മാര്‍ക്ക് ആന്റണിയിലെ ഡബിള്‍ റോളിന് വിശാല്‍ വാങ്ങിയ പ്രതിഫലം ഇത്ര, താരത്തിന്റെ ആസ്തി ഇങ്ങനെ
തമിഴ് സിനിമയിലെ സൂപ്പര്‍ താരമാണ് വിശാല്‍. താരത്തിന്റെ പുതിയ ചിത്രം മാര്‍ക്ക് ആന്റണി അടുത്ത ദിവസം റിലീസാവാന്‍ പോവുകയാണ്. സെപ്റ്റംബര്‍ പതിനഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. വിശാല്‍ ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതിനോടകം മാര്‍ക്ക് ആന്റണിയുടെ ട്രെയിലര്‍ തരംഗമായി കഴിഞ്ഞു. പാട്ടുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.
അതുകൊണ്ട് ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. ചിത്രം വിശാലിന്റെ കരിയറിലെ തന്നെ വമ്പന്‍ ഹിറ്റായി മാറുമെന്നാണ് കരുതുന്നത്. അതേസമയം ചിത്രത്തില്‍ വിശാലിന്റെ പ്രതിഫലം എത്രയാണെന്ന് അറിയുമോ? പ്രമുഖ താരങ്ങള്‍ വേറെയും ചിത്രത്തിലുണ്ട്. അവരുടെ പ്രതിഫലവും ഒന്ന് പരിശോധിക്കാം.

വിശാലിന്റെ പ്രതിഫലം ഇത്ര
വിശാല്‍ ചിത്രത്തില്‍ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നത് കൊണ്ട് കൂടുതല്‍ പ്രതിഫലം താരത്തിനാണ്. ഏഴ് കോടിയാണ് വിശാല്‍ പ്രതിഫലമായി വാങ്ങിയത്. ചിത്രത്തില്‍ സുപ്രധാന വില്ലന്‍ വേഷത്തില്‍ എസ്‌ജെ സൂര്യയുമുണ്ട്. മെര്‍സല്‍, സ്‌പൈഡര്‍, പോലുള്ള ചിത്രത്തില്‍ വില്ലന്‍ റോളില്‍ ഗംഭീര പ്രകടനമായിരുന്നു എസ്‌ജെ സൂര്യ കാഴ്ച്ചവെച്ചത്.
താരം മൂന്ന് കോടിയാണ് ഈ ചിത്രത്തിനായി വാങ്ങിയത്. നായികയായ റിതു വര്‍മ 50 ലക്ഷം രൂപയാണ് പ്രതിഫലമായി വാങ്ങിയത്. സാധാരണ അഞ്ച് കോടിയാണ് വിശാല്‍ പ്രതിഫലമായി വാങ്ങാറുള്ളത്. ആക്ഷന്‍ എന്ന ചിത്രത്തിന് 5 കോടി താരം വാങ്ങിയിരുന്നു. പിന്നീടാണ് ഇത് വര്‍ധിപ്പിച്ചത്.
ആസ്തിയിലും വര്‍ധന
വിശാലിന്റെ അടുത്തിടെ വന്ന ചചിത്രങ്ങള്‍ വമ്പന്‍ വിജയം നേടിയിരുന്നു. തുപ്പറിവാളന്‍, ഇരുമ്പുതിരൈ പോലുള്ള ചിത്രങ്ങള്‍ വലിയ വിജയമായിരുന്നു. താരം നിര്‍മാതാവില്‍ നിന്ന് സിനിമയുടെ ലാഭവിഹിതം വാങ്ങാറുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇക്കാര്യം ഇപ്പോള്‍ നിര്‍ബന്ധമാക്കിയെന്ന് സൂചനയുണ്ട്. താരത്തിന്റെ ആസ്തിയിലും വര്‍ധനവുണ്ടായിട്ടുണ്ട്. 125 കോടി രൂപയാണ് വിശാലിന്റെ മൊത്തം ആസ്തി. പ്രമുഖ നിര്‍മാതാവ് ജികെ റെഡ്ഡിയുടെ മകനാണ് വിശാല്‍. കുടുംബപരമായും താരത്തിന് സ്വത്തുണ്ട്.
കാറുകളുടെ കളക്ഷന്‍
വിശാലിന് അതുപോലെ ആഢംബര കാറുകളോടും പ്രിയമുണ്ട്. ബിഎംഡബ്ല്യു എക്‌സ്5 ആണ് വിശാലിന്റെ ശേഖരത്തിലെ പ്രധാന കാര്‍. 76 ലക്ഷം രൂപയാണ് ഇതിന്റെ വില. ടൊയോട്ട ഫോര്‍ച്യൂണറും, ജാഗ്വര്‍ എക്‌സ്എഫും താരത്തിന്റെ ശേഖരത്തിലുണ്ട്.
ഫോര്‍ച്യൂണറിന് 35 ലക്ഷവും, ജാഗ്വറിന് 64 ലക്ഷം രൂപയുമാണ് വില. ഇന്ത്യയില്‍ ഇറങ്ങിയിട്ടുള്ള മികച്ച ബിഎംഡബ്ല്യു കാറുകളില്‍ ഒന്നാണ് വിശാല്‍ സ്വന്തമാക്കിയ എക്‌സ് 5. 250 മണിക്കൂറില്‍ 250 കിലോമീറ്റര്‍ എന്ന പരമാവധി വേഗത്തില്‍ 5.3 സെക്കന്‍ഡുകളില്‍ എത്താന്‍ സാധിക്കും.












Click it and Unblock the Notifications