ഞാൻ അതിന്റെ പറ്റി മോശമായി ഒന്നും കേട്ടിട്ടില്ല; കൗശിക്കുമായി പ്രണയത്തിലാണോ? വെളിപ്പെടുത്തി മീനാക്ഷി
നടി, അവതാരക എന്ന നിലയിൽ പ്രേക്ഷ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരമാണ് മീനാക്ഷി അനൂപ്. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി ആരാധകരുമായി തന്റെ വിശേഷങ്ങൾ പങ്കിടാറുണ്ട്. അടുത്തിടെയാണ് മീനാക്ഷി പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ഗായകൻ കൗശിക്കും മീനാക്ഷിയും പ്രണയത്തിലാണ് എന്ന തരത്തിലാണ് ചർച്ചകൾ. ഇപ്പോൾ മീനാക്ഷി തന്നെ ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയരിക്കുകയാണ് മഴവിൽ കേരളം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മീനാക്ഷി മനസ്സുതുറന്നത്.
കൗശിക്കുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന റൂമേഴ്‌സിനോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിനാണ് മീനാക്ഷി മറുപടി പറയുന്നത്. '' അങ്ങനെ പ്രത്യേകിച്ചൊന്നും പറയാനില്ല. അതിങ്ങനെ വന്നു, പോയി. ആ വാർത്തയുടെ അകത്ത് എഴുതിയിരിക്കുന്നത് ഞങ്ങൾ ചെയ്ത ആൽബത്തെക്കുറിച്ചാണ്. തമ്പ് നെയിൽ മാത്രം കണ്ടതുകൊണ്ടാണ് അങ്ങനെ തോന്നുന്നത് മോശം കമന്റൊന്നും ഞാൻ കണ്ടില്ല. തമ്പ് നെയിൽ നോക്കുമ്പോൾ മാത്രമാണ് പ്രശ്‌നം.

അകത്ത് ഫ്രണ്ട്ഷിപ്പിനെക്കുറിച്ചാണ് പറയുന്നത്. ഒരാൾ അവരുടെ അഭിപ്രായമാണ് പറയുന്നതെങ്കിൽ അത് കേൾക്കണമെന്ന അഭിപ്രായക്കാരിയാണ് ഞാൻ. എന്റെ അടുത്ത് വന്നിട്ട് മോളെ ഈ ചെയ്തത് ശരിയായില്ല എന്ന് പറഞ്ഞാൽ ഉറപ്പായും ഞാൻ കേൾക്കും, അതിനെക്കുറിച്ച് ചിന്തിക്കും. ശരിയാണെങ്കിൽ ഞാൻ ഉറപ്പായും അതെടുക്കും. കേട്ടുവിടുക എന്നതല്ല ഞാൻ ഉദ്ദേശിക്കുന്നത്. ഞാൻ അതിനെപ്പറ്റി മോശമായി ഒന്നുംകേട്ടില്ല എന്നും, മീനാക്ഷി പറഞ്ഞു.
മീനാക്ഷിയും കൗശിക്കും ഇരുവരുടെയും ജന്മദിനത്തിൽ ആശംസാ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ വന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട തലവേദനയ്ക്ക് ജന്മദിനാശംസകൾ. എന്റെ ജീവിതത്തിൽ ഞാൻ എപ്പോഴും ആഗ്രഹിക്കുന്ന പ്രശ്നം നീയാണ്. ഇന്നും എന്നും നിന്റെ അരികിൽ ഉള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു, എന്നായിരുന്നു മീനാക്ഷി കുറിച്ചത്.
മീനാക്ഷിയുടെ പിറന്നാളിനും കൗശിക്ക് താരത്തിന് ആസംസകൾ നേർന്നിരുന്നു. പാപ്പുമാ ഞാൻ എത്രയൊക്കെ വഴക്കടിച്ചാലും അവസാനം വരെ കൂടെ നിൽക്കുന്ന ഒരെയൊരാൾ നീയാണ്. എത്ര തവണ നിന്നോട് അടികൂടി എന്ന് എനിക്ക് തന്നെ നിശ്ചയമില്ല, ഒരിക്കലും ഉലയാത്ത സ്നേഹമാണ് എനിക്ക് നിന്നോട് എന്നാണ് കൗശിക എഴുതിയത്. ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിൽ ചർച്ച വന്നത്.












Click it and Unblock the Notifications