനസില്‍ നിന്നും പോവില്ലെന്നും സ്നേഹ കൂട്ടിച്ചേര്‍ത്തു.
ഡെലിവറി കഴിഞ്ഞ സമയത്ത് ഭയങ്കരമായിട്ട് തടിച്ചല്ലോ എന്ന് പറഞ്ഞവരുണ്ട് എന്നും സ്നേഹ പറയുന്നു. എന്താണ് വയര്‍ കുറയാന്‍ ഒന്നും ചെയ്യാത്തത് എന്ന ചോദ്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് എന്നും സ്നേഹ തുറന്ന് പറഞ്ഞു. സിസേറിയനായിരുന്നു എന്നും ഇപ്പോള്‍ ഒന്നും ചെയ്യാനാവില്ലെന്നും പറഞ്ഞാല്‍ ഭക്ഷണം കുറയ്ക്കണമെന്നാണ് പറയുന്നവരാണ് ഉള്ളതെന്നും സ്നേഹ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications