Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോപ് സിംഗറിൽ വെച്ച് 3 പവന്റെ സ്വർണ വള ഗിഫ്റ്റ് തന്നു..വിവാഹം കഴിക്കണമെന്ന് ആ ചേട്ടൻ പറയും';മീനാക്ഷി

ബാലതാരമായി എത്തി മലയാളി മനസിൽ ഇടംനേടിയ താരമാണ് മീനാക്ഷി അനൂപ്. പിന്നീട് ടിവി പ്രോഗ്രാമുകളിൽ അവതാരകയായും മീനാക്ഷി തിളങ്ങി. ഫ്ലവേഴ്സ് ചാനലിലെ ടോപ് സിംഗറിന്റെ ആദ്യ സീസൺ മുതൽ മീനാക്ഷിയാണ് അവതാരക. ഇപ്പോഴിത ടോപ് സിംഗറിലെ ഫ്ലോറിനെ കുറിച്ചും എംജി ശ്രീകുമാർ അടക്കമുള്ളവരുമായുള്ള അടുപ്പത്തെ കുറിച്ചൊക്കെ മനസ് തുറക്കുകയാണ് മീനാക്ഷി. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ടോപ് സിങ്ങറിന്റെ ഫ്ലോർ വലിയൊരു വൈബാണ്. വീട്ടിലെ പോലെ തന്നെയാണ്. എന്നെ സംബന്ധിച്ച് ഫസ്റ്റ് ഹോം ആണ്. ഡെയ്ലി ഷോ ആണല്ലോ, ശരിക്കും വീട് പോലെ തന്നെയാണ്. അവിടെ എംജി അങ്കിൾ അടക്കമുള്ളവരുമായി വലിയ അടുപ്പമാണ്. എന്നെ പോലെ പ്രശ്നക്കാരി അവിടെ വേറെ ഇല്ല. ഞാൻ എംജി അങ്കിളിൽ നിന്ന് കൈനീട്ടമൊക്കെ ചോദിച്ച് വാങ്ങും, ഡ്രസ് എടുത്ത് തരാൻ പറയും, ഗിഫ്റ്റ് ഒക്കെ ചോദിച്ച് വാങ്ങും.

meenakshianoop

ഗിഫ്റ്റൊക്കെ കിട്ടുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. പേപ്പർ പൊതിഞ്ഞ് തന്നാലും ഞാൻ ഹാപ്പിയാണ്. ടോപ് സിങ്ങർ കാണാൻ വരുന്നവരൊക്കെ ഒരുപാട് ഗിഫ്റ്റ് തന്നിട്ടുണ്ട്. രണ്ട് മൂന്ന് പവന്റെ വളയൊക്കെ തന്നിട്ടുണ്ട്. അതെനിക്ക് കുറച്ച് വലുതാണ്, ഇപ്പോൾ അമ്മ ഇട്ട് നടക്കുന്നുണ്ട്.

ഡെയിൻ ചേട്ടനുമായി നല്ല അടുപ്പമാണ്. ഈ സീസണിൽ വന്ന ആളാണ് ചേട്ടൻ. പക്ഷെ അങ്ങനെയൊരു പ്രശ്നമൊന്നും തോന്നിയില്ല. ഞാൻ ഡെയ്ൻ ചേട്ടനോട് പറയാറുണ്ട്, എനിക്ക് ചേട്ടൻമാരില്ല, അതോണ്ട് ഡെയിൻ ചേട്ടൻ സഹോദരിയെ പോലെയാണ്. പക്ഷെ ചേട്ടൻ പറഞ്ഞത് എനിക്ക് സഹോദരിമാരില്ലെന്ന സങ്കടം ഉണ്ടായിരുന്നു, പക്ഷെ നിന്നെ കാണുമ്പോൾ ആ റിഗ്രറ്റേ ഇല്ലെന്ന്. ഞാൻ പുറകെ നടന്ന് ശല്യം ചെയ്യുന്നത് ഒഴിച്ചാൽ ടോപ് സിങ്ങറിൽ വേറെ ബുദ്ധിമുട്ടുകൾ ഇല്ല. സിനിമ, പ്രോഗ്രാം, യുട്യൂബ് എല്ലാം എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇഷ്ടമുള്ളത് കൊണ്ടായിരിക്കാം ഒരുപോലെ കൊണ്ട് പോകാൻ സാധിക്കുന്നത്.

ഞാൻ ആളുകളെ പെട്ടെന്ന് വിശ്വസിക്കുന്നൊരാളാണ് അതുകൊണ്ട് തന്നെ എല്ലാവരും പെട്ടെന്ന് പറ്റിക്കും. ആളുകളോട് സ്നേഹം വന്നാൽ ഭയങ്കര പ്രശ്നമാണ്. ഇഷ്ടം കൂടിയാൽ ഒത്തിരി മിണ്ടും സംസാരിക്കും. എല്ലാവരും പാവമാണെന്ന് പറഞ്ഞ് പോകുന്ന സ്വഭാവം നല്ലതല്ലെന്ന് മാതാപിതാക്കൾ പറയാറുണ്ട്. എല്ലാവരും നമ്മൾ ചിന്തിക്കുന്നത് പോലെ ചിന്തിക്കണമെന്നില്ല. എനിക്ക് ഭയങ്കര ചേച്ചി, ചേട്ടൻ ഫീലിങ് ആയിരിക്കും. പക്ഷെ തിരിച്ച് അങ്ങനെയല്ല. യുട്യൂബ് ചാനൽ തുടങ്ങിയത് ചിലരെ വിശ്വസിച്ചാണ്. പക്ഷെ അത് നല്ല നിലയിൽ ആയിരുന്നില്ല പോയത്. ഇപ്പോൾ പക്ഷെ ചാനൽ നന്നായി പോകുന്നുണ്ട്. കണ്ടന്റുകൾ പ്ലാൻ ചെയ്യുന്നതൊന്നും അല്ല ഇടുന്നത്', താരം പറഞ്ഞു.

ടോപ് സിങ്ങറിലെ ഒരു ദിവസത്തെ പേയ്മെന്റ് എത്രയാണെന്ന് ചോദ്യമുയർന്നപ്പോൾ അയ്യോ അത് വീട്ടിൽ ചോദിച്ച് കൃത്യമായി പറയാം എന്ന് മീനാക്ഷി മറുപടി നൽകി. സിംഗിൾ ഓർ കമ്മിറ്റഡ് എന്ന ചോദ്യത്തിന് അത് പറഞ്ഞ് കഴിഞ്ഞാൽ അതിലൊരു ത്രില്ലില്ല. ഇൻസ്റ്റഗ്രാം പ്രൊപ്പസൽ വന്നിട്ടുണ്ട്. ഒരു ചേട്ടനുണ്ട്. എന്നും എന്നോട് ഫുഡ് കഴിച്ചോ ഗുഡ് മോണിങ് എന്നൊക്കെ പറയും. റിക്വസ്റ്റിലാണ് കിടക്കുന്നത്. ഇഷ്ടമാണ്, വിവാഹം കഴിക്കണമെന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഞാനും അച്ഛനും അമ്മയുമൊക്കെ രാത്രി ആ മെസേജൊക്കെ ഇരുന്ന് വായിക്കാറുണ്ട്. മെസേജിന് മറുപടി കൊടുക്കാത്തത് ആളുകൾ നമ്മുടെ അടുത്ത് എങ്ങനെയാണ് നിൽക്കുന്നതെന്ന് പറയാൻ സാധിക്കില്ലല്ലോ', മീനാക്ഷി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+