Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുറെ ആയപ്പോള്‍ മണിയേട്ടന്‍ പറഞ്ഞു, എടാ ഇതിലൊരു സാധ്യത ഉണ്ടെന്ന്'; 'പഞ്ചായത്ത് ജെട്ടിയെക്കുറിച്ച് സലിം ഹസൻ

കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയാണ് മറിമായം. മറിമായത്തിലെ ഓരോ കഥാപാത്രത്തിനും ഏറെ ആരാധകരുണ്ട്. ഇപ്പോൾ മറിമായം ടീം ഒന്നിക്കുന്ന പ‍ഞ്ചായത്ത് ജെട്ടി എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. മറിമായം പരമ്പരയിലെ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ‍ഞ്ചായത്ത് ജെട്ടി.

നിയാസ് ബക്കർ, റിയാസ്, വിനോദ് കോവൂർ, രചന നാരായണൻകുട്ടി, ശ്രീകുമാർ, ഉണ്ണി രാജ, എന്നിങ്ങനെ നിരവധി താരങ്ങൾ ഉണ്ട്. ഇപ്പോൾ സിനിമയുടെ വിശേഷങ്ങൾ‌ പങ്കുവെയ്ക്കുകയാണ് സലിം ഹസ്സൻ. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സലിം ഹസ്സൻ മനസ്സ് തുറക്കുന്നത്. എങ്ങനെയാണ് ഈ സിനിമ സംഭവിച്ചത് എന്നതിനെക്കുറിച്ച് സലിം ഹസൻ പറയുന്നു.

SALIM

ഈ സിനിമ സംഭവിക്കുന്നത് ഞങ്ങള്‍ ഒരു 13 വര്‍ഷമായി മറിമായത്തില്‍ ഒരുമിച്ച് ചേര്‍ന്ന് വര്‍ക്ക് ചെയ്യുന്നവര്‍ എല്ലാം ചേര്‍ന്നിട്ടാണ് ഈ സിനിമ. മറിമായത്തിന്റെ ഷൂട്ടിംഗിന് വരുന്ന സമയത്ത് ഞാന്‍ ഒരു പത്ത് പതിമൂന്ന് വയസ്സ് തൊട്ടേ പൊതുരംഗത്ത് ഉണ്ട്. നാട്ടില്‍ എല്ലാവിധ പ്രശ്‌നങ്ങളില്‍ ഇടപെടുകയും സാധാരണക്കാരുടെ കൂടെ നില്‍ക്കുകയും സാധാരണക്കാരായ മനുഷ്യരുടെ പള്‍സ് അറിയുകയും ചെയ്ത അനുഭവമായിട്ടാണ് മറിമായത്തില്‍ എത്തുന്നത്.

അപ്പോള്‍ മറിമായത്തിന്റെ ഇടവേളകളില്‍ എനിക്കുണ്ടായ കുറെ രസകരമായ നിമിഷങ്ങള്‍ പങ്കുവെയ്ക്കുമായിരുന്നു. അപ്പോള്‍ ഇവര്‍ ചിരിക്കും. പിന്നെയും പറയും. കുറെ ആയപ്പോള്‍ മണിയേട്ടന്‍ പറഞ്ഞു എടാ ഇതിലൊരു സിനിമയ്ക്ക് സാധ്യത ഉണ്ടെന്ന്. ഇതൊക്കെ നമുക്ക് കൂട്ടിച്ചേര്‍ത്താല്‍ ഒരു ഹ്യൂമര്‍ സിനിമയ്ക്ക് സാധ്യതയുണ്ട്. നീയൊരു പണി ചെയ്യ് ഓര്‍മ്മയുള്ളതൊക്കെ നോട്ട് ചെയ്ത് വെയ്ക്ക്. നമുക്ക് ഉപകാരപ്പെടും എന്ന രീതിയില്‍ പറഞ്ഞു.

പിന്നെ ഞാന്‍ എനിക്ക് ഓര്‍മ്മയുള്ളതൊക്കെ നോട്ട് ചെയ്തിടും. ഒരു ദിവസം മണിയേട്ടന്‍ പറഞ്ഞു നമുക്കൊന്ന് ഇരിക്കാം. ഇത് സ്‌ക്രിപ്റ്റ് ആക്കാം. നല്ലൊരു സിനിമയാക്കാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാനും മണിയേട്ടനും കൂടി ഒരു സ്‌ക്രിപ്റ്റാക്കി. അപ്പോഴും നമ്മുടെ മുന്നില്‍ ഒന്നുമില്ല. പ്രൊഡ്യൂസറും ഇല്ല ഒന്നുമില്ല. എങ്ങനെ സിനിമയാക്കുമെന്നും അറിയല്ല. യാദൃശ്ചികമായിട്ടാണ് സപ്ത തരംഗിന്റെ ചെയര്‍മാന്‍ ഉണ്ണിയേട്ടന്‍ മണിയേട്ടനെ വിളിച്ചത്.

നമുക്ക് ഒരു സിനിമയ ചെയ്താലോ മറിമായത്തിന്റെ ആളുകളൊക്കെ ആളുകള്‍ക്ക് വലിയ ഇഷ്ടമാണ്. അപ്പോള്‍ മണിയേട്ടന്‍ പറഞ്ഞു. നമ്മുടെ അടുത്തൊരു സ്‌ക്രിപ്റ്റ് ഉണ്ടെന്ന് പറഞ്ഞത്. ഞങ്ങള്‍ വന്ന് പറയാം എന്ന് പറഞ്ഞു. ഗുരുവായൂരില്‍ ചെന്ന് കണ്ട് കഥ പറഞ്ഞു. അവര്‍ക്ക് ഇഷ്ടമായി, സലിം ഹസ്സൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+