കൗശിക്കുമായി ആറ് വർഷത്തെ പരിചയം; അങ്ങനെയൊക്കെ വരുന്നത് ആത്മാർത്ഥ പ്രണയം ആകില്ലല്ലോ'; മീനാക്ഷി അനൂപ്
അടുത്തിടെ ടോപ് സിംഗർ താരമായ കൗശികിനൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലായിരുന്നു ചിത്രങ്ങൾ പ്രചരിച്ചത്. എന്നാൽ ഇപ്പോഴിതാ ആ ചിത്രങ്ങൾക്ക് പിന്നിലുള്ള സത്യാവസ്ഥ വെളുപ്പെടുത്തുകയാണ് മീനാക്ഷി. അതിനൊപ്പം തനിക്ക് വരുന്ന പ്രൊപ്പോസലുകളെ കുറിച്ചും താരം മറുപടി നൽകി. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് മീനാക്ഷിയുടെ മറുപടി. നടിയുടെ വാക്കുകളിലേക്ക്
'സോഷ്യൽ മീഡിയ വഴി ലൗ പ്രൊപ്പോസലുകൾ വരാറുണ്ട്. ആർക്ക് വേണമെങ്കിലും ഇതൊക്കെ അയക്കാലോ. എളുപ്പ പരിപാടി ആണല്ലോ. ഇൻസ്റ്റഗ്രാം വഴി വരുന്നത് ആത്മാർത്ഥ പ്രണയം ആകണമെന്നില്ലല്ലോ. ചിലപ്പോൾ സുഹൃത്തുക്കളുമായി ഒന്നിച്ച് ഇരിക്കുമ്പോൾ അയക്കുന്നതായിരിക്കാം. ഇൻസ്റ്റഗ്രാമിലൂടെ നിരവധി കാണാറുണ്ട്. പക്ഷെ നേരിട്ട് വന്ന് ആരും ഭയങ്കര ഇഷ്ടമാണ് എന്നൊന്നും പറഞ്ഞിട്ടില്ല. വിൽ യു മാരി മി എന്ന മെസേജുകൾക്ക് ഞാൻ മറുപടി കൊടുക്കാറും ഇല്ല.

കൗഷികുമായി ഫോട്ടോ ചെയ്തതിന് കാരണം ഞങ്ങൾ ആ സമയത്തൊരു ആൽബം ചെയ്തിരുന്നു. അതിന്റെ പ്രമോഷന്റെ ഭാഗമായി ചെയ്ത ഫോട്ടോസാണ് അതൊക്കെ. ഞാനും അവനും തമ്മിൽ 6 വർഷത്തെ പരിചയമാണ്. ടോപ് സിംഗറിന്റെ ആദ്യ സീസൺ മുതലുള്ളവരുമായി അടുത്ത ബന്ധം എനിക്കുണ്ട്.
മാതാപിതാക്കളുടെ സന്തോഷമാണ് ജീവിതത്തിലെ ഏറ്റവും വലിയ സക്സസ് ആയി ഞാൻ കണ്ടിട്ടുള്ളത്. ഞാൻ എന്നും പരിപാടിക്ക് പോകാറുള്ളൊരാളാണ്. എന്നിരുന്നാലും ഏതെങ്കിലും ഒരു ഉദ്ഘാടന പരിപാടിയിൽ വെച്ച് എന്റെ അമ്മയെ അടുത്തേക്ക് വിളിച്ചാൽ അമ്മ അപ്പോൾ കരയും. എന്റെ ആനിവേഴ്സറിക്ക് പോലും ഞാൻ സ്റ്റേജിൽ കയറിയാൽ അമ്മ കരയും. അതെന്തിനാണെന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും അറിയില്ല.
അച്ഛനെ സംബന്ധിച്ച് ഞാൻ ഭയങ്കര സംഭവമാണ്. ഞാൻ ആണ് അച്ഛന്റെ മെയിൻ ആള്. എന്റെ യുട്യൂബ് ചാനൽ കാണുമ്പോൾ കുട്ടികൾ ചോദിക്കാറുണ്ട് ചേച്ചിയുടെ അച്ഛനും അമ്മയും ഇങ്ങനെയാണോ അതോ നിങ്ങൾ അഭിനയിക്കുന്നതാണോയെന്ന്. പക്ഷെ എന്റെ മാതാപിതാക്കൾ അങ്ങനെ തന്നെയാണ്. അച്ഛനും അമ്മയും എല്ലാകാര്യത്തിനും കൂടെ നിൽക്കുക, അവരോട് നമ്മുക്ക് എന്തും സംസാരിക്കാൻ സാധിക്കുക, ഇതൊക്കെ ഭയങ്കര ഭാഗ്യമുള്ള കാര്യമാണെന്ന് ഞാൻ മനസിലാക്കിയത് എന്റെ പത്ത് പതിനെട്ട് വയസിലാണ്. മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ. എല്ലാ അച്ഛനും അമ്മയുമൊക്കെ ഇങ്ങനെ തന്നെയാണെന്നാണ് ഞാനൊക്കെ വിചാരിക്കുന്നത്.
ഞാൻ കോളേജിലൊക്കെ പോയി എന്തേലും പ്രശ്നം ഉണ്ടാക്കിയാൽ അതൊക്കെ അച്ഛനും അമ്മയും പരിഹരിക്കും. എന്റെ പുറകിൽ എന്റെ മാതാപിതാക്കൾ ഉണ്ടെന്ന ധൈര്യം എനിക്കുണ്ട്. ഞാൻ ഇപ്പോൾ ഡിഗ്രി പഠിക്കുകയാണ്. ലിറ്ററേച്ചറാണ് പഠിക്കുന്നത്. 10-ാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ അഭിനയം സീരിയസായി എടുത്തല്ലോ, ആ സമയത്തൊക്കെ തന്നെ ഒരു ടീച്ചർ വീട്ടിൽ വന്ന് പഠിപ്പിക്കുമായിരുന്നു. കോളേജ് ലൈഫ് മിസ് ചെയ്യരുതെന്ന് നിർബന്ധം ഉള്ളത് കൊണ്ട് കോളേജിൽ പോകും', താരം പറഞ്ഞു.












Click it and Unblock the Notifications