'വാവയെ കിട്ടുംവരെയുള്ള സമയം വേദനയും ചെറിയപേടിയും ഒക്കെയായി മുന്നോട്ടുപോയി'; മനസ്സുതുറന്ന് സ്നേഹ
മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് സ്നേഹ ശ്രീകുമാർ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയത്. ഈ പരമ്പരയിൽ സ്നേഹ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ധാരാളം ആരാധകർ ഉണ്ട്. നടൻ ശ്രീകുമാർ ആണ് സ്നേഹയുടെ ഭർത്താവ്. കഴിഞ്ഞ വർഷമാണ് ഇവർക്ക് കുഞ്ഞ് പിറന്നത്. ഗർഭിണിയായിരിക്കുന്ന സമയത്തും പ്രസവത്തിന് ശേഷവും മറിമായത്തിൽ സ്നേഹ അഭിനയിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് സ്നേഹ.
ഇന്ന് സ്നേഹയുടെ മകൻ കേദാറിന്റെ ജന്മദിനമാണ്. ഇൻസ്റ്റഗ്രാമിൽ സ്നേഹ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ ദിവസം ഈ സമയത്ത് ലേബർറൂമിൽ വേദന തുടങ്ങി കിടക്കുവായിരുന്നുവെന്നും ഉച്ചക്ക് വാവയെ കിട്ടുംവരെയുള്ള സമയം വേദനയും ചെറിയ പേടിയും ഒക്കെയായി മുന്നോട്ടു പോയെന്നും സ്നേഹ പറയുന്നു.

ഇപ്പോഴും തന്റെ ദൈവത്തിന്റെ മുഖം സൂസൻ ഡോക്ടറിന്റെയാണെന്നും സ്നേഹ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. പിന്നീടുള്ള ദിവസങ്ങൾ ഇന്നുവരെയും ഓരോ അനുഭവങ്ങൾ ആയിരുന്നുവെന്നും എന്നും ഓർമ്മയിൽ സൂക്ഷിക്കാനുള്ള ദിവസങ്ങളായിരുന്നുവെന്നും സ്നേഹ കുറിച്ചു.
സ്നേഹ പങ്കുവെച്ച കുറിപ്പ്:
കഴിഞ്ഞ വർഷം ഇതേ ദിവസം ഈ സമയത്ത് ലേബർറൂമിൽ വേദന തുടങ്ങി കിടക്കുവായിരുന്നു. ഉച്ചക്ക് വാവയെ കിട്ടുംവരെയുള്ള സമയം വേദനയും ചെറിയ പേടിയും ഒക്കെയായി മുന്നോട്ടു പോയി. ഇപ്പോഴും എന്റെ ദൈവത്തിന്റെ മുഖം സൂസൻ ഡോക്ടറിന്റെയാണ്.
മോനെ എന്നെ കാണിക്കാൻ കൊണ്ടുവന്നപ്പോൾ ഒരു പീക്കിരി. പിന്നീടുള്ള ദിവസങ്ങൾ ഇന്നുവരെയും ഓരോ അനുഭവങ്ങൾ ആയിരുന്നു. എന്നും ഓർമ്മയിൽ സൂക്ഷിക്കാനുള്ള ദിവസങ്ങൾ. ഞാൻ അമ്മ ആയിട്ടു ഇന്നേക്ക് ഒരു വർഷം. എന്റെ കേദാറിനു ഇന്ന് ഒരു വയസ്, എന്നാണ് സ്നേഹ കുറിച്ചത്. നിരവധിപേരാണ് മകന് ആശംസയുമായി എത്തുന്നത്.
2019 ൽ ആണ് സ്നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം. വിവാഹം കഴിക്കാം എന്നത് പെട്ടെന്ന് എടുത്ത തീരുമാനം ആയിരുന്നുവെന്നു കൂടെ അഭിനയിച്ചവരൊടൊക്കെ കാര്യം പറഞ്ഞപ്പോൾ അവർക്കും സന്തോഷമായിരുന്നുവെന്നും സ്നേഹയും ശ്രീകുമാറും മുൻപേ പറഞ്ഞിരുന്നുമപി സി ഒ ഡിയുടെ പ്രശ്‌നം ഉള്ളതിനാൽ സ്‌നേഹയ്ക്ക് ഒരു കുഞ്ഞിന് വേണ്ടി നാല് വർഷം കാത്തിരിക്കേണ്ടി വന്നു. 2023 ൽ ആണ് സ്നേഹയ്ക്കും ശ്രീകുമാറിനും കുഞ്ഞ് ജനിച്ചത്.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മറിമായം ആണ് ശ്രീകുമാറിനും സ്നേഹയ്ക്കും ശ്രദ്ധ നേടിക്കാെടുത്തത്. മണ്ഡോധരി എന്ന വേഷമാണ് സ്‌നേഹ ചെയ്തത് ലോലിതനായാണ് ശ്രീകുർ എത്തിയത്. 2011 ലാണ് ഈ പരമ്പര ആരംഭിച്ചത്. ഇരവരും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ യൂട്യൂബിൽ വീഡിയോകളുമായും സജീവമാണ് സ്നേഹ. മകൻ കേദാറിന്റെയും പെറ്റ് ഡോഗ് ആയ ഓസ്‌കാറിന്റെയും ഒക്കെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്.












Click it and Unblock the Notifications