Get Updates
Get notified of breaking news, exclusive insights, and must-see stories!

'വൈദ്യുതി ക്ഷാമമുള്ളപ്പോള്‍ തന്നെ ഇവി വാങ്ങണമായിരുന്നോ?' വായടപ്പിക്കുന്ന മറുപടിയുമായി മീനാക്ഷി, കൈയടി

ബാലതാരമായെത്തി മലയാളികളുടെ പ്രിയം കവര്‍ന്ന നടിയാണ് മീനാക്ഷി. അഭിനയത്തിന് പുറമെ ചാനല്‍ അവതാരക എന്ന നിലയിലും താരം തിളങ്ങുന്നുണ്ട്. 18 കാരിയായ മീനാക്ഷി മധുര നൊമ്പരം എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. വണ്‍ ബൈ ടു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് 1000 ഒരു നോട്ട് പറഞ്ഞ കഥ, ജമ്‌നാപ്യാരി, ആന മയില്‍ ഒട്ടകം എന്ന ചിത്രത്തിലും അഭിനയിച്ചു.

എങ്കിലും നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണിയിലെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങിയ ഒപ്പത്തിലും ശ്രദ്ധേയ വേഷം ചെയ്തു. ഇതിനോടകം 25 ഓളം സിനിമകളില്‍ വേഷമിട്ട മീനാക്ഷി തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കാറുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കന്നിവോട്ട് രേഖപ്പെടുത്തുന്നതിനെ കുറിച്ച് മീനാക്ഷി ആരാധകരുമായി പങ്ക് വെച്ചിരുന്നു.

Meenakshi Anoop

ഇപ്പോഴിതാ പുതിയ കാര്‍ വാങ്ങിയ വിശേഷവും ആരാധകര്‍ക്കൊപ്പം പങ്ക് വെക്കുകയാണ് മീനാക്ഷി. എംജിയുടെ ഇലക്ട്രിക് വെഹിക്കിള്‍ വാങ്ങിയതിന്റെ ചിത്രമായിരുന്നു മീനാക്ഷി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനൊപ്പം 'ഇനി കുതിക്കാന്‍ വെമ്പുന്ന പെട്രോളെ വിട, ഡീസലേ വിട' എന്ന ക്യാപ്ഷനും മീനാക്ഷി നല്‍കിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് താഴെ കമന്റുമായി രംഗത്തെത്തിയത്.

ഇപ്പോഴത്തെ കൊടും ചൂടും വൈദ്യുതിയുടെ അമിത ഉപയോഗവും അണക്കെട്ടിലെ ജലക്ഷാമവുമെല്ലാം സൂചിപ്പിച്ചായിരുന്നു പലരുടേയും കമന്റ്. എന്നാല്‍ ഇതിനെല്ലം കലക്കന്‍ മറുപടി നല്‍കി കൊണ്ടാണ് മീനാക്ഷി കൈയടി നേടുന്നത്. ' ആളുകള്‍ എല്ലാം എസി ഉപയോഗിച്ച് തുടങ്ങിയപ്പോഴേക്കും വൈദ്യുതി ക്ഷാമം വന്ന നാട്ടിലേക്ക് ആണോ ഇത്തരം വണ്ടികള്‍' എന്നായിരുന്നു ഒരാളുടെ കമന്റ്.

'ഓഫ് ഗ്രി ഡും (സോളാര്‍ വഴി വൈദ്യുതി സ്വന്തമായി ഉല്പാദിപ്പിച്ച് ആ വീട്ടില്‍ തന്നെ ഉപയോഗിക്കുന്ന) ഒപ്പം ഓണ്‍ഗ്രിഡും (സോളാര്‍ വഴി വൈദ്യുതി ഉല്പാദിപ്പിച്ച് ഉപയോഗ മിച്ചം കെഎസ്ഇബിക്ക് തിരികെ നല്കുന്ന സംവിധാനം. ഈ പദ്ധതിക്ക് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റികള്‍ വലിയ നിരക്കില്‍ സബ്‌സിഡിയും നല്കുന്നുണ്ട്) വഴി വൈദ്യുതി മിച്ചം പിടിക്കുന്ന ഒരു വീട്ടിലേക്ക് ഇത്തരം ഒരു വണ്ടി കൊണ്ടുവരുന്നതില്‍ കുഴപ്പമുണ്ടോ?' എന്നാണ് ഇയാളുടെ കമന്റിന് താഴെ മീനാക്ഷി ചോദിക്കുന്നത്.

'കറന്റ് ചാര്‍ജ് കൂടും, ഡാമില്‍ വെള്ളവും ഇല്ല' എന്ന കമന്റിട്ടയാള്‍ക്ക് 'നമ്മ സൂര്യനെ പിടിച്ചിട്ടുണ്ട്' എന്നാണ് മീനാക്ഷി മറുപടി നല്‍കിയിരിക്കുന്നത്. അതേസമയം നിരവധി പേര്‍ മീനാക്ഷിയുടെ തീരുമാനത്തെ അനുകൂലിച്ചും കമന്റ് ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+