മീനാക്ഷി ദീലീപിന്റെ മാറ്റം; 'മഞ്ജു വാര്യർ എന്നും അത് ചെയ്തിരുന്നു'..ആരാധകർക്കും പറയാനുണ്ട്
കൊച്ചി: സിനിമ താരങ്ങളെ പോലെ തന്നെ സെലിബ്രിറ്റികളാണ് അവരുടെ മക്കളും. ചിലർ മാതാപിതാക്കളെ പോലെ വെള്ളിത്തിരയിൽ തിളങ്ങി കൈയ്യടിയും നേടിയിട്ടുണ്ട്. അതേസമയം സിനിമയിൽ പോയിട്ട് ഒരു പരസ്യത്തിൽ പോലും മുഖം കാണിച്ചില്ലെങ്കിലും പ്രേക്ഷകർക്ക് വളരെ പ്രീയപ്പെട്ട താരപുത്രിയാണ് മീനാക്ഷി ദിലീപ്. അമ്മയായ മഞ്ജുവിനോടും അച്ഛൻ ദിലീപിനോടുള്ള അതേ സ്നേഹം മീനാക്ഷിക്ക് മേലും ആരാധകർ ചൊരിയാറുണ്ട്. നിലവിൽ എംബിബിഎസ് ബിരുദം പൂർത്തിയാക്കിയിരിക്കുകയാണ് മീനാക്ഷി.
സിനിമയിൽ മുഖം കാണിച്ചില്ലെങ്കിലും താരപുത്രി സോഷ്യൽ മീഡിയയിൽ സജീവമാണ്. ആദ്യമൊക്കെ ദിലീപിന്റെ തന്നെ സിനിമ ഡയലോഗുകളുടെ ഡബ്സ്മാഷ് ചെയ്തുള്ള വീഡിയോകൾ മീനാക്ഷി പങ്കിട്ടിരുന്നു. ഇതൊക്കെ അന്ന് തന്നെ വൻ വൈറലായിരുന്നു. ഇപ്പോൾ മീനാക്ഷി മോഡലിംഗിലും സജീവമാണ്. കാവ്യാ മാധവന്റെ വസ്ത്ര ബ്രാന്റായ ലക്ഷ്യയുടെ മോഡലായാണ് മീനാക്ഷി പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ അല്ലാതെയുള്ള ഫോട്ടോഷൂട്ടുകൾ പങ്കിട്ടെത്തിയിരിക്കുകയാണ് താരപുത്രി.

സാരിയിലും ലെഹങ്കയിലുമെല്ലാം അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് മീനാക്ഷി പങ്കിട്ടത്. ഫോട്ടോയ്ക്ക് താഴെ സ്നേഹം കൊണ്ട് നിറയ്ക്കുകയാണ് ആരാധകർ. മീനാക്ഷിയുടെ ഈ മാറ്റമാണ് ചില ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കാരണം
ആദ്യമൊക്കെ പൊതുപരിപാടിയിൽ പങ്കെടുത്താൻ മീനാക്ഷി ക്യാമറക്ക് മുഖം കൊടുക്കാറേ ഇല്ലായിരുന്നു. പഠനത്തിന് ശേഷമാണ് മീനാക്ഷി പൊതുപരിപാടികളിലും ചടങ്ങുകളിലുമെല്ലാം കുടുംബത്തോടൊപ്പം സജീവമായി തുടങ്ങിയത്.
എന്തായാലും താരപുത്രിയുടെ ഫോട്ടോഷൂട്ടുകൾ വൈറലായതോടെ കമന്റ്സുമായി ആരാധകരും എത്തി തുടങ്ങി. അമ്മ മഞ്ജു വാര്യരെ പോലെ അതീവ സുന്ദരിയാണ് മീനാക്ഷിയുമെന്നാണ് കമന്റുകളിൽ ഏറെയും. എന്നായിരിക്കും മീനാക്ഷി സിനിമയിലേക്ക് വരികയെന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്. മീനാക്ഷിക്കൊപ്പം മഞ്ജുവിന്‌റെ പേര് കുറിക്കുന്ന ആരാധകരും ഉണ്ട്. മീനാക്ഷിയുടെ എല്ലാ ഫോട്ടോയ്ക്കും മഞ്ജു ലൈക്ക് ചെയ്യുന്നുണ്ട് എന്നാണ് ചിലർ ചൂണ്ടിക്കാട്ടിയത്.
ദിലീപുമായി വേർപിരിഞ്ഞതിന് ശേഷം അമ്മയേയും മകളേയും ഒരിക്കൽ പോലും ഒരുമിച്ച് പൊതുവേദിയിൽ കണ്ടിട്ടില്ല. എന്ന് മാത്രമല്ല ഒരിടത്തും ഇരുവരും പരസ്പരം പ്രതിപാദിച്ചിട്ടുമില്ല. മകൾ അമ്മയുടെ ഒപ്പം കാണണമെന്നതാണ് വലിയ മോഹം എന്നാണ് പല ആരാധകരും കുറിക്കാറുള്ളത്. ഇതിനോടും ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തായാലും മകളുടെ ഓരോ ഫോട്ടോയ്ക്കും അമ്മയായ മഞ്ജു വാര്യർ എപ്പോഴും ലൈക്ക് അടിക്കാറുണ്ട്. മകളെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുമുണ്ട്.
അതേസമയം ദിലീപും മഞ്ജു വാര്യരും തമ്മിൽ വേർപിരിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും മീനാക്ഷി എന്തുകൊണ്ട് അമ്മയ്ക്കൊപ്പം പോയില്ലെന്ന ചോദ്യം ഉയർത്തുന്നവർ ഇപ്പോഴും കുറവല്ല. ഫേസ്ബുക്ക് പേജുകളിൽ ചിലതിൽ മീനാക്ഷിയുടെ ചിത്രങ്ങൾക്ക് താഴെ ഇതിന്റെ പേരിൽ സൈബർ അധിക്ഷേപം നടത്താറുണ്ട് ചിലർ. അതേസമയം മീനാക്ഷിയെ പിന്തുണച്ചുള്ള കമന്റുകളും നിരവധി ഉണ്ടാകാറുണ്ട്.












Click it and Unblock the Notifications