'പഴയത് പോലെയല്ല ഇപ്പോൾ മീനാക്ഷി, മാറ്റമുണ്ട്'; മാളവികയുടെ വിവാഹവിരുന്നിന് പിന്നാലെ ആരാധകരുടെ ചർച്ച
കഴിഞ്ഞ ദിവസമാണ് നടൻ ജയറാമിന്റെ മകൾ മാളവിക ജയറാമിന്റെ വിവാഹം കഴിഞ്ഞത്. ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്ന വിവാഹത്തിൽ വളരെ കുറച്ച് പേർ മാത്രമാണ് പങ്കെടുത്തത്. വിവാഹ ശേഷം നടന്ന സൽക്കാരത്തിൽ വൻ താരനിര തന്നെ ഉണ്ടായിരുന്നു. മോഹൻലാലും ദിലീപുമൊക്കെ എത്തിയിരുന്നു. ദിലീപ് ,ഭാര്യ കാവ്യയക്കും രണ്ട് മക്കൾക്കുമാെപ്പമാണ് എത്തിയത്.
ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. വിവാഹത്തിന് പോകാൻ സാരിയിൽ ഒരുങ്ങിനിൽക്കുന്ന ചിത്രമാണ് മീനാക്ഷി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്.

നിരവധിപേരാണ് ഈ ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. എന്നാൽ മീനാക്ഷിക്ക് വലിയ മാറ്റം വന്നിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. മുൻപ് പരിപാടികളിലൊന്നും മീനാക്ഷി അങ്ങനെ പങ്കെടുക്കാറില്ലായിരുന്നു. ഇപ്പോൾ ദിലീപിനൊപ്പം തന്നെ മീനാക്ഷി പരിപാടികളിൽ എത്തുന്നുണ്ട് എന്നാണ് ഇവർ പറയുന്നത്. മീനാക്ഷിയുടെ സൗന്ദര്യം കൂടിയിട്ടുണ്ടെന്നും മുൻപത്തെക്കാൾ ഡ്രസ്സിംഗിലും ഗ്ലാമിറിലുമൊക്കെ മീനാക്ഷി ശ്രദ്ധിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.
ഇതോടൊപ്പം മീനാക്ഷിയുടെ മുഖച്ഛായയെക്കുറിച്ചും കന്റുകൾ വരുന്നുണ്ട്. അമ്മയെ പോലെ സുന്ദരി ആണെങ്കിലും അമ്മയുടെ മുഖച്ഛായ ഇല്ല എന്നാണ് ചിലർ പറയുന്നത്. എന്നാൽ അമ്മയുടെ അത്ര സൗന്ദര്യം വരില്ല എന്നാണ് ചിലർ പറയുന്നത്. അതുപോലെ ഒരുപാട് പറയുന്ന ഒന്നാണ് നടി മമിത ബൈജുവിനെ പോലെയാണ് മീനാക്ഷിയെ കാണാനായിട്ടെന്നാണ്.
എനിക്ക് മാത്രമാണോ മമിത ബൈജുവിനെ പോലെ തോന്നുന്നത് എന്നാണ് ഒരു കമന്റ്. മമിത തന്നെ പറഞ്ഞിട്ടുണ്ട് മീനാക്ഷിയെ പോലെയുണ്ട് എന്നാ് ആളുകൾ പറയാറുണ്ട് എന്നാണ് ഒരു കമന്റ്. അത് പോലെ തന്നെ വിവാഹാഭ്യർത്ഥനകളും ഫോട്ടോയ്ക്ക് താഴെ ഉണ്ട്. ഈ കൊച്ചിനെ ഞാൻ തന്നെ കെട്ടും.
ദിലീപേട്ടനോട് ഇന്നലെ ഞാൻ സൂചിപ്പിച്ചു, ഭാവിയിലെ ഭാര്യ, അടുത്ത സുഹൃത്തിന്റെ വിവാഹം കഴിഞ്ഞില്ലേ, എന്നാണ് മീനാക്ഷിയുടെ വിവാഹം എന്നാണ് ചിലരുടെ ചോദ്യം. ഇത്തരത്തിൽ പോകുന്നു കമന്റ്. ചെന്നൈയിൽ എം ബി ബി എസ് ഹൗസ് സർജൻസി ചെയ്യുകയാണ് മീനാക്ഷി. മാളിവികയും മീനുവും അടുത്ത സുഹൃത്തുക്കളാണ്. തങ്ങളുടെ സൗഹൃദത്തെ പറ്റി മാളിവിക തന്നെ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications