അങ്ങനെ ചെയ്യാമായിരുന്നു എന്നിട്ടും ചെയ്തില്ല; ദിലീപിന്റെ മീനൂട്ടിക്ക് കയ്യടിച്ച് ആരാധകർ
ദിലീപിന് മകൾ മീനാക്ഷിയോടുള്ള സ്നേഹം പ്രത്യേകിച്ച് പറയേണ്ടതില്ല. പല അവസരങ്ങളിലും മകളോട് ഉള്ള അടുപ്പവും സ്നേഹവും ഒക്കെ ദിലീപ് വ്യക്തമാക്കിയിട്ടുള്ളതാണ്. മീനാക്ഷിക്ക് തിരിച്ചും അങ്ങനെയാണ് അച്ഛനെന്ന് പറഞ്ഞാൽ അത്രയ്ക്ക് കാര്യമാണ് മീനാക്ഷിക്ക്. മീനൂട്ടി എന്നാണ് ദിലീപ് മകളെ വിളിക്കാറുള്ളത്. പരിപാടികളിലൊക്കെ പങ്കെടുക്കാൻ എത്തുമ്പോൾ ദിലീപ് കുടുംബത്തേയും കൂടെ കൊണ്ടുവരാറുണ്ട്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയുമൊക്കെ ഒരുമിച്ചാണ് പരിപാടികൾക്ക് വരാറുള്ളത്.
കഴിഞ്ഞ ദിവസം ആണ് ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പവി കെയർടേക്കർ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. എന്നാൽ എല്ലാവരുടേയും ശ്രദ്ധ പോയത് മീനാക്ഷിയിലേക്കാണ്. താര പുത്രിയായിട്ടും എന്തൊരു സിംപിളാണ് മീനാക്ഷി എന്നാണ് ആരാധകർ പറയുന്നത്.

ചിത്രത്തിലെ നായകൻ ആയ ദിലീപ് മുൻ വരിയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. പക്ഷേ മീനാക്ഷിയെ ദീലിപിന്റെ അടുത്ത് കണ്ടിരുന്നില്ല. നായകന്റെ മകളായ മീനാക്ഷി എന്തായാലും മുൻനിരയിൽ തന്നെ കാണുമല്ലോ, എന്നാൽ മുൻനിരയിൽ ആയിരുന്നില്ല മീനാക്ഷി. മറ്റ് കാണികൾക്കൊപ്പം ഹാളിന്റെ ഇടയിൽ ഒരിടത്താണ് മീനാക്ഷി ഇരുന്നത്.
ഇതോടെയാണ് മീനാക്ഷിയുടെ ലാളിത്യത്തെക്കുറിച്ച് ചർച്ച തുടങ്ങിയത്. മലയാളത്തിലെ പ്രമുഖ നടന്റെ മകളായിട്ടും എങ്ങനെയാണ് ഇത്ര സിമ്പിളായി പെരുമാറുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. മെഡിക്കൽ പഠനം കഴിഞ്ഞ് മീനൂട്ടി ഹൗസ് സർജൻസിയിലേക്ക് കടന്ന വിവരം നേരത്തെ ദിലീപ് പറഞ്ഞിരുന്നു. മീനാക്ഷിയുടെ ഇഷ്ട വിഷയം ഡെർമറ്റോറളജി ആണെന്ന് ദിലീപ് പറഞ്ഞിരുന്നു. മീനാക്ഷി അഭിനയത്തിലേക്ക് വരമോ എന്ന് ആരാധകർ ചോദിക്കാറുണ്ട്. എന്തുകൊണ്ട് അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് വന്നൂടാ എന്നാണ് ചോദ്യം.
ഏത് പരിപാടിക്ക് വന്നാലും കൂടുതൽ സംസാരമൊന്നുമില്ലതെ, നിറഞ്ഞ പുഞ്ചിരിയോടെ മീനാക്ഷി എവിടെയങ്കിലും നിൽക്കുന്നത് കാണാം.
സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മീനാക്ഷിയും എത്തിയിരുന്നു. കാവ്യയും മഹാലക്ഷിമിയും മീനൂട്ടിക്കൊപ്പം ഉണ്ടാവാറുണ്ട്. കാവ്യ കുറച്ച് നാളുകൾക്ക് മുൻപ് മകൾ മഹാലക്ഷ്മിക്കൊപ്പം സഹോദരന്റെ കൂടെ വിദേശത്തായിരുന്നു എന്ന് ദിലീപ് പറഞ്ഞിരുന്നു. ഇപ്പോൾ നാട്ടിൽ വന്നതായാണ് സൂചന.
അതേ സമയം, ആരാധകർ പ്രതീക്ഷയോടെ കാത്തരിക്കുന്ന പടമാണ് പവി കെയകർ ടേക്കർ. അഞ്ച് പുതുമപുഖ നായികമാർ ആണ് ഈ സിനിമയിൽ . കോമഡി എന്റർടെയൻ ആയിരിക്കുമെന്നും പഴയ ദിലീപിനെ കാണാൻ സാധിക്കുമെന്നുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications