Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസ്റ്റർ ഷെഫ് ഇന്ത്യ 2023: വിജയകിരീടം ചൂടി 24കാരനായ മുഹമ്മദ് ആഷിഖ്; 25 ലക്ഷം സ്വന്തം

എട്ട് ആഴ്ച നീണ്ട മത്സരത്തിനൊടുവിൽ മാസ്റ്റർ ഷെഫ് ഇന്ത്യ സീസൺ 8 ന്റെ വിജയ കിരീടം സ്വന്തമാക്കി 24 കാരനായ മുഹമ്മദ് ആഷിഖ്. 25 ലക്ഷം രൂപയാണ് മുഹമ്മദ് ആഷിഖിന് സമ്മാനമായി ലഭിച്ചത്. ​ഗ്രാൻഡ് ഫിനാലയിൽ റുഖ്സാർ സയീദ്, നമ്പി ജെസീക്ക, സൂരജ് ഥാപ്പ എന്നിവരോടൊപ്പം ആണ് മുഹമ്മദ് ആഷിഖ് മത്സരിച്ച് വിജയം സ്വന്തമാക്കിയത്. റുഖ്സാർ ഫസ്റ്റ് റണ്ണറപ്പറും നമ്പി സെക്കൻഡ് റണ്ണറപ്പറും ആണ്.

'' പ്രചോദനാത്മകമായ തുടക്കം മുതൽ വെല്ലുവിളി നിറഞ്ഞ യാത്ര വരെ നിങ്ങൾ ഒരിക്കലും കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള ധൈര്യം അവസാനിപ്പിച്ചില്ല, മാസ്റ്റർ ഷെഫ് മുഹമ്മദ് ആയതിൽ അഭിനന്ദനങ്ങൾ', വിജയിയെ അഭിനന്ദിച്ച് കൊണ്ട് മത്സരത്തിന്റെ ജഡ്ജ് രൺവീർ ബ്രാർ തന്റെ എക്സിൽ കുറിച്ചു.

mASTER CHEF

ആരാണ് മുഹമ്മദ് ആഷിഖ്:

കർണാടകയിലെ മം​ഗാലപുരം സ്വദേശിയാണ് 24 കാരനായ മുഹമ്മദ് ഷെഫീഖ്. മാസ്റ്റർ ഷെഫ് വിജയത്തിന് പിന്നാലെ ആഷിഖ് ഒരു പത്ര കുറിപ്പ് പുറത്തിറക്കിയിരുന്നു, മാസ്റ്റർ ഷെഫ് ഇന്ത്യയിൽ ഞാൻ നടത്തിയ യാത്രയ്ക്ക് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. എലിമിനേഷൻ നേരിടുന്നത് മുതൽ ട്രോഫി കൈക്കലാക്കുന്നത് വരെയുള്ള ഓരോ നിമിഷവും അ​ഗാധമായ പാഠങ്ങളായിരുന്നു. ഈ അനുഭവം എന്റെ ജീവിതത്തെ പൂർണമായും മാറ്റി. ഈ ആദരണീയമായ ടൈറ്റിൽ നേടിയത് അതിശയകരമായി തോന്നുന്നു.

കഴിഞ്ഞ സീസണിൽ നഷ്ടമായതിന് ശേഷം ശക്തമായ നിശ്ചയ​ദാർഢ്യത്തോടെ തിരിച്ചുവരവ് ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഞാൻ പാചകത്തിൽ എന്നെ തന്നെ അർപ്പിച്ചു,. ഈ വിജയം എന്റേത് മാത്രമല്ല. പ്രതിബന്ധങ്ങളെ മറികടക്കുന്ന സ്വപ്നം കാണുന്ന, അഭിലാഷങ്ങളെ പിന്തുടരുന്ന ഓരോ വ്യക്തികൾക്കുമുള്ളതാണ്, വിധി കർത്താക്കൾക്ക്- ഷെഫ് വികാസ്, രൺ വീർ, പൂജ, സഹ മത്സരാർത്ഥികൾ, പ്രേക്ഷകർ

കിച്ചണിൽ ഓരോ ദിവസം കഴിയുന്തോറും മികച്ച പ്രകടനം നടത്താൻ എന്നെ പ്രേരിപ്പിച്ച എല്ലാ പ്രശസ്ത ഷെഫുമാരോടും ഞാൻ നന്ദിയുള്ളവനാണ്. ഞാൻ ​ഗണ്യമായി വളരുകയും എന്റെ പാചക വൈദ​ഗ്ധ്യത്തിൽ ശ്രദ്ധേയമായ മാറ്റം ശ്രദ്ധിക്കുകയും ചെയ്തു. അവിശ്വസനീയമായ ബൂട്ട് ക്യാമ്പ് അനുഭവത്തിന് നന്ദി അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി പേരാണ് അഭിനന്ദനമവുമായി എത്തുന്നത്. ഒരുപാട് ആരാധകർ ഉള്ള പരിപാടി ആണ് ഇത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+