'ഈ മനുഷ്യനൊരു രത്നമാണ്..അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തുന്നത് ഇതുകൊണ്ടാണ്'; ഗോപി സുന്ദറിനെ കുറിച്ച് മയോനി,വൈറൽ
കൊച്ചി: സംഗീത സംവിധായകൻ ഗോപി സുന്ദറിനെ കുറിച്ച് മയോനി എന്ന പ്രിയ നായർ പങ്കിട്ട കുറിപ്പുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന മനുഷ്യനാണ് ഗോപി സുന്ദർ എന്നാണ് മയോനി കുറിച്ചിരിക്കുന്നത്.
'ജെ ഓഫ് എ പേഴ്സൺ, ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാൾ, ജീവിതം അദ്ദേഹത്തെ പിന്നോട്ടടിക്കുന്നില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. അദ്ദേഹം ഒരു പക്ഷിയെപ്പോലെ പറന്ന് നടക്കുകയും സംഗീതം ഉപയോഗിച്ച് മാന്ത്രികത സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു സ്വതന്ത്ര ആത്മാവാണ്. ഓരോ നിമിഷത്തിലും അദ്ദേഹം സമ്മാനിക്കുന്ന മാന്ത്രികതയ്ക്ക് നന്ദി', എന്നാണ് ഗോപി സുന്ദറിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് മയോനി കുറിച്ചിരിക്കുന്നത്.

മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ കുറിപ്പ് വൈറാലാകുന്നത്. ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞതിന് പിന്നാലെ മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് ഇരുവരും തമ്മിൽ ബന്ധത്തിലാണെന്ന അഭ്യൂഹങ്ങൾ ആദ്യം ഉയർന്നത്. മയോനിയെ ടാഗ് ചെയ്ത് കൊണ്ട് ഗോപി സുന്ദർ പല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്. മുൻപൊരിക്കൽ സ്നേഹം എന്താണെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ച വ്യക്തി എന്ന കുറിപ്പോടെ ഗോപി സുന്ദറിനെ ചേർത്ത് നിർത്തിയുള്ള ചിത്രങ്ങൾ മയോനിയും പങ്കുവെച്ചതോടെ പോസ്റ്റുകൾക്ക് താഴെ മയോനി ആരെന്ന ചോദ്യവുമായി ആരാധകരും വട്ടംകൂടിയിരുന്നു.
മയോനിയെ ടാഗ് ചെയ്ത് എന്ത് പോസ്റ്റ് പങ്കിട്ടാലും ഇതേ ചോദ്യം ആരാധകർ ആവർത്തിക്കാറുണ്ടെങ്കിലും ഇതിനോടൊന്നും ഗോപി സുന്ദറോ മയോനിയോ പ്രതികരിച്ചിട്ടില്ല. മാത്രമല്ല പരിഹാസ കമന്റുകൾക്ക് അതേ ഭാഷയിൽ ഗോപി സുന്ദർ മറുപടി കൊടുക്കാറും ഉണ്ട്. അതേസമയം ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞോ എന്നും ഗോപി സുന്ദർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അമൃത സുരേഷും ഇതിനോട് പ്രതികരിച്ചിട്ടില്ല.
2022ലായിരുന്നുഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയത്. അഭയ ഹിരണ്മയിയുമായുള്ള ജീവിതം അവസാനിപ്പിച്ച ശേഷമായിരുന്നു അമൃതയുമായുള്ള ജീവിതത്തിലേക്ക് ഗോപി സുന്ദർ കടന്നത്. എന്നാൽ ഈ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം ഇരുവരും നീക്കം ചെയ്തതോടെയായിരുന്നു പ്രണയം അവസാനിപ്പിച്ചുവെന്ന അഭ്യൂഹങ്ങൾ ശക്തമായത്. പിന്നീട് ഒരിക്കൽ പോലും ഇരുവരും പൊതുവേദിയിൽ ഒരുമിച്ചെത്തിയിട്ടില്ല. അടുത്തിടെ അമൃത സുരേഷിന്റെ മുൻ ഭർത്താവും നടനുമായ ബാല അമൃതയ്ക്കെതിരെ രംഗത്തെത്തുകയും അന്ന് കടുത്ത ഭാഷയിൽ അമൃത പ്രതികരിക്കുകയും ചെയ്തപ്പോൾ അതേ പോസ്റ്റ് പങ്കിട്ട് ഗോപി അമൃതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനോട് സോഷ്യൽ മീഡിയയിലൂടെ അമൃത പ്രതികരിച്ചിരുന്നില്ല.












Click it and Unblock the Notifications