Get Updates
Get notified of breaking news, exclusive insights, and must-see stories!

മീനാക്ഷി ഡോക്ടറായി: ദിലീപിനോട് വീണ്ടും ആ പഴയ ചോദ്യം ആവർത്തിച്ച് ആരാധകർ, ഉത്തരം നല്‍കിയതാണ്, എന്നാലും

മകള്‍ മീനാക്ഷി ചെന്നൈയില്‍ എം എബി ബി എസിന് പഠിക്കുന്ന കാര്യം നടന്‍ ദിലീപ് തന്നെ നേരത്ത വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മകള്‍ വിജയകരമായി പഠനം പൂർത്തിയാക്കി ബിരുദം കരസ്ഥമാക്കിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ദിലീപ്. മകളെ അഭിനന്ദിച്ചുകൊണ്ട് എന്റെ ഒരു സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നുവെന്ന അടിക്കുറിപ്പ് സഹിതം പുതിയ ചിത്രവും ദിലീപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

'ദൈവത്തിന് നന്ദി. ഒരു സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. എന്‍റെ മകള്‍ മീനാക്ഷി ഡോക്ടര്‍ ആയിരിക്കുന്നു. അവളോട് സ്നേഹവും ബഹുമാനവും'​ ബിരുദദാനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന മീനാക്ഷിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ദിലീപ് സോഷ്യല്‍ മീഡിയില്‍ കുറിച്ചു.

meenakshi-dileep

മീനാക്ഷിയുടെ പഠനവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ദിലീപ് നേരത്തെ തന്നെ ഉത്തരം നല്‍കിയിരുന്നു. മീനാക്ഷിയുടെ എം ബി ബി എസ് പഠനമൊക്കെ കഴിയാറായി. ഈ സാഹചര്യത്തില്‍ മകള്‍ വേണ്ടി ഒരു ഹോസ്പിറ്റല്‍ പണിയുമെന്ന് പ്രതീക്ഷിക്കാമോയെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. 'ഏയ് ഞാൻ അങ്ങനെ ഉള്ള ഒരു കാര്യവും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ഹോസ്പിറ്റാലിറ്റി ഉണ്ട് ' എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ദിലീപിന്റെ മറുപടി.

എന്നാല്‍ ദിലീപിന്റെ പുതിയ പോസ്റ്റിന് അടിയിലും ഈ ചോദ്യം വീണ്ടും ചോദിക്കുന്നവരുണ്ട്. ഒരു ആശുപത്രി തന്നെ പണിത് നല്‍കണം, മകള്‍ ലോകം അറിയപ്പെടുന്ന ഡോക്ടർ ആകട്ടെ എന്നൊക്കെയാണ് ചിലരുടെ കമന്റ്.

സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്സുള്ള താരമാണെങ്കിലും അത്ര സജീവമല്ല മീനാക്ഷി. വല്ലപ്പോഴും മാത്രമാണ് ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുള്ളത്. ഇതെല്ലാം തന്നെ വൈറലായി മാറിയിട്ടുമുണ്ട്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീനയ്‌ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോ ശ്രദ്ധനേടിയിരുന്നു. ദിലീപ് അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ പവി കെയര്‍ടേക്കറിന്‍റെ ഓഡിയോ ലോഞ്ചിലും മീനാക്ഷി പങ്കെടുത്തിരുന്നു.

അഭിമുഖങ്ങളില്‍ എപ്പോഴും തന്റെ മക്കളെക്കുറിച്ച് ദിലീപ് വാ തോരാതെ സംസാരിക്കാറുമുണ്ട്. 'മഹാലക്ഷ്മി വീട്ടില്‍ വ്ളോഗിങൊക്കെയാണ്. അവള്‍ ഭയങ്കര കുറുമ്പിയും കോമഡിയുമാണ്. എവിടെ ചെന്നാലും അവളുടെ ഒരു കംഫർട്ട് സോണ്‍ ഉണ്ടാക്കും. കാവ്യക്കും ഉള്ള ഒരു സ്വഭാവം അതാണ്. മീനാക്ഷി ചെറുപ്പത്തില്‍ വളരെ സൈലന്റ് ആയിരുന്നു. അവള്‍ നല്ല ലിസണറും ഭയങ്കരമായി പൊട്ടിചിരിക്കുകയും തമാശകള്‍ എന്‍ജോയി ചെയ്യുന്ന ആളുമാണ്. സത്യത്തില്‍ ഒരാള്‍ വയലന്റും മറ്റേയാള്‍ സൈലന്റുമാണ്' എന്നായിരുന്നു ദിലീപ് ചിരിച്ചുകൊണ്ട് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+