മീനാക്ഷി ദിലീപ് കാവ്യാ മാധവന് മോഡല്‍: പിന്തുണയുമായി മഞ്ജു വാര്യർ; കൈയടിച്ച് ആരാധകർ
അഭിനയ രംഗത്തേക്ക് തിരിച്ചെത്തണമെന്ന് മലയാളികള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന താരമാണ് കാവ്യാ മാധവന്‍. ദിലീപുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും പൂർണ്ണമായും വിട്ടു നില്‍ക്കുകയാണ് താരം. ദിലീപ് കുടുംബ വിശേഷങ്ങള്‍ പങ്കുവെക്കുമ്പോഴൊക്കെ കാവ്യ എന്നാണ് അഭിനയ ലോകത്തേക്ക് തിരിച്ചെത്തുകയെന്ന ചോദ്യം പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്. അഭിനയ രംഗത്തേക്ക് തിരിച്ച് എത്തിയില്ലെങ്കിലും ലക്ഷ്യ എന്ന സ്വന്തം ബ്രാന്‍ഡിന്റെ തിരക്കുകളുമായി ബിസിനസ് ലോകത്ത് സജീവമാണ് കാവ്യ.
മൂത്തമകളായ മീനാക്ഷി ദിലീപ് സിനിമയിലേക്ക് എത്തുമോയെന്ന ചോദ്യവും പലപ്പോഴും ദിലീപ് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ചെന്നൈയില്‍ എംബിബിഎസ് പഠനം പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ്. പ്രൊഫഷനുമായി മുന്നോട്ട് പോകാനാണ് മീനാക്ഷിയുടെ താല്‍പര്യമെന്ന് ദിലീപും പറയുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്താറുണ്ട്. അത്തരത്തില്‍ എത്തിയ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. അതിന് പുറമെ മറ്റ് ചില വിശേഷങ്ങള്‍ കൂടെ ഈ ചിത്രവുമായി ബന്ധപ്പെട്ടുണ്ട്.

പലപ്പോഴും കാവ്യ മാധവന്‍ തന്നെയാണ് ലക്ഷ്യയുടെ മോഡലായി എത്തിയിരുന്നത്. എന്നാല്‍ പിതാവ് വിടപറഞ്ഞിട്ട് ഏതാനും നാളുകള്‍ മാത്രം ആയതിനാല്‍ ഇത്തവണത്തെ ഓണം സെയില്‍സ് പ്രമോഷന് കാവ്യ എത്തിയില്ല. എന്നാല്‍ കാവ്യക്ക് പകരം മനോഹരമായ കേരള വേഷത്തില്‍ മീനാക്ഷി ദിലീപിനെ പ്രേക്ഷകർക്ക് കാണാന്‍ സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവം അല്ലാത്ത മീനാക്ഷിയെ പലപ്പോഴും പ്രേക്ഷകർക്ക് കാണാന്‍ സാധിക്കാറുള്ളത് ഇത്തരം ചിത്രങ്ങളിലൂടെയാണ്.
ഓണം സാരിയില്‍ മുല്ലപ്പൂവൊക്കെ ചൂടിയുള്ള മീനാക്ഷി ദിലീപിന്റെ ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തോടൊപ്പം മീനാക്ഷി തിരഞ്ഞെടുത്ത പാട്ടും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു. ദിലീപ് നായകനായ അവതാരം എന്ന ചിത്രത്തിലെ
'കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം
നെഞ്ചിലഞ്ചി പറന്നാൽ പഴങ്കുലത്തെന്നൽ
കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ
എൻ കാക്കക്കറുമ്പൻ കുറുമ്പിൻ പൂങ്കുഴലൂതിയില്ലേ' എന്ന ഗാനമാണ് മീനാക്ഷി ചിത്രത്തിനൊപ്പം പങ്കുവെച്ചത്.
'കാവ്യാ മാധവന്റെ ബ്രാന്‍ഡ്, ദിലീപ് ചിത്രത്തിലെ പാട്ട്, മോഡലായി മീനാക്ഷി ദിലീപ്. മൂന്നുപേരും കൂടെ പൊളിച്ചടുക്കി' എന്നാണ് ഒരു ആരാധകന്‍ കുറിച്ചിരിക്കുന്നത്. 'ഒന്നും പറയാനില്ല, അതി മനോഹരം', 'എത്ര സുന്ദരമായ ചിത്രമാണ്,' മീനാക്ഷി സിനിമയില്‍ വരണം എന്നൊക്കെ പലരും പറയും എന്നാല്‍ എന്താണോ ഇഷ്ടം അത് ചെയ്യൂ' എന്നും ചില പ്രേക്ഷകർ കുറിക്കുന്നുണ്ട്.
കാവ്യ മാധവന്റെ ബ്രാന്‍ഡിന് മോഡലായി മീനാക്ഷി എത്തിയ ചിത്രത്തിന് അമ്മ മഞ്ജു വാര്യറും സ്നേഹവുമായി എത്തിയിട്ടുണ്ട്. മഞ്ജു വാര്യർ ലൈക്ക് ചെയ്തത് ചില പ്രേക്ഷകരൊക്കെ എടുത്ത് പറയുന്നുമുണ്ട്. എന്തൊക്കെയായാലും അമ്മയല്ലേ, ആ കരുതലും സ്നേഹവും അവർക്ക് ഇടയില്‍ ഇപ്പോഴുമുണ്ട്. അവർ നേരിട്ട് ബന്ധപ്പെടുന്നുണ്ടോ ഇല്ലയോ എന്നൊക്കെ അവർക്ക് മാത്രം അറിയാവുന്ന കാര്യങ്ങളാണെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
1998 ലായിരുന്നു മഞ്ജു വാര്യറിനെ ദിലീപ് വിവാഹം ചെയ്യുന്നത്. എന്നാല്‍ ഈ ബന്ധം 2014 വരെ മാത്രം നിലനിന്നുള്ളു. ഇരുവരും നിയമപരമായി ബന്ധം വേർപിരിഞ്ഞപ്പോള്‍ അച്ഛനോടൊപ്പം നില്‍ക്കാം എന്ന നിലപാടായിരുന്നു മകള്‍ മീനാക്ഷി സ്വീകരിച്ചത്. മഞ്ജുവുമായി വേർപിരഞ്ഞ ദിലീപ് 2016 ല്‍ കാവ്യ മാധവനെ വിവാഹം ചെയ്തു. കാവ്യ മാധവന്റേയും രണ്ടാം വിവാഹമായിരുന്നു. ഇരുവർക്കും മഹാലക്ഷ്മിയെന്ന മകളും പിറന്നു.












Click it and Unblock the Notifications