'മീനാക്ഷി ദിലീപ് ബുദ്ധിമതിയായ മകൾ, മഞ്ജു വാര്യരുടെ ഏഴയലത്ത് വരില്ല'; അധിക്ഷേപം
കൊച്ചി: ഇതുവരെ സിനിമയിൽ മുഖം കാണിച്ചിട്ടില്ലെങ്കിലും ദിലീപിനോളം സെലിബ്രിറ്റിയാണ് മകൾ മീനാക്ഷി. എംബിബിഎസ് പഠനം പൂർത്തിയാക്കിയ മീനാക്ഷി നിലവിൽ ഒരു ആശുപത്രിയിൽ ജോലി ചെയ്ത് വരികയാണ്. മകൾക്ക് മാത്രമാണ് കുടുംബത്തിൽ ഇപ്പോൾ സ്ഥിര വരുമാനം ഉള്ളതെന്ന് അടുത്തിടെ തമാശരൂപേണ ദിലീപ് പറഞ്ഞിരുന്നു.
പൊതുവെ മാധ്യമങ്ങൾക്ക് മുന്നിൽ മീനാക്ഷിയെ കണ്ടുകിട്ടാറില്ല. പൊതുപരിപാടികളിൽ പങ്കെടുത്താൽ തന്നെ മാധ്യമങ്ങൾക്ക് മുഖം തരാൻ മീനാക്ഷി തയ്യാറാകാറില്ല. അതുകൊണ്ട് തന്നെ മീനാക്ഷി ഒരുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയാൽ അത് വളരെ പെട്ടെന്ന് വൈറാലാകുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം മീനാക്ഷി പങ്കെടുത്തൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലിയുടെ 50 ദിനാഘോഷ ചടങ്ങിനെത്തിയതായിരുന്നു മീനാക്ഷി.

വേദിയിലേക്ക് വരാൻ മടിച്ച മീനാക്ഷിയെ ദിലീപ് വിളിച്ച് കയറ്റുന്ന ദൃശ്യങ്ങളെല്ലാം സോഷ്യൽ മീഡിയയിലെ ദിലീപ് ഫാൻസ് പേജുകളിൽ ആരാധകർ ആഘോഷമാക്കുന്നുണ്ട്. പതിവ് പോലെ വീഡിയോക്ക് താഴെ നിരവധി കമന്റുകളും നിറയുന്നുണ്ട്. അച്ഛന്റെ പൊന്നുമകളാണ് മീനാക്ഷിയെന്നും അച്ഛന്റെ ഈ സ്നേഹം കൊണ്ടാണ് മകൾ അച്ഛനൊപ്പം തന്നെ നിൽക്കുന്നതെന്നുമാണ് ആരാധകരിൽ ചിലർ കുറിച്ചത്. ഈ സ്നേഹം എന്നും നിലനിൽക്കട്ടെയെന്നും കമന്റുകളിൽ പറയുന്നു.
അതേസമയം മീനാക്ഷിയ്ക്കെതിരെ കടുത്ത വ്യക്തി അധിക്ഷേപമാണ് ചിലർ നടത്തുന്നത്. മഞ്ജുവിന്റെ സൗന്ദര്യവുമായി താരതമ്യം ചെയ്താണ് കമന്റുകൾ. മഞ്ജുവിന്റെ അത്ര സൗന്ദര്യം മീനാക്ഷിക്കില്ലെന്നാണ് ചിലരുടെ കണ്ടെത്തൽ. എത്ര ഒരുങ്ങിയാലും അമ്മയുടെ ഏഴയലത്തു വരില്ല ഇപ്പോൾ ഈ പ്രായത്തിലും അമ്മയുടെ സൗന്ദര്യത്തിന് മുൻപിലും, സാധാരണ ഫീച്ചർ മാത്രമാണ് ഉള്ളത്, എന്നിട്ടും ദിലീപിന്റെ മകളായത് കൊണ്ട് മാത്രമാണ് ഇത്രയും മാധ്യമ ശ്രദ്ധ, ആ അമ്മാമ തള്ളയുടെ മോഡൽ തന്നെ. പിന്നേ മേകോവർ ചെയ്തു മാറ്റിയെടുക്കാൻ പാട് കൊറെ പെടുന്നുണ്ട് എന്നിങ്ങനെയൊക്കെയാണ് അധിക്ഷേപ കമന്റുകൾ.
മീനാക്ഷിയുടെ സൗന്ദര്യത്തേക്കാൾ സംസാരിക്കേണ്ടത് അവരുടെ ബുദ്ധിയേക്കുറിച്ചാണെന്നാണ് മറ്റ് ചിലരുടെ കമന്റുകൾ. അവൾ ബുദ്ധിമതിയായ മകൾ എന്നു പറയുന്നതാണെന്ന് തോന്നുന്നു. കാൽകാശ് കയ്യിൽ ഇല്ലാഞ്ഞ അമ്മയെ വേണ്ടെന്ന് വച്ചു എന്നാണ് ഒരാൾ കമന്റ് ചെയ്തത്. അതേസമയം വീഡിയോക്ക് താഴെ നടി ആക്രമിക്കപ്പെട്ട കേസ് ചൂണ്ടിക്കാട്ടി ദിലീപിനേയും വിമർശിക്കുന്നുണ്ട് ചിലർ, മകൾക്ക് നല്ല അച്ഛനായിരിക്കാം, സഹ നടിമാർക്ക് ഇദ്ദേഹം ഒരു ക്രിമിനലാണ് എന്നാണ് ചിലരുടെ കമന്റ്.
എന്നാൽ എന്തിനാണ് മീനാക്ഷിയെ ഇത്രത്തിൽ വിമർശിക്കുന്നതെന്നാണ് ചിലരുടെ ചോദ്യം. 'ആരോടും ഇത് വരെ ഒന്നും പറയാത്ത ഒരാളാണ് മീനാക്ഷി. പ്രായത്തിൽ കവിഞ്ഞ പക്വത ഉള്ള വ്യക്തി. എന്നിട്ടും അവരെ കുറിച്ച് കമന്റ് ബോക്സ് നോക്ക്. ഇവരൊക്കെ സൈക്കോ ഫാമിലി ആയിരിക്കും. ഇവരൊക്കെ സമൂഹത്തിനു തന്നെ ബാക്റ്റീരിയ ആണ്, ഹാർപിക് ഒഴിച്ച് ക്ലീൻ ചെയ്യണം', ഒരാൾ കമന്റ് ചെയ്തു.
ദിലീപിനെ വിമർശിക്കുന്നവർക്കും ചിലർ മറുപടി നൽകുന്നുണ്ട്. ' ദിലീപ് മാത്രം ആണോ ലോകത്തിൽ ആദ്യമായി ഡിവോഴ്സ് ആയി വേറെ കെട്ടിയത്. ഇഷ്ടമില്ലാത്ത റിലേഷൻ അത് ഏതായാലും പുറത്തു വരുന്നത് തെറ്റാണോ. പിന്നെ ആണ് കുട്ടി അവൾ വലിയ കുട്ടിയായിരിക്കുബോൾ തന്ന ഇതൊക്കെ നടന്നെ നമ്മുടെ വീട്ടിലെ കാര്യങ്ങൾ നമുക്കല്ലേ നന്നായിട്ട് അറിയുന്നേ.. അത് കൊച്ചിൻ അറിയാം.. പിന്നെ case തെറ്റ് ചെയ്തിട്ടുണ്ടേൽ ശിക്ഷ കിട്ടും.. ഓരോരുത്തരുടെ കമന്റ് കണ്ടാൽ ultra perfect പോലെ ആണ്', കമന്റിൽ പറയുന്നു.












Click it and Unblock the Notifications