മീനാക്ഷി ദിലീപിനൊപ്പമാണ് ഡിവോഴ്സ് മുതൽ, അവരെ കുറിച്ചല്ലേ പറയുന്നത്?; മഞ്ജു-ദിലീപ് പോസ്റ്റിൽ സനലിന് വിമർശനം
കഴിഞ്ഞ ദിവസം സംവിധായകൻ സനൽ കുമാർ ശശിധരൻ നടൻ ദിലീപിനെതിരെ രംഗത്തെത്തിയിരുന്നു. കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഒരു ക്രിമിനൽ മാനിപുലേറ്റർ ആണ് ദിലീപ് എന്നാണ് സനൽ ആരോപിച്ചത്. മഞ്ജു വാര്യരുമായി തനിക്കുള്ള അടുപ്പം തന്നെ ദിലീപിന്‌റെ ശത്രുവാക്കി, തന്‌റെ സിനിമകൾ പുറത്തിറങ്ങാതിരിക്കാനും തന്നെ അറസ്റ്റ് ചെയ്യിക്കാനുമെല്ലാം പിന്നിൽ നിന്നത് ദിലീപാണെന്നും സനൽ ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച നീണ്ട കുറിപ്പിലാണ് ദിലീപിനെതിരെ സനൽ കുമാർ ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്.
നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ചോ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചോ മഞ്ജു വാര്യർ ഇപ്പോൾ പ്രതികരിക്കാതിരിക്കുന്നത് അവർക്കും മകൾ മീനാക്ഷിക്കും ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് മഞ്ജുവിനോട് സംസാരിച്ചപ്പോൾ തനിക്ക് മനസിലായെന്നും ഫേസ്ബുക്ക് കുറിപ്പിൽ സനൽ പറയുന്നുണ്ട്.

അതേസമയം സംവിധായകന്റെ പുതിയ ആരോപണങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് ചിലർ ഉയർത്തുന്നത്. മാധ്യമ ശ്രദ്ധ കിട്ടാതായതോടെ ദിലീപിനെതിരെ സംസാരിക്കുകയാണെന്നാണ് ചിലരുടെ കമന്റ്. ദിലീപിനെതിരെ സംസാരിച്ചാൽ മഞ്ജുവിന്റെ പിന്തുണ കിട്ടുമെന്നത് കൊണ്ടാണോ ഇത്തരത്തിൽ ആരോപണം ഉയർത്തുന്നതെന്നും ചിലർ ചോദിക്കുന്നു. സനൽ മാനസികാരോഗ്യത്തിന് ചികിത്സ തേടണമെന്നാണ് ചിലരുടെ കമന്റ്. ചില കമന്റുകൾ ഇങ്ങനെ
'താങ്കൾ ഒരു നല്ല സൈക്കിയാട്രിസ്റ്റിനെ കാണുക. അയാളുടെ ഉപദേശ പ്രകാരം മുടങ്ങാതെ മരുന്ന് കഴിക്കുക. സിനിമ ഒന്നും താങ്കൾക്കു പറഞ്ഞിട്ടുള്ള മേഖല അല്ല. മലയാള സിനിമയിൽ ഒന്നും അല്ലാത്ത താങ്കൾക്ക് "എല്ലാവരും എന്നെ അപായപ്പെടുത്താൻ വരുന്നേ" എന്ന് തോന്നുന്നു എങ്കിൽ അത് മാനസിക വിഭ്രാന്തി മൂലം ആണ്. എന്തെങ്കിലും ജോലി എടുത്തു മര്യാദക്കു ജീവിക്കുക. രക്ഷപെടും. അല്ലെങ്കിൽ അധോഗതി ആയിരിക്കും'
'ചാനലുകളിൽ നൂറു തവണ ആവർത്തിച്ച് വന്ന കേരളത്തിലെ ഏത് കുഞ്ഞുങ്ങൾക്കും പോലും അറിയാവുന്ന, പൾസർ സുനിയും ബാലചന്ദ്രകുമാറുമൊക്കെ നിരവധി തവണ ശർദ്ദിച്ച ആ അപസർപ്പക കഥക്കപ്പുറത്ത് അല്ലാതെ മറ്റെന്താണ് ഫ്രോഡ് കുമാറെ ഈ പോസ്റ്റിൽ ഉള്ളത്.. ചുമ്മാ ഇരുന്നു തള്ളാതെ , ആൾക്കാരെ പറ്റിച്ചും, ഭീഷണി പെടുത്തിയും പൈസ ഉണ്ടാക്കി തിന്നാതെ പണിയെടുക്ക്'
'മഞ്ജുവിനും മകളൾക്കും ജീവന് ഭീഷണി അല്ലെ... ഏത് മകൾ ഡിവോഴ്സ് ആയ അന്ന് മുതൽ ഇന്ന് വരെ ദിലീപിന്റെ കൂടെ ഉള്ള മകൾ. നല്ല മോയൻത് ആണല്ലോ നീ. ഇനി നമ്മളാരും അറിയാത്ത വേറെ മകളുണ്ടോ മഞ്ജുവിന്... പോയി വല്ല പണിയെടുത്തു ജീവിക്കേടോ'
'ഇത്രയും നാൾ മഞ്ചുവായിരുന്നു..ആരും ശ്രദ്ധിക്കൂ ന്നില്ലാ എന്ന് വന്നപ്പോൾ ദിലീപ് ആയി...ഇനിയും നിങ്ങളുടെ പോസ്റ്റിനു റീച്ച് കിട്ടും', ഇങ്ങനെ പോകുന്നു കമന്റുകൾ.
മുൻപ് മഞ്ജു വാര്യരുമായി ബന്ധപ്പെടുത്തി നിരവധി കുറിപ്പുകൾ സനൽ കുമാർ പങ്കിട്ടതിന് പിന്നാലെ നടി സനലിനെതിരെ കേസ് കൊടുത്തിരുന്നു. കേസിൽ സനൽ അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ മഞ്ജു തനിക്കെതിരെ കേസ് കൊടുക്കില്ലെന്നും പരാതിയിൽ മറ്റാരോ ആണ് ഒപ്പിട്ടതെന്നുമായിരുന്നു സനൽ ആരോപിച്ചത്. അടുത്തിടെ താനും നടിയും തമ്മിൽ നിരന്തരം സംസാരിക്കാറുണ്ടന്ന് അവകാശപ്പെട്ട് ചില ഓഡിയോ ക്ലിപ്പുകളും സനൽ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും ഭീഷണിയുള്ളതുകൊണ്ടാണ് അവർക്ക് തുറന്ന് സംസാരിക്കാൻ പറ്റാത്തത് എന്നുമാണ് സനൽ ആരോപിച്ചത്. എന്നാൽ ഇതിന് പിന്നാലെ മഞ്ജു സനലിനെതിരെ വീണ്ടും കേസ് കൊടുത്തു. നിരന്തരം ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കാണിച്ചായിരുന്നു പരാതി.












Click it and Unblock the Notifications