Get Updates
Get notified of breaking news, exclusive insights, and must-see stories!

കൗശിക്കും മീനാക്ഷിയും പ്രണയത്തിലാണോ? ആശംസയ്ക്ക് പിന്നാലെ ആരാധകർക്ക് സംശയം, പ്രതികരിച്ച് കുടുംബം

ഏറെ ആരാധകരുള്ള താരമാണ് മീനാക്ഷി. നടി, അവതാരക എന്നീ നിലകളിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് മീനാക്ഷി. ഫ്ലവേഴ്സ് ടോപ്പ് സിം​ഗറിന്റെ അവതാരകയായിരുന്നു മീനാക്ഷി. മീനാക്ഷി പ്രണയത്തിലാണ് എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

​ഗായകൻ കൗശിക്കുമായി താരം പ്രണയത്തിലാണോ എന്ന സംശയമാണ് ആരാധകർക്ക്. ടോപ്പ് സിം​ഗറിലെ മത്സരാർത്ഥിയായിരുന്നു കൗശിക്. മീനാക്ഷിയും കൗശിക്കും അടുത്ത സുഹൃത്തുക്കളാണ്.

koushik

ഇൻസ്റ്റ​ഗ്രാമിൽ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസ് പങ്കുവെയ്ക്കാറുണ്ട്. എന്നാൽ കൗശിക്കിന്റെ പിറന്നാളിന് ആംശസ നേർന്നുകൊണ്ടുള്ള മീനാക്ഷിയുടെ കുറിപ്പിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണോ എന്ന സംശയം ആരാധകർക്കിടയിൽ കൂടിയത്. ഇതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മീനാക്ഷിയുടെ കുടുംബം.

സമൂഹമാധ്യമങ്ങളിലെ ചർച്ചകളുംഅനുമാനങ്ങളും കാണുമ്പോൾ ചിരിയാണ് വരുന്നതെന്ന് മീനാക്ഷിയുടെ അച്ഛൻ പറഞ്ഞു. കൗശികും മീനൂട്ടിയും നല്ല കൂട്ടുകാരാണെന്നും മീനാക്ഷിയുടെ അച്ഛൻ പറഞ്ഞു. മനോരമ ഓൺലെനിനോടാണ് പ്രതികരണം. " കൗശികിന്റെ കുടുംബവുമായി വളരെ അടുപ്പത്തിലാണ് ഞങ്ങൾ. കൗശിക് നല്ല കുട്ടിയാണ്. ഞങ്ങളുടെ വീട്ടിൽ അവർ കുടുംബമായി വരാറുണ്ട്. പ്രേക്ഷകരുടെ അനുമാനങ്ങൾ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. കൗശികും എട്ടനുമൊക്കെ വീട്ടിൽ വരുമ്പോൾ സ്നേഹമായി പെരുമാറുന്ന കുട്ടികളാണ്. മീനൂട്ടിയും കൗശികും നല്ല കൂട്ടുകാരണ്, " അനൂപ് പറഞ്ഞു.

കൗശികിന്റെ പിറന്നാളിന് മീനാക്ഷി കൗശികിനൊപ്പം ഉള്ള ഫോട്ടോയ്ക്കൊപ്പം ഒരു കുറിപ്പ് കൂടി പങ്കുവെച്ചിരുന്നു. " എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട 'തലവേദന'യ്ക്ക് ജന്മ​​ദിനാശംസകൾ. എന്റെ ജീവിതത്തിൽ ഞാനെപ്പോഴും ആ​ഗ്രഹിക്കുന്ന പ്രശ്നം നീയാണ്. ഇന്നും എന്നും നിന്റെ അരികിൽ ഉള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു, ഒരുപാട് ഇഷ്ടം, എന്നായിരുന്നു മീനാക്ഷി കുറിച്ചത്.

മീനാക്ഷിയുടെ പിറന്നാളിനും കൗശിക് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. പാപ്പുമാ ഞാൻ എത്രയൊക്കെ വഴക്കടിച്ചാലും അവസാനം വരെ കൂടെ നിൽക്കുന്ന ഒരേയൊരാൾ നീയാണ്. എത്ര തവണ നിന്നോട് അടികൂടി എന്ന് എനിക്ക് തന്നെ നിശ്ചയമില്ല. ഒരിക്കലും ഉലയാത്ത സ്നേഹമാണ് എനിക്ക് നിന്നോട്. മരണത്തിന് പോലും എന്റെയും നിന്റെയും ആത്മാക്കളെ പിരിക്കാനാവില്ല, എന്നായിരുന്നു കൗശിക് പറഞ്ഞത്.

ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന് തരത്തിൽ കമന്റുകൾ വന്നു. ഇരുവരെയും ഒരുമിച്ച് കാണാൻ ഇഷ്ടമാണെന്നാണ് ആരാധകർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+