മീനാക്ഷിയെപ്പേലേയല്ല മഹാലക്ഷ്മി: അവള്‍ക്കും കാവ്യക്കും ആ സ്വഭാവമുണ്ട്; ദിലീപ് മനസ്സ് തുറക്കുന്നു
ദിലീപിനെ പ്രധാന കഥാപാത്രമാക്കി രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്യുന്ന തങ്കമണി എന്ന ചിത്രം മാർച്ച് ഏഴിന് റിലീസ് ചെയ്യാന്‍ പോകുകയാണ്. 1986 ഒക്ടോബർ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തില്‍ നടന്ന യഥാർത്ഥ കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് "തങ്കമണി". ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഈ സംഭവം നടക്കുന്നതെന്നാണ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ ദിലീപ് പറയുന്നത്.
അന്ന് കട്ടപ്പന എന്ന് പറയുമ്പോള്‍ വളരെ ദൂരത്തുള്ള ഏതോ ഒരു സ്ഥലം എന്ന ചിന്താഗതിയായിരുന്നു. അന്നൊന്നും ആളുകള്‍ അത്രയധികമൊന്നും യാത്ര ചെയ്യില്ലാലോ. ആലുവയില്‍ ജീവിക്കുന്ന ഞാന്‍ എറണാകുളം പോകുന്നത് തന്നെ വളരെ അപൂർവ്വമായിട്ടാണ്. രതീഷ് വന്ന് കഥ പറയുമ്പോഴാണ് ആ സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞത്. അന്ന് ആ ദുരന്തം നേരിട്ട് അനുഭവിച്ച കുറേ ആളുകള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. അവരെയൊക്കെ കണ്ടു.

സിനിമാസ്റ്റിക് ആണെങ്കിലും റിയലിസ്റ്റിക് വേയിലാണ് കഥ പറയുന്നത്. സിനിമയുടെ എല്ലാ ചേരുവകളും വന്നിട്ടുണ്ട്. രതീഷ് അവിടെ പോയി താമസിച്ച് എല്ലാ കാര്യങ്ങളും മനസ്സിലാക്കി വന്നതിന് ശേഷമാണ് കഥ പറയുന്നത്. യഥാർത്ഥ സംഭവത്തിലെ ചില ആളുകളും ഇതില്‍ അഭിനയിച്ചിട്ടുണ്ടെന്നും ദിലീപ് പറയുന്നു.
ഓരോ സിനിമക്കും അതിന്റേതായ രീതികളുണ്ട്. തങ്കമണിയില്‍ തന്നെ ആ ഗ്രാമത്തിന്റെ വേദനയുണ്ട്. എന്നില്‍ നിന്നും ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന എന്റർടെയിമെന്റ് സിനിമകളാണെന്ന് എനിക്ക് അറിയാം. 'ഇത്രയും പ്രശ്നങ്ങള്‍ക്കിടയില്‍ നിങ്ങളുടെ ഒരു എന്റർടെയിമെന്റ് സിനിമ വേണം' എന്ന് പറയുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ഫുള്‍ടൈം അതുപോലെത്തെ പടങ്ങള്‍ ചെയ്താല്‍ ഇയാള്‍ക്ക് ഇത് തന്നെയാണോ പണിയെന്ന് ചോദിക്കുകയും ചെയ്യും. അതുകൊണ്ട് നമുക്ക് എല്ലാത്തിലൂടേയും പോകാനുള്ള ലൈസന്‍സ് തരണം.
റണ്‍വേ, ലയണ്‍, ചെസ് എന്നിവയൊക്കെ സീരിയസ് ആയിട്ടുള്ളതാണെങ്കിലും അതില്‍ സരസതയുണ്ട്. കുഞ്ഞിക്കൂനലില്‍ കോമഡിയുണ്ടെങ്കിലും അയാള്‍ അയാളുടേതായ വേദനയുണ്ട്. അതുപോലെ തന്നെ വളരെ നന്നായി പോയ ഒരു കുടുംബത്തിന് എന്ത് സംഭവിച്ചു എന്നാണ് തങ്കമണി പറയുന്നത്. അല്ലാതെ ഭയങ്കരമായ ഒരു ആക്ഷന്‍ ഓറിയന്റഡ് മൂവി ഒന്നും അല്ലെന്നും ദിലീപ് പറയുന്നു.
അഭിമുഖത്തില്‍ തന്റെ മക്കളെക്കുറിച്ചും ദിലീപ് തുറന്ന് പറയുന്നു. മഹാലക്ഷ്മി വീട്ടില്‍ വ്ളോഗിങ് ഓക്കെയാണ്. അവള്‍ ഭയങ്കര കുറുമ്പിയും കോമഡിയുമാണ്. എവിടെ ചെന്നാലും അവളുടെ ഒരു കംഫർട്ട് സോണ്‍ ഉണ്ടാക്കും. കാവ്യക്കും ഉള്ള ഒരു സ്വഭാവം അതാണ്. മീനാക്ഷി ചെറുപ്പത്തില്‍ വളരെ സൈലന്റ് ആയിരുന്നു. അവള്‍ നല്ല ലിസണറും ഭയങ്കരമായി പൊട്ടിചിരിക്കുകയും തമാശകള്‍ എന്‍ജോയി ചെയ്യുന്ന ആളുമാണ്. സത്യത്തില്‍ ഒരാള്‍ വയലന്റും മറ്റേയാള്‍ സൈലന്റുമാണെന്നും ദിലീപ് ചിരിച്ചുകൊണ്ട് പറയുന്നു.












Click it and Unblock the Notifications