മഞ്ജു വാര്യറുമായുള്ള പ്രശ്നം വേഗം പരിഹരിക്കണം: അത് മാത്രമാണ് പോംവഴി, മീനാക്ഷി ദിലീപിന് ഉപദേശം
57-ാം പിറന്നാള്‍ ആഘോഷിക്കുന്ന ദിലീപിന് ആശംസകള്‍ നേർന്നുകൊണ്ട് നിരവധി സഹപ്രവർത്തകരും ആരാധകരുമാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. പിറന്നാളിനോട് അനുബന്ധിച്ച് തന്റെ 150-ാമത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ താരം പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. അതേസമയം ദിലീപിന് ജന്മദിനാശംസകള്‍ നേർന്നുകൊണ്ട് ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും പങ്കുവെച്ച പോസ്റ്റുകളും ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.
ദിലീപിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് കാവ്യ മാധവനും മീനാക്ഷി ദിലീപും തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. ദിലീപിനോടൊപ്പം എടുത്ത ഒരു സെല്‍ഫിയോടൊപ്പം 'ജന്മദിനാശംസകൾ' എന്ന ഒരു വരി മാത്രമാണ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ കാവ്യമാധവന്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിന്റെ കമന്റ് ബോക്സ് കാവ്യ മാധവന്‍ ഓഫാക്കി വെച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിനൊപ്പമുള്ള ഒന്നിലേറെ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ടാണ് മീനാക്ഷി തന്റെ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. അടിക്കുറിപ്പൊന്നും ഇല്ലെങ്കിലും മീനാക്ഷി പങ്കുവെച്ച കുറിപ്പ് നിമിഷ നേരം കൊണ്ട് വൈറലായി മാറുകയും ചെയ്തു. പോസ്റ്റിന് താഴെ നിരവധി ആളുകളാണ് ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേർന്നുകൊണ്ട് രംഗത്ത് വരുന്നത്.
അച്ഛനേയും മകളേയും കാണാന്‍ അതീവ സുന്ദരമായിട്ടുണ്ടെന്നാണ് ഒരാള്‍ കമന്റ് ചെയ്തതെങ്കില്‍ 'ഹാൻഡ്സം ഡാഡ് ആൻഡ് സ്വീറ്റ് ഡോട്ടർ' എന്നായിരുന്നു മറ്റൊരു ആരാധകന്‍ അഭിപ്രായപ്പെട്ടത്. മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്താന്‍ ദിലീപിന് സാധിക്കട്ടേയെന്ന് ആശംസിക്കുന്നവരും നിരവധിയാണ്.
'കുട്ടികാലം മനോഹരമാക്കിയ സിനിമകളിലെ ഇഷ്ടനായകന്. ,ജീവിത പ്രതിസന്ധികളെ ചെറുപുഞ്ചിരിയോടെ നേരിടാൻ പഠിപ്പിച്ച വഴികാട്ടിക്ക്,
മലയാളികളുടെ സ്വന്തം ജനപ്രിയ നായകന്, പിറന്നാൾ ആശംസകൾ' എന്നാണ് ഒരു കമന്റെങ്കില്‍ 'ഓമനത്തമുള്ള മീനൂട്യേ അനന്തരാവകാശിയായി ലഭിച്ചത് നടൻ ദിലീപിനു അങ്ങേയറ്റം ദൈവകൃപ ഉള്ളതിനാൽ മാത്രമാണ്. ദിലീപിനേ പോലെ നന്മയുള്ള പിതാക്കൾക്ക് മാത്രമേ ഇതുപോലെയുള്ള കുട്ടികൾ ജനിക്കൂ' എന്ന് മറ്റൊരു ആരാധകനും കുറിച്ചു.
മീനാക്ഷിയുടെ പോസ്റ്റിന് കീഴെയായി വന്ന മറ്റൊരു കമന്റില്‍ മഞ്ജു വാര്യറേയും കൂടി സൂചിപ്പിക്കുന്നുണ്ട്. ഇതുപോലെ അമ്മയായ മഞ്ജു വാര്യറെ കൂടി സ്നേഹിക്കൂ എന്നാണ് ആ കമന്റ്. 'ഇതു പോലെ അമ്മയേയും സ്നേഹിക്കൂ (മഞ്ജു ചേച്ചി). അച്ഛനും അമ്മയും തുല്യരാണ്. എന്താണോ പ്രശ്നം അത് എത്രയും പെട്ടെന്ന് പരിഹരിക്കുക. അത് മാത്രമാണ് പരിഹാരം' എന്നാണ് കമന്റിന്റെ പൂർണ്ണ രൂപം.
അതേസമയം, ദിലീപിന്റെ അടുത്ത കാലത്തായി ഇറങ്ങിയ പല ചിത്രങ്ങള്‍ക്കും പ്രതീക്ഷിച്ച വിജയം നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല. ബാന്ദ്ര പോലെ വന്‍ ബജറ്റിലെത്തിയ ചിത്രം മുടക്ക് പണം പോലും നേടാതെയാണ് തിയേറ്റർ വിട്ടത്. ഇത്തരം തിരിച്ചടികളില്‍ നിന്നും തിരിച്ച് വരാന്‍ ദിലീപിന് പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ്. എ ആർ എം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാജിക് ഫ്രെയിംസ് നിർമ്മിക്കുന്ന ചിത്രം എന്നതിനാല്‍ ആരാധകരും ഏറെ പ്രതീക്ഷയിലാണ്. ദിലീപിനോടൊപ്പം തന്നെ ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾ രചിച്ച ഷാരിസ് മുഹമ്മദാണ് ഈ ചിത്രത്തിന്റേയും രചന നിർവ്വഹിച്ചിരിക്കുന്നത്.












Click it and Unblock the Notifications